കശുമാവിൽ തടിതുരപ്പന്‍ പുഴുവിന്‍റെ ആക്രമണം
December 26, 2024
കശുമാവിന് തടിതുരപ്പന്‍ പുഴുവിന്‍റെ ഉപദ്രവം ഈ മാസങ്ങളില്‍ ഉണ്ടാകാനിടയുണ്ട്. തടിവേരോട് ചേരുന്ന ഭാഗത്താണ് ഇവയുടെ ഉപദ്രവം സാധാരണ തുടങ്ങുക. മൂര്‍ച്ചയുള്ള കത്തി കൊണ്ട് സുഷിരമുള്ള ഭാഗങ്ങള്‍ ചെത്തി വൃത്തിയാക്കി പുഴുക്കളെ നശിപ്പിക്കേണ്ടതാണ്. തടിയില്‍ഏതാണ്ട് 1…
വാഴകളിൽ പനാമ വാട്ടം
December 26, 2024
പൂവന്‍, കദളി എന്നീ വാഴ ഇനങ്ങളില്‍ പനാമ വാട്ടം എന്ന രോഗം രൂക്ഷമായി കാണാന്‍ സാധ്യതയുണ്ട്. ഇതിനു പ്രതിവിധിയായി രോഗം ബാധിച്ച വാഴകളില്‍ 2 ഗ്രാം കാര്‍ബന്‍റാസിം ഒരു ലിറ്റര്‍ വെളളത്തില്‍ എന്ന തോതില്‍…
കാര്‍ഷിക നിര്‍ദ്ദേശം – തെങ്ങ്
December 20, 2024
നാളികേര ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതില്‍ ജലസേചനത്തിന് ഗണ്യമായ പങ്കുണ്ട്. ജലസേചനം കൊണ്ടുളള പ്രയോജനം നന തുടങ്ങി രണ്ടു കൊല്ലം മുതല്‍ പ്രകടമാകും. തൈ തെങ്ങുകള്‍ പെട്ടെന്ന് കായ്ഫലം തരുന്നതിനും, പൂങ്കുലകളില്‍ കൂടുതല്‍ പെണ്‍പൂക്കള്‍ ഉണ്ടാവുന്നതിനും, മച്ചിങ്ങ…
ചീര വണ്ട്
December 5, 2024
തണ്ടിന്റെ ഉള്ളിലൂടെ ദ്വാരങ്ങൾ ഉണ്ടാകുന്നു. ദ്വാരങ്ങളിൽ കീടത്തിൻ്റെ വിസർജ്ജ്യം നിറഞ്ഞിരിക്കും. തണ്ടിൽ പൊട്ടൽ ചിലപ്പോൾ കാണാം. കീടബാധ വേരുകളുടെയും ഇലകളുടെയും ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കുന്നു. നിയന്ത്രിക്കാനായി തോട്ടത്തിൻറെ സമീപത്തു വളരുന്ന കാട്ടു ചീരയിൽ പെട്ട…
ചീരയിലെ വെള്ള തുരുമ്പ് രോഗം
November 27, 2024
ഇലയുടെ അടിയിൽ കാണുന്ന വെളുത്ത പുള്ളികളാണ് രോഗത്തിൻ്റെ ആദ്യ ലക്ഷണം. ഇലയുടെ അടിയിൽ ക്രീം നിറത്തിൽ ഉയർന്നു നിൽക്കുന്ന പുള്ളികൾ കാണാൻ കഴിയും ഗുരുതരമായി രോഗം ബാധിക്കുമ്പോൾ ഇല വാടി കൊഴിയുന്നു. തണുത്ത കാലാവസ്ഥയും…
കൊക്കോയിലെ ചിറൽ വാട്ടം
November 19, 2024
ചെറുകായ്കൾ ഉണങ്ങി മരത്തിൽ തന്നെ തൂങ്ങി കിടക്കുന്നതാണ് ചിറൽ വാട്ടം. കായ തണ്ടിനോട് ചേർന്നിരിക്കുന്ന ഭാഗത്ത് നിന്നാണ് ലക്ഷണം കണ്ടു വരുന്നത്. ഇത് ഇരുണ്ട തവിട്ടു നിറത്തിൽ കുതിർന്ന പാടുകളായി കായുടെ കടക്കൽ നിന്നും…
തക്കാളിയിലെ കായ്തുരപ്പൻ പുഴു
November 19, 2024
ചെറുപ്രായത്തിലുള്ള പുഴുക്കൾ തളിരിലകൾ ഭക്ഷിക്കുന്നു. വളർച്ചയെത്തിയ പുഴുക്കൾ കായ തുരക്കുന്നു. തക്കാളിയെ ആക്രമിക്കുന്ന ഇവയെ നിയന്ത്രിക്കാനായി രോഗം ബാധിച്ച പഴങ്ങൾ, വളർന്ന പ്രാണികൾ എന്നിവ ശേഖരിച്ച് നശിപ്പിക്കുക 40 ദിവസം പ്രായമായ ജമന്തി 25…
ചീരയിലെ കൂട് കെട്ടിപ്പുഴു
November 19, 2024
പുഴുക്കൾ നൂലുകൾ ഉപയോഗിച്ച് ഇലകൾ തുന്നിചേർക്കുന്നു. അവ ഇലകൾ തിന്നു തീർക്കുന്നു. ഇതാണ് പ്രധാന ലക്ഷണങ്ങൾ. ഇവയെ നിയന്ത്രിക്കാനായി. വളർച്ച എത്തിയ പ്രാണിയെ ആകർഷിക്കാനും കൊല്ലാനും വിളക്ക് കെണികൾ സ്ഥാപിക്കുക. വേപ്പെണ്ണ എമൽഷൻ തളിക്കുക.…
വെണ്ടയിലെ ജാസ്സിഡ് അഥവാ ഇലത്തുള്ളന്മാർ
November 13, 2024
ഇലകളിൽ നിന്നും ഇവ നീരൂറ്റി കുടിക്കുന്നു. ഇതിന്റെ ഫലമായി ഇലകൾ ചുരുളുകയും വളർച്ച മുരടിക്കുകയും ചെയ്യുന്നു. ഇലയുടെ അടിഭാഗത്തായി ഇവയെ കാണാം. ഇലയുടെ അരികിൽ നിന്നും മഞ്ഞച്ച് വരുന്നതാണ് പ്രധാന ലക്ഷണം.വെർട്ടിസീലിയം 20 ഗ്രാം…
പാവലിലെ ഡൌണി മിൽഡ്യു രോഗത്തെ സൂക്ഷിക്കണം
November 13, 2024
ഇലയ്ക്ക് മുകളിൽ കാണുന്ന വിളറിയ മഞ്ഞ പാടുകളാണ് രോഗത്തിൻ്റെ ആദ്യ ലക്ഷണം. വെളുപ്പോ മഞ്ഞയോ ഓറഞ്ചു നിറമുള്ള കുമിൾ വളർച്ചകൾ ഇലയുടെ അടിഭാഗത്ത് കാണാനാവും രോഗം അതിവേഗം പടരുകയും ചെടി പെട്ടെന്ന് ഇല കരിഞ്ഞ്…
തക്കാളിയിലെ ചിത്രകീടം
November 1, 2024
ഇലയുടെ ഉപരിതലത്തിൽ വെളുത്ത നിറത്തിൽ പാമ്പിഴഞ്ഞത് പോലുള്ള പാടുകൾ ഉണ്ടാക്കുന്നു. ആക്രമണത്തിനിരയായ ഇലകൾ പിന്നീട് ഉണങ്ങും. ഇതിന്റെ പുഴു ഓറഞ്ച് കലർന്ന മഞ്ഞ നിറത്തിലാണ് കാണപ്പെടുക. നിയന്ത്രിക്കാനായി പുഴു ആക്രമിച്ച ഇലകൾ ശേഖരിച്ച് നശിപ്പിക്കുക.…
കാർഷിക നിർദേശം: കാപ്പി
October 30, 2024
പോളിബാഗ് തൈകൾ നടാൻ അനുയോജ്യസമയം. കായ് തുരപ്പനെ നിയന്ത്രിക്കുവാൻ കാർബാറിൽ 50 WP 4 കിലോഗ്രാം200 ലിറ്റർവെള്ളത്തിൽ എന്ന തോതിൽ തളിക്കേണ്ടതാണ്
തെങ്ങിനുള്ള കാർഷിക നിർദേശം
October 30, 2024
തെങ്ങൊന്നിന് 275 ഗ്രാം യൂറിയ, 300 ഗ്രാം റോക്ക് ഫോസ്‌ഫേറ്റ്, 500 ഗ്രാം പൊട്ടാഷ് എന്ന തോതിൽ വളപ്രയോഗം നടത്താവുന്നതാണ്. തെങ്ങിന് നിന് തടം തുറന്ന് വേനൽകാലത്ത് മണ്ണിലെ ഈർപ്പം നിലനിർത്തുന്നതിനായി ഉണങ്ങിയ ചകിരി…
വാഴയ്ക്കുള്ള കാർഷിക നിർദ്ദേശം
October 29, 2024
നാലുമാസം പ്രായമായ വാഴകൾക്ക് വാഴ ഒന്നിന് 100 ഗ്രാം യൂറിയ എന്ന തോതിൽ വളപ്രയോഗം നടത്തേണ്ടതാണ്. ഇലപ്പുള്ളി രോഗം തടയുന്നതിനുവേണ്ടി സ്യൂഡോമോണാസ് ഒരു ലിറ്റർ വെള്ളത്തിൽ 20 ഗ്രാം എന്ന തോതിൽ തളിക്കേണ്ടതും രോഗം…
മാവിൽ കായീച്ച ശല്യം
October 29, 2024
മൂത്ത മാങ്ങകളിലാണ് കായീച്ച മുട്ടയിടുന്നത്. പുഴുക്കൾ മാങ്ങയുടെ ഉൾവശം തിന്നു ദ്രാവക രൂപത്തിലാക്കുന്നു. മാങ്ങ പൊഴിഞ്ഞു പോകുന്നു. ഈച്ചക്കെണികൾ(പഴം/ശർക്കര/തുളസി)കെണികൾ സ്ഥാപിക്കുക. 1 സെന്റ് സ്ഥലത്തേക്ക് 10 ലിറ്റർ എന്ന തോതിൽ ബുവേറിയ (20 ഗ്രാം…
വെണ്ടയിലെ മൊസൈക് രോഗം
October 29, 2024
രോഗം ബാധിച്ചാൽ മഞ്ഞ നിറം പൂണ്ട ഞരമ്പുകൾ ഇലകളിൽ കാണപ്പെടുന്നതാണ്. ഞരമ്പുകൾക്കിടയിൽ കടും പച്ച നിറവും കാണപ്പെടും. രോഗത്തിൻറെ ആദ്യ ഘട്ടത്തിൽ ഇലയുടെ ഞരമ്പുകൾ മാത്രമാണ് മഞ്ഞ നിറത്തിൽ കാണുക. രോഗാവസ്ഥയുടെ അടുത്ത ഘട്ടത്തിൽ…
മുളകിലെ ഇലപ്പേൻ (ത്രിപ്സ്)
October 29, 2024
തളിരിലകളുടെ അരികുകൾ മുകളിലേക്ക് ചുരുളുകയും ഇല കപ്പു പോലെയാവുകയും ചെയ്യുന്നു. ഇലകൾക്ക് മുരടിപ്പ് കാണാം. എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. നിയന്ത്രിക്കാനായി വെർട്ടിസീലിയം 20 ഗ്രാം 1 ലിറ്റർ വെള്ളത്തിൽ കലക്കി രണ്ടാഴ്ച ഇടവിട്ട് തളിക്കാം.…
പപ്പായയിലെ ആന്ത്രാക്നോസ് രോഗം
October 16, 2024
ഇലകളിലും തണ്ടിലും പൂക്കളിലും പഴങ്ങളിലും കറുത്തും കുഴിഞ്ഞതുമായ പാടുകളും പുള്ളികളും കാണുന്നു. കായ്കൾ ചുരുങ്ങി വികൃതമായി ചീഞ്ഞു പോകുന്നു. എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ, നിയന്ത്രിക്കാനായി രോഗം കൂടുതലുള്ള സന്ദർഭങ്ങളിൽ മാന്‌ഗോസെബ് 75 WP (3…
ടിക്ക ഇലപുള്ളി രോഗം
October 10, 2024
ഇലകളിൽ കാണപ്പെടുന്ന പുള്ളികളാണ് ഈ രോഗത്തിൻറെ പ്രധാന ലക്ഷണം. ഇലകളിൽ നേർത്ത പുള്ളികളാണ് ആദ്യം കണ്ടു തുടങ്ങുക പിന്നീട് അത് വളർന്നു അർദ്ധവൃത്താകൃതിയിൽ തവിട്ടു കറുപ്പ് നിറത്തോടെയുള്ളതായി മാറുന്നു. ഇല പതിവിലും നേരത്തെ ഉണങ്ങി…
കൊക്കൊയിലെ മീലി മുട്ടകൾ
October 10, 2024
കൊക്കോ ചെടിയുടെ എല്ലാ മൃദുവായ ഭാഗത്തെയും മീലി മുട്ട ആക്രമിക്കുന്നു, തൽഫലമായി ഇലകളുടെ വളർച്ച മുരടിച്ച് വികൃതമായി കാണപ്പെടും. വളർച്ചയെത്തിയ കായ്‌കളെയാണ് അക്രമിക്കുന്നതെങ്കിൽ ഉപരിതരത്തിൽ തവിട്ട് നിറത്തിലുള്ള പാടുകളും ചെറിയ പൊട്ടലുകളും കാണാവുന്നതാണ്. നിയന്ത്രിക്കാനായി…
വാഴ നടുന്ന സമയമാണിത്
October 8, 2024
ആരോഗ്യമുള്ള സൂചിക്കന്നുകള്‍ വേണം നടാന്‍ ഉപയോഗിക്കാന്‍. വാഴ നട്ട് ഒരു മാസത്തിനകം ജൈവവളം, എല്ലുപൊടി എന്നിവയും നല്‍കണം. നടുന്നതിനു മുമ്പായി കുമ്മായവും വേപ്പിന്‍ പിണ്ണാക്കും ചേര്‍ത്തുകൊടുക്കുന്നത് നല്ലതാണ്. വാഴയില്‍ പിണ്ടിപ്പുഴുവിന്‍റെ ആക്രമണം രൂക്ഷമാണെങ്കില്‍ നിയന്ത്രിക്കാന്‍…
മാവ് തളിരിടുമ്പോൾ
October 8, 2024
മാവ് തളിരിടുന്ന സെപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ തേയിലക്കൊതുകിനെ നിയന്ത്രിക്കുന്നതിന് വേപ്പെണ്ണ മിശ്രിതം തളിച്ചാല്‍ മതി. 20 മി.ലി, വേപ്പെണ്ണ 5 ഗ്രാം ബാര്‍സോപ്പും ഒരു ലിറ്റര്‍വെള്ളത്തില്‍ ചേര്‍ത്ത് നല്ലപോലെ കലക്കിചേര്‍ത്ത ശേഷം വേണം തളിക്കാന്‍.
നെല്ലിലെ ഷീത്ത് ബ്ലൈറ്റ് രോഗം
October 8, 2024
ഇലപ്പോളകൾ ദീർഘ വൃത്താകൃതിയിലുള്ളതും കൃത്യമായ രൂപമില്ലാത്തതോ ആയ ചാരനിറത്തിലുള്ള പച്ച പുള്ളിക്കുത്തുകൾ രൂപപ്പെടുന്നു. കതിര് വന്ന നെൽചെടികൾ രോഗത്തിന് പെട്ടെന്ന് വിധേയമാകുന്നു. കതിര് വരുന്ന സമയത്താണ് രോഗ ബാധയെങ്കിൽ കതിര് വരാതിരിക്കുകയോ അഥവാ വന്നാൽ…
വഴുതനയിലെ ലേസ് വിങ്ങ് മൂട്ട
October 3, 2024
ചെറിയ കറുത്ത മൂട്ടകൾ ഇലകളുടെ അടിവശത്തിരുന്ന് നീരൂറ്റിക്കുടിക്കുന്നത് മൂലം ഇലകൾ വെളുത്ത് വരുന്നതായി കാണാം. ഇതാണ് പ്രധാന ലക്ഷണം ഇവയെ നിയന്ത്രിക്കാനായി 2% വേപ്പെണ്ണ എമൽഷൻ അല്ലെങ്കിൽ 5 മില്ലി വേപ്പെണ്ണ അധിഷ്ഠിത കീടനാശിനികൾ…
കശുമാവിലെ പൂങ്കുലവാട്ടം
September 19, 2024
പ്രധാന പൂങ്കുലയിലും തൊട്ടടുത്ത പൂങ്കുലയിലും കാണപ്പെടുന്ന ചെറിയ കുതിർന്നത് പോലുള്ള പാടുകളാണ് ആദ്യ ലക്ഷണം. പാടുകൾ പിങ്ക് കലർന്ന തവിട്ടു നിറത്തിൽ ആകുകയും പിന്നീട് വളർന്നു പൊറ്റ മൂടിയ പോലെയും ആകും. ചെറിയ പാടുകൾ…
കൊക്കോയിൽ മീലിമുട്ടകളുടെ ആക്രമണം
September 17, 2024
ചെടിയുടെ മൃദുവായ എല്ലാ ഭാഗത്തെയും മീലിമൂട്ട ആക്രമിക്കുന്നു. തൽഫലമായി ഇലകളുടെ വളർച്ച മുരടിച്ചു വികൃതമായി മുരടിപ്പ് കാണപ്പെടും. വളർച്ചയെത്തിയ കായകളെ ആക്രമിച്ചാൽ ഉപരിതലത്തിൽ തവിട്ടു നിറത്തിലുള്ള പാടുകളും ചെറിയ പൊട്ടലുകളും കാണാവുന്നതാണ്. നിയന്ത്രിക്കാനായി വേപ്പെണ്ണ…
പപ്പായയിലെ മീലി മൂട്ട
September 5, 2024
ഇലകളിലും കായകളിലും തണ്ടിലും കണ്ടു വരുന്ന പഞ്ഞിപോലെയുള്ള വസ്തുക്കളാണ് കീടബാധയുടെ ലക്ഷണം. പ്രാണികൾ ഇലകളിൽ നിന്നും തണ്ടിൽ നിന്നും നീരൂറ്റിക്കുടിക്കുന്നു. ഇലകൾ ചുരുണ്ട് മഞ്ഞനിറത്തിൽ കൊഴിയുന്നു. ഇവയെ നിയന്ത്രിക്കാൻ വേപ്പെണ്ണ എമൽഷൻ തളിക്കുക. വെർട്ടിസീലിയം…
പ്ലാവിലെ റൈസോപസ്സ് കായചീയൽ രോഗം
September 5, 2024
പൂവിലും, വളരുന്ന കായകളിലുമാണ് ചീച്ചിൽ ആദ്യം കാണപ്പെടുന്നത്. ചാരനിറത്തിലുള്ള പൂപ്പലിന്റെ വളർച്ച കായ്കളുടെ കടക്കൽ നിന്നും കണ്ടുതുടങ്ങുന്നു. കറുത്ത നിറത്തിലുള്ള ഇടതിങ്ങിയ വെൽവെറ്റ് വളർച്ച കായ്കളെ മൂടുന്നു. അടുത്ത ഘട്ടത്തിൽ കായ്കൾ കൊഴിഞ്ഞുപോകുന്നു. നിയന്ത്രിക്കാനായി…
നെല്‍കൃഷിയിലെ കളനിയന്ത്രണം
September 4, 2024
അടിവളം ചേര്‍ക്കാത്ത പാടങ്ങളില്‍ ഞാറുനട്ട് 10 ദിവസത്തിനുള്ളില്‍ ഒന്നാം വളം ചേര്‍ക്കുന്നതിനോടൊപ്പം ഒരു ഏക്കറിന് 4 കിലോഗ്രാം ലോണ്ടാക്സ് പവര്‍ എന്ന കണക്കില്‍ കലര്‍ത്തി പാടത്ത് ഇട്ടുകൊടുക്കാവുന്നതാണ്.അടിവളം ചേര്‍ത്ത പാടങ്ങളാണെങ്കില്‍ വളത്തിനുപകരം മണലുമായി കലര്‍ത്തി…
കോഴിക്കൂടിനെ ശ്രദ്ധിക്കണേ
August 28, 2024
കൂടുകളുടെ തറയില്‍ വെള്ളം നനയുന്നതും ഈര്‍പ്പം തങ്ങിനില്‍കുന്നതും രോഗാണുക്കളുടെ വര്‍ദ്ധനവിന് കാരണമാകും. തറയിലെ വിരിപ്പില്‍ ഈര്‍പ്പം തട്ടുമ്പോള്‍ പുറത്തുവരുന്ന അമോണിയം വാതകം കോഴിയുടെ ആരോഗ്യത്തിന് ഹാനികരമാണ്. അതിനാല്‍, വിരിപ്പ് ഇടയ്ക്കിടെ ഇളക്കികൊടുത്ത് ഈര്‍പ്പം അകറ്റുവാന്‍…
കുരുമുളകിനു വരുന്ന ചീച്ചല്‍ രോഗം
August 28, 2024
ട്രൈക്കോഡര്‍മ സമ്പുഷ്ടമാക്കിയ വേപ്പിന്‍പിണ്ണാക്ക് -ചാണകമിശ്രിതം 150 ഗ്രാം വീതം തടത്തില്‍വിതറി മണ്ണുമായിച്ചേര്‍ത്ത് ഇളക്കുക. രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ അക്കോമന്‍ 3 മില്ലി എന്നതോതില്‍ കലര്‍ത്തി ഇലകളിലും തണ്ടിലും തളിക്കുക.
തെങ്ങിന്റെ കൂമ്പുചീയല്‍
August 28, 2024
സുഷിരങ്ങളിട്ട ചെറു പോളിത്തീന്‍ പാക്കറ്റുകളില്‍ (2ഗ്രാം) മാങ്കോസേബ് നിറയ്ക്കുക. തെങ്ങിന്റെ മണ്ട വൃത്തിയാക്കിയ ശേഷം ഇത്തരം 3 പാക്കറ്റുവീതം ഓരോ തെങ്ങിന്റെയും കൂമ്പിനുചുറ്റും കവിളില്‍ വയ്ക്കുക. മഴ പെയ്യുമ്പോള്‍ മരുന്ന് കുറേശ്ശേയായി ഒലിച്ചിറങ്ങുന്നതുവഴി ഈ…
ഇഞ്ചിയിലെ തണ്ടുതുരപ്പൻ
August 26, 2024
പുഴുക്കൾ ഇഞ്ചിയുടെ കൂമ്പ് തുരന്നു അകത്തെ കലകൾ ഭക്ഷിക്കുന്നു. ഇഞ്ചി തണ്ടുകളിൽ കാണുന്ന ദ്വാരങ്ങളും അവയിൽ നിന്നും പുറത്ത് വരുന്ന വിസർജ്യവും ഇതിൻ്റെ ലക്ഷണമാണ്. ഇവയെ നിയന്ത്രിക്കാനായി പുതുതായി ആക്രമണം ബാധിച്ചു തുടങ്ങുന്ന തണ്ടുകളെ…
നെല്ലിലെ ഇരുമ്പിൻറെ ആധിക്യം
August 20, 2024
പാടത്തെ വെള്ളത്തിന് മുകളിൽ ചുവന്ന പാട കെട്ടിക്കിടക്കുന്നതായി കാണാവുന്നതാണ്. മൂത്ത ഇലകളുടെ അരികിൽ നിന്നു താഴത്തേക്ക് ചാര നിറത്തിലുള്ള പുള്ളികുത്തുകൾ കാണുകയും, പിന്നീട് ഓറഞ്ച്-മഞ്ഞ നിറത്തിലേക്ക് ഇലകൾ മാറുകയും ചെയ്യും. എന്നെ ലക്ഷണങ്ങൾ കണ്ടാലുടൻ…
ചീരയിലെ വെള്ള തുരുമ്പ് രോഗം
August 20, 2024
ഇലയുടെ അടിയിൽ കാണുന്ന വെളുത്ത പുള്ളികളാണ് ആദ്യ ലക്ഷണം. ഇലയുടെ അടിയിൽ ക്രീം നിറത്തിൽ ഉയർന്നു നിൽക്കുന്ന പുള്ളികൾ കാണാൻ കഴിയും. ഗുരുതരമായി രോഗം ബാധിക്കുമ്പോൾ ഇലവാടി കൊഴിയുന്നു. നിയന്ത്രിക്കാനായി ചുവപ്പ്, പച്ച ഇനങ്ങൾ…
കരുതൽ വേണം: കുട്ടനാട്ടിലെ പാടശേഖരങ്ങളില്‍ ബാക്ടീരിയല്‍ ഇലകരിച്ചില്‍ രോഗലക്ഷണങ്ങള്‍
August 16, 2024
കുട്ടനാട്ടില്‍ രണ്ടാംകൃഷിയിറക്കിയ പാടശേഖരങ്ങളില്‍ ബാക്ടീരിയല്‍ ഇലകരിച്ചില്‍ രോഗത്തിന്റെ ലക്ഷണങ്ങള്‍ കാണുന്നുണ്ട്. കാറ്റും മഴയും ഉള്ള ഈ സമയത്താണ് രോഗം നെല്‍ക്കൃഷിയെ ബാധിക്കുന്നതും രോഗവ്യാപനം അതിവേഗത്തിലാകുന്നതും. ഇളംമഞ്ഞ നിറത്തില്‍ നെല്ലോലയുടെ അരികുകളില്‍ രൂപപ്പെട്ട് ഇലയുടെ അഗ്രഭാഗം…
ഇഞ്ചിയിലെ വാട്ടരോഗം
August 13, 2024
ഇഞ്ചിയുടെ വാട്ടരോഗത്തെ പ്രതിരോധിക്കാന്‍ തടങ്ങള്‍ക്കിടയില്‍ ബ്ലീച്ചിങ് പൗഡര്‍ ഇട്ടുകൊടുക്കുക. രോഗം ബാധിച്ച തടങ്ങളില്‍ സ്ട്രെപ്റ്റോമൈസിന്‍ 3 ഗ്രാം / 10 ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ചു ചുവട്ടില്‍ ഒഴിച്ച് കൊടുക്കുക.
റബ്ബര്‍ – കുമിള്‍ രോഗങ്ങളെ നിയന്ത്രിക്കാന്‍
August 13, 2024
റബ്ബര്‍ വെട്ടുപട്ട നന്നായി ഉണങ്ങിയതിനു ശേഷമേ അടുത്ത ടാപ്പിംഗ് തുടരാന്‍ പാടുള്ളു. കുമിള്‍ രോഗങ്ങളെ നിയന്ത്രിക്കാന്‍ ഇന്‍ഡോഫില്‍ M 45, 4 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ വെട്ടുപട്ടയില്‍ തളിച്ചുകൊടുക്കുക.
തെങ്ങുകളിലെ ചെമ്പന്‍ ചെല്ലി, കൊമ്പന്‍ ചെല്ലി ആക്രമണം
August 13, 2024
തെങ്ങുകളിലെ ചെമ്പന്‍ ചെല്ലി ആക്രമണത്തെയും കൊമ്പന്‍ ചെല്ലി ആക്രമണത്തെയും നിയന്ത്രിക്കുന്നതിന് പാറ്റാ ഗുളികയും മണലും ചേര്‍ന്ന മിശ്രിതമോ, വേപ്പിന്‍ പിണ്ണാക്കും മണലും ചേര്‍ന്ന മിശ്രിതമോ, മെറ്റാറൈസിയം, ക്ലോറാന്ദ്രനിലിപ്രോള്‍ എന്നിവ ഇലകവിളില്‍ നിക്ഷേപിക്കാവുന്നത്.
കുരുമുളകിലെ പൊള്ളുരോഗം
August 5, 2024
ഇലകളിൽ തവിട്ടു നിറത്തോട് കൂടിയ പുള്ളിക്കുത്തുകളും ഇവയ്ക്ക് ചുറ്റും മഞ്ഞ നിറത്തിലുള്ള വലയവും കാണാം. തിരി കരിയുകയും കൊഴിഞ്ഞു വീഴുകയും ചെയ്യുന്നു. മൂപ്പ് ആവാത്ത മണികൾ പൊള്ളയായി പിളർന്നു വരുന്നു. എന്നിവയാണ് പൊള്ളുരോഗത്തിന്റെ പ്രധാന…
വാഴയിലെ വെള്ളക്കൂമ്പ്
August 5, 2024
ബോറോൺ, കാൽസ്യം എന്നീ മൂലകങ്ങളുടെ അഭാവം മൂലം കൂമ്പില വിടരാൻ താമസിക്കുന്നു. ഇലയുടെ അറ്റം തവിട്ടു നിറമായി കരിഞ്ഞ് ഒടിഞ്ഞ് പോകുന്നു. ഇലചുരുണ്ട് വികൃതമായിത്തീരുന്നു. രൂക്ഷമാകുമ്പോൾ വളർച്ച നിലയ്ക്കുന്നു. ഇതിന് പരിഹാരമായി വാഴയൊന്നിന് 20…
കന്നുകാലികളെയും എരുമകളെയും ബാധിക്കുന്ന രോഗം
August 2, 2024
എഫിമെറല്‍ ഫീവര്‍ (ബിഇഎഫ്) കന്നുകാലികളെയും എരുമകളെയും ബാധിക്കുന്ന ഒരു രോഗമാണ്, ഇത് ചെറിയ പനി, വിറയല്‍, മുടന്തല്‍, പേശികളുടെ കാഠിന്യം എന്നിവയാണ് ലക്ഷണങ്ങൾ. ഈ രോഗം പാലുല്‍പാദനം കുറയാനും പ്രത്യുല്‍പാദനശേഷി കുറയാനും ഗര്‍ഭച്ഛിദ്രത്തിനും കാരണമാകും.…
മഞ്ഞളിൽ ബാക്‌ടീരിയൽ വാട്ടം
July 31, 2024
മഞ്ഞളിന്റെ തണ്ടിൽ കടയോട് ചേർന്ന ഭാഗത്ത് വെള്ളത്തിൽ കുതിർന്നത് പോലെയുള്ള പാടുകൾ പ്രത്യക്ഷപ്പെടുകയും അവ മുകളിലേക്കും താഴേക്കും വ്യാപിപ്പിക്കുകയും ചെയ്യുന്നു.ചെടികളിൽ രൂക്ഷമായ മഞ്ഞളിപ്പ് പ്രദർശിപ്പിക്കുകയും വാട്ടത്തിൻ്റെ ലക്ഷണങ്ങൾ കാണിക്കുകയും ചെയ്യും.നിയന്ത്രിക്കാനായി മഞ്ഞൾ വിത്ത് നടുന്നതിന്…
തെങ്ങിലെ ഓലചീയൽ
July 24, 2024
കൂമ്പോലകൾ പൂർണ്ണമായും വിടരാതിരിക്കുന്നതാണ് പ്രധാന രോഗലക്ഷണം. രോഗം മറ്റു ഓലകളെയും സാവധാനത്തിൽ ബാധിച്ചു എല്ലാ ഓലകളും ചീയുന്നു. രോഗം രൂക്ഷമായാൽ ഓല മുഴുവനായും കരിഞ്ഞു പോകുന്നു. തെങ്ങിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സംയോജിത വളപ്രയോഗം ചെയ്യുക.…
തെങ്ങിലെ കൂമ്പുചീയല്‍
July 19, 2024
മഴ തുടരുന്ന സാഹചര്യമാണല്ലോ. ഇപ്പോള്‍ തെങ്ങില്‍ കൂമ്പുചീയലിനുള്ള സാധ്യതയുണ്ട്. മുന്‍കരുതലെന്ന നിലയില്‍ തുരിശും ചുണ്ണാമ്പും കലര്‍ന്ന ലായനി (1 % ബോര്‍ഡോമിശ്രിതം) തെങ്ങിന്‍മണ്ടയിലും ഇലകളിലുമായി തളിക്കുക. രോഗം ബാധിച്ച തെങ്ങുകളില്‍ സമര്‍ത് (SAMART) 3…
പച്ചക്കറിയിലെ മീലിമൂട്ടകള്‍
July 19, 2024
പച്ചക്കറിവിളകളില്‍, ഇലകളുടെ അടിവശത്ത് വെളുത്തനിറത്തില്‍ കൂട്ടമായി കണ്ടുവരുന്ന മീലിമൂട്ടകളെ നിയന്ത്രിക്കുന്നതിനായി സോപ്പുലായനി തളിച്ച ശേഷം 2% വേപ്പെണ്ണ എമല്‍ഷന്‍ അല്ലെങ്കില്‍ 5 മില്ലി വേപ്പെണ്ണ അധിഷ്ഠിത കീടനാശിനികള്‍ 1 ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്തുതളിക്കുക. അല്ലെങ്കില്‍…
നെല്ലിലെ വളപ്രയോഗം
July 19, 2024
നെല്ലിന് കതിരുവരുന്ന സമയമായാല്‍ പാടത്തെ വെള്ളം താഴ്ത്തി, വരമ്പിലെ ദ്വാരങ്ങള്‍ അടച്ചശേഷം വളപ്രയോഗം ചെയ്യുക. ഹ്രസ്വകാലമൂപ്പുള്ള ഇനങ്ങള്‍ക്ക് ഏക്കറിന് 20 കിലോ യൂറിയയും 12 കിലോ പൊട്ടാഷും ചേര്‍ക്കുക. മധ്യകാലമൂപ്പുള്ള ഇനങ്ങളാണെങ്കില്‍ ഏക്കറിന് 40കിലോ…
കന്നുകാലികളുടെ കാര്യത്തില്‍ അധികശ്രദ്ധ വേണം
July 16, 2024
ഇത് മഴക്കാലമാണ്. കന്നുകാലികളില്‍ പലവിധമുള്ള രോഗങ്ങള്‍ വരാനുള്ള സാധ്യതയുള്ളതിനാല്‍ നല്ല ശ്രദ്ധ വേണം. ഇപ്പോള്‍, അകിടുവീക്കരോഗത്തിനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍, മുലക്കാമ്പുകള്‍ പാല്‍ കറന്നശേഷം ടിങ്ച്ചര്‍ അയഡിന്‍ ലായനിയില്‍ (Tincture iodine solution) 7…
പയറിലെ കരിവള്ളിരോഗം
July 16, 2024
പയറില്‍ കരിവള്ളി (ആന്ത്രാക്നോസ് ) രോഗം വ്യാപകമായി കാണുന്ന സമയമാണിത്. കായിലും തണ്ടിലും കറുത്തനിറത്തിലുള്ള പുള്ളിക്കുത്തുകള്‍ കാണപ്പെടുന്നതാണ് രോഗ ലക്ഷണം. ഇവ ക്രമേണ ഇലകരിച്ചിലായി മാറും. കായപിടിത്തം കുറയാന്‍ ഈ രോഗം കാരണമാകുന്നു. രോഗം…
കപ്പയിലെ മൊസൈക് രോഗം
July 15, 2024
മൊസൈക് രോഗം രണ്ടു മാസം വരെ പ്രായമായചെടികളുടെ ആരോഗ്യം ക്ഷയിക്കാതിരിക്കാനും വിളവുനഷ്ട്ടം കുറയ്ക്കാനും ഇനി പറയുന്ന കരുതലുകള്‍ സ്വീകരിക്കുക. ചെടി ഒന്നിന് 100 ഗ്രാം വീതം ഡോളോമൈറ്റ് ചുറ്റും നല്‍കി മണ്ണുമായി ഇളക്കി ചേര്‍ക്കുക…
ഇഞ്ചി നടാന്‍ വൈകിയോ? ഇതു ശ്രദ്ധിക്കൂ
July 15, 2024
വളരെക്കുറഞ്ഞ അളവില്‍ വിത്തിഞ്ചി ഉപയോഗിച്ച് ഇഞ്ചി നടാനുപയോഗിക്കുന്ന രീതിയാണ് ഒറ്റമുകുള നടീല്‍രീതി. ഇതിനായി ഏകദേശം 3:1 അനുപാതത്തില്‍ ചകിരിച്ചോര്‍ കംപോസ്റ്റ്, മണ്ണിരക്കംപോസ്റ്റ് എന്നിവ ചേര്‍ത്ത് പ്രോട്രേ നിറയ്ക്കാം. 5 ഗ്രാം ഭാരമുള്ള മുളച്ച ഒറ്റ…
പുല്ലുതിന്നുന്ന പശുക്കളെ സൂക്ഷിക്കണം
July 12, 2024
മഴക്കാലത്ത് പശുക്കള്‍ക്ക് ഇളംപുല്ല് അധികമായി നല്‍കുന്നതുമൂലം ശരീരത്തിലെ മഗ്നീഷ്യം കുറഞ്ഞ് ഗ്രാസ് റ്റെറ്റനി എന്ന രോഗത്തിനു കാരണമാകുന്നു. പേശിവലിയുക, തല പിറകിലോട്ടു ചരിക്കുക, വായില്‍നിന്ന് നുരയും പതയും വരിക, കൈകാലുകള്‍ നിലത്തടിക്കുക, ശ്വാസതടസ്സം അനുഭവപ്പെടുക…
കൂര്‍ക്കകൃഷിക്കു സമയമായി
July 9, 2024
ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളാണ് കൂര്‍ക്കക്കൃഷിക്ക് ഏറ്റവും അനുയോജ്യമായ സമയം. കൂര്‍ക്കത്തലകള്‍ മുറിച്ചാണ് നടുന്നത്. നടുന്ന തലയ്ക്ക് ശരാശരി 15-20 സെന്‍റിമീറ്റര്‍ നീളം വേണം. ഇത് തടങ്ങളില്‍ കിടത്തിയാണ് നടുന്നത്. 15 സെന്‍റിമീറ്റര്‍…
റബ്ബറിലെ പിങ്ക് രോഗം
July 3, 2024
റബ്ബര്‍മരത്തിന്റെ ഇളംകമ്പുകളെയും കൂമ്പുകളെയുമാണ് ഈ രോഗം കൂടുതൽ ബാധിക്കുക. വെളുപ്പോ പിങ്കോ നിറത്തിൽ ചിലന്തിവലപോലെയുള്ള കുമിൾ തടിയിൽ വളരുന്നതുകാണാം.രോഗബാധ പുരോഗമിക്കുന്നതനുസരിച്ച് പിങ്കുനിറത്തിലുള്ള വളർച്ചകൾ വിണ്ടുകീറിയ തടിയിൽ നിന്നുമുണ്ടാകുന്നു. നിയന്ത്രിക്കാനായി രോഗബാധയേറ്റ സ്ഥലം മുതൽ 30…
പയറിലെ കായതുരപ്പൻ
July 3, 2024
കായ്കളിൽ പുഴുക്കൾ വൃത്താകൃതിയിൽ ദ്വാരങ്ങൾ ഉണ്ടാക്കുന്നു. തല പയറിൻ്റെ അകത്തേക്കും ബാക്കി ശരീരഭാഗം പുറത്തേക്കുമിട്ടാണ് പുഴുവിനെ കാണാനാകുന്നത്. പൂക്കളും ഇളംകായ്കളും കൊഴിയുന്നതായും കാണാം. പയര്‍ നടുമ്പോള്‍ കൃത്യമായ അകലം പാലിക്കുകയാണ് പ്രധാന പ്രതിരോധമാര്‍ഗം. ബ്യുവേറിയ…
കേരളത്തിലെ കവുങ്ങിൻ തോട്ടങ്ങളിൽ ചുവന്ന മണ്ഡരിയുടെ ആക്രമണം
June 28, 2024
കേരളത്തിലെ കവുങ്ങിൻ തോട്ടങ്ങളിൽ ചുവന്ന മണ്ഡരിയുടെ ആക്രമണം വ്യപകമാകുന്നു. മുൻവർഷങ്ങളിലും മണ്ഡരിയുടെ ആക്രമണം കൃഷിയിടങ്ങളിൽ കണ്ടിരുന്നുവെങ്കിലും ഈ അടുത്ത രണ്ടു വർഷങ്ങളിൽ ആയിട്ടാണ് ഇവയുടെ ആക്രമണം രൂക്ഷമായത്. ഈ വർഷം തൃശൂർ, മലപ്പുറം, പാലക്കാട്…
കമുകിലെ മഹാളിരോഗം
June 28, 2024
അടയ്ക്കകളുടെ കടയ്ക്കൽ കുതിർന്നത് പോലുള്ള പച്ചയോ മഞ്ഞയോ ആയ പാടുകൾ കാണാം. വീണ അടയ്ക്കയിൽ കുമിളിൻ്റെ നാരുകൾ പൊതിഞ്ഞിരിക്കും, പൂങ്കുലയെയും ഇത് ബാധിക്കുന്നു. രോഗത്തെ നിയന്ത്രിക്കാനായി കൃഷിയിടം വൃത്തിയായി സൂക്ഷിക്കുക. കൊഴിഞ്ഞുപോയ അടക്കകൾ നശിപ്പിച്ചു…
നെല്ലിലെ ബ്ലാസ്‌റ്റ് രോഗം
June 28, 2024
നെൽച്ചെടിയുടെ എല്ലാ വളർച്ചാഘട്ടങ്ങളെയും ബാധിക്കുന്ന രോഗമാണ് ബ്ലാസ്‌റ്റ് രോഗം. ഇലകളിൽ നീലകലർന്ന തവിട്ടുനിറത്തിലുള്ള പുള്ളിക്കുത്തുകളാണ് ആദ്യലക്ഷണം. ഇല, തണ്ട്, കതിര് എന്നീ ഭാഗങ്ങളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും. രോഗം രൂക്ഷമായി ബാധിച്ച കതിരിലെ നെന്മണികളിൽ തവിട്ടുനിറത്തിലോ…
നെല്ലിലെ ഇലചുരുട്ടിപ്പുഴു
June 28, 2024
പുഴുക്കൾ നെല്ലോല നെടുകയോ കുറുകയോ ചുരുട്ടി അതിനകത്തിരുന്ന് ഹരിതകം കാർന്നുതിന്നുന്നു. ഇത് മൂലം നെല്ലോലകൾ വെള്ളനിറമായി കാണപ്പെടുന്നു. നിയന്ത്രിക്കാനായി നിശശലഭങ്ങളെ കണ്ടു തുടങ്ങുമ്പോൾ ട്രൈക്കോഗ്രാമ്മ കിലോണിസ് എന്ന പരാദത്തിൻ്റെ മുട്ടകാർഡുകൾ (5 cc ഒരു…
നെല്ലിലെ കുഴൽപ്പുഴു
June 28, 2024
പുഴുക്കൾ നെല്ലോലയുടെ അറ്റം മുറിച്ച് കുഴൽ പോലെയാക്കി ഓലകളിലെ ഹരിതകം കാർന്നുതിന്നുന്നു. പുഴുക്കൾ നെല്ലോല കുഴൽപോലെ ആക്കിയ കൂടുകൾ നെല്ലോലകളുടെ അടിവശത്തോ വെള്ളത്തിന് മുകളിൽ പൊങ്ങി കിടക്കുന്നതായോ കാണാം. തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാലുടൻ പാടത്തെ…
വാഴയിലെ തടതുരപ്പൻ വണ്ട്
June 28, 2024
പുഴുക്കൾ വാഴത്തടതുരന്ന് നാശം ഉണ്ടാക്കുന്നു. നിറമില്ലാത്ത കൊഴുത്ത ദ്രാവകം വാഴത്തടയിൽ നിന്ന് പുറത്തേക്ക് വരുന്നു. ഇലകൾ മഞ്ഞനിറമായിത്തീരുകയും അവസാനം ഉണങ്ങി പോവുകയും ചെയ്യുന്നു. തുടങ്ങിയവ തടതുരപ്പൻ വണ്ടിന്റെ ആക്രമണ ലക്ഷണങ്ങളാണ്. ഇവയെ നിയന്ത്രിക്കാനായി 50…
വാഴയിലെ കുറുനാമ്പ് രോഗം
June 28, 2024
വാഴയിലെ കുമ്പടപ്പ് എന്നും ഈ രോഗത്തെ പറയും. വൈറസ് ഉണ്ടാക്കുന്ന ഒരു രോഗമാണ് ഇത്. മുഞ്ഞ ആണ് രോഗം പടർത്തുന്നത്. രോഗം ബാധിച്ച ഇലകൾ അരികുകൾ പൊട്ടി അകത്തേക്ക് വളയുന്നു കൂടാതെ ഇലകളുടെ ഉത്പാദനം…
വാഴയിലെ കുഴിപ്പുള്ളി രോഗം : മുന്‍കരുതലുകള്‍
June 12, 2024
ഓണവിപണി ലക്ഷ്യമാക്കിയുളള നേന്ത്രവാഴക്കൃഷിയില്‍ ഇപ്പോള്‍ കുലവരുന്ന സമയമാണല്ലോ. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി നേന്ത്രക്കുലകളുടെ വാണിജ്യ സാധ്യതയ്ക്ക് മങ്ങല്‍ എല്‍പ്പിച്ചുകൊണ്ടിരിക്കുന്ന ഒരു രോഗമാണ് കുഴിപ്പുള്ളി അല്ലെങ്കില്‍ പിറ്റിങ് രോഗം. വര്‍ഷക്കാലത്ത് കായ മൂപ്പെത്തുന്നതോടെയാണ് രോഗലക്ഷണങ്ങള്‍ കണ്ടുവരുന്നത്.കായകളുടെ അഗ്രഭാഗത്തായി…
മഞ്ഞൾസത്ത് ഉണ്ടാക്കുന്നതെങ്ങനെ?
June 6, 2024
മഞ്ഞൾസത്ത് ഉപയോഗിച്ച് വിവിധയിനം പേനുകൾ, ഇലച്ചാടികൾ, പുഴുക്കൾ എന്നിവയെ നിയന്ത്രിക്കാം. 20 ഗ്രാം മഞ്ഞൾ, 200 മില്ലി ഗോമൂത്രം എന്നിവയാണ് ആവശ്യമുളള സാധനങ്ങൾ. 20 ഗ്രാം മഞ്ഞൾ നന്നായി അരച്ചെടുത്ത് 200 മി.ലിറ്റർ ഗോമൂത്രവുമായി…
അരുമകളുടെ മഴക്കാലരോഗങ്ങള്‍ ശ്രദ്ധിക്കണം
June 3, 2024
വര്‍ദ്ധിച്ച ഈര്‍പ്പം, നനവ്. പരാദങ്ങളുടെയും അണുബാധ കളുടെയും വ്യാപനം എന്നിവ മൂലം മണ്‍സൂണ്‍ കാലത്തു നായ്ക്കള്‍ക്കും പൂച്ചകള്‍ക്കും പലതരം ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാം. ചര്‍മ അണുബാധ, ചെവിയിലെ അണുബാധ, ബാഹ്യപരാദശല്യം, എലിപ്പനി എന്നീ രോഗങ്ങള്‍ ഉണ്ടാകാന്‍…
കായീച്ചക്കെതിരെ തേങ്ങവെള്ളക്കെണി
May 28, 2024
രണ്ടുദിവസം പുളിപ്പിച്ച തേങ്ങാവെള്ളം മൂന്നുതരി യീസ്റ്റും ചേർത്ത് ഒരു ചിരട്ടയിൽ അരഭാഗം നിറയ്ക്കുക. ഇതിൽ ഒരുനുള്ള് രാസകീടനാശിനി തരിയിട്ടിളക്കുക. തേങ്ങാവെള്ളത്തിന് മുകളിൽ ഒരു പച്ച ഓലക്കാൽക്കഷണം ഇടുക. കെണി ഉറിപോലെ പന്തലിൽ തൂക്കിയിടാം. ഈച്ചകൾ…
കവുങ്ങിലെ സ്പിണ്ടിൽ ചാഴി
May 28, 2024
സ്പിണ്ടിൽ ചാഴി കവുങ്ങിന്റെ കൂമ്പിലയിൽനിന്ന് നീരൂറ്റിക്കുടിച്ച് ചെടിക്ക് നാശമുണ്ടാക്കുന്നു. കീടബാധ രൂക്ഷമാകുന്ന സമയത്ത് ഇരുണ്ട് തവിട്ടുനിറത്തിലുള്ള പാടുകൾ കൂമ്പിലയിൽ കാണും. ഇലയുണങ്ങി കൊഴിഞ്ഞുപോകും. പ്രാണികളെ ഏറ്റവും അകത്തെ ഇലക്കവിളുകളില്‍ കാണാനാകും. വളർച്ചയെത്തിയ പ്രാണികൾ ചുവപ്പും…
കനത്ത വേനല്‍ കഴിഞ്ഞുള്ള മഴ: കൃഷിയില്‍ കരുതല്‍വേണം
May 28, 2024
കടുത്തവരള്‍ച്ചയ്ക്കുശേഷം അപ്രതീക്ഷിതമായുണ്ടാകുന്ന കനത്ത മഴ വലിയ നാശനഷ്ടമാങ്ങള്‍ കൃഷിയിലുണ്ടാക്കാം. അവിടെ കരുതല്‍വേണം. പല കൃഷിയിടങ്ങളിലും ദിവസങ്ങളോളം വിളകള്‍ വെളളത്തിലും ചെളിയിലും മുങ്ങിനില്‍ക്കുന്ന അവസ്ഥയുണ്ടാകും. വിവിധവിളകളില്‍ അനുവര്‍ത്തിക്കേണ്ട സസ്യസംരക്ഷണ മാര്‍ഗ്ഗങ്ങള്‍ ചുവടെ. തെങ്ങ്തെങ്ങിന് കൂമ്പുചീയല്‍ രോഗം…
മാങ്ങയിലെ പുഴുവിനെ എങ്ങനെയൊക്കെ നേരിടാം?
May 27, 2024
മാങ്ങ മൂത്തുതുടങ്ങുന്നതോടെയാണ് പഴയീച്ചയുടെ ആക്രമണമുണ്ടാകുന്നത്. ചാര നിറത്തിലുള്ളതും സുതാര്യമായ ചിറകുകളോടുകൂടിയ ഈ ഈച്ചകൾ മാങ്ങയുടെ പുറംതൊലിയിൽ കുഞ്ഞുദ്വാരങ്ങളുണ്ടാക്കി അതില്‍ കൂട്ടമായി മുട്ട ഇട്ടുവയ്ക്കുന്നു. മാങ്ങ പഴുക്കുന്ന പരുവമാകുമ്പോൾ ഈ മുട്ടകൾ വിരിയുകയും ചെറിയ പുഴുക്കൾ…
കുരുമുളകിൽ മഗ്നീഷ്യത്തിന്റെ അഭാവം
May 24, 2024
കുരുമുളകില്‍ മഗ്നീഷ്യത്തിന്റെ അഭാവം വന്നാല്‍ മൂപ്പെത്തിയ ഇലകളുടെ അറ്റം ഇളം മഞ്ഞ നിറത്തിലാകും. തുടക്കത്തിൽ ഇലകളുടെ അഗ്രഭാഗത്തെ ഇലഞരമ്പുകൾക്കിടയിൽ കാണുന്ന മഞ്ഞളിപ്പ് മറ്റു ഭാഗങ്ങളിലേക്കും വ്യാപിക്കുന്നു. ഇലകളിലെ പ്രധാനഞരമ്പുകളും ചുറ്റുമുള്ള ഭാഗങ്ങളും പച്ചനിറത്തിലും ബാക്കിയുള്ള…
നെല്ലിലെ മഗ്നീഷ്യത്തിന്റെ അഭാവം നിയന്ത്രിക്കാൻ
May 24, 2024
നെല്ലില്‍ മഗ്നീഷ്യത്തിന്റെ അഭാവം വന്നാല്‍ മൂത്തയിലകളുടെ ഞരമ്പുകൾക്കിടയിൽ ഓറഞ്ചു -മഞ്ഞ നിറമാകുന്നു. ക്രമേണ ഇലകൾ കരിഞ്ഞുപോകുന്നു. ഇതാണ് പ്രധാനലക്ഷണം. ഇതു നിയന്ത്രിക്കാനായി മഗ്നീഷ്യം സൽഫേറ്റ് 40 കി.ഗ്രാം 1 ഏക്കറിന് എന്ന തോതിൽ പാടത്ത്…
മുളകിലെ മഞ്ഞമണ്ടരിബാധ
May 23, 2024
ഇലയുടെ തണ്ടുകൾ നീണ്ടുനേർത്ത് എലിവാൽപോലെ കാണപ്പെടുക, ഇലകൾ താഴേക്കു ചുരുളുക, വളർച്ച മുരടിക്കുക എന്നിവയാണ് മഞ്ഞമണ്ടരിബാധയുടെ ലക്ഷണങ്ങൾ. ഇവയെ നിയന്ത്രിക്കാനായി വേപ്പെണ്ണ എമൽഷൻ തളിക്കുക. അസാഡിറാക്റ്റിൻ 3 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ എന്നതോതിൽ…
മഴക്കാലത്ത് കന്നുകാലിക്കര്‍ഷകര്‍ ഓര്‍ക്കേണ്ടത്
May 22, 2024
കാലിത്തീറ്റയില്‍ പൂപ്പല്‍ വിഷബാധയേല്‍ക്കാതെ സൂക്ഷിക്കുക. ചെള്ള്, ഈച്ച, പേന്‍ തുടങ്ങിയ ബാഹ്യപരാധങ്ങള്‍ക്കു എതിരേ ജാഗ്രത പുലര്‍ത്തണം: തൊഴുത്തിലോ പരിസരത്തോ എലിശല്യം ഇല്ലാതിരിക്കുവാന്‍ ശ്രദ്ധിക്കുക. എലിയില്‍നിന്നു പകരുന്ന എലിപ്പനി അഥവാ ലെപ്റ്റോസ്പൈറോസിസ് എന്ന രോഗം ഉരുക്കള്‍ക്കും…
മഴയ്ക്ക് മുൻപ് തെങ്ങിനെ തയ്യാറാക്കാം
May 22, 2024
മഴ തുടങ്ങുന്നതിനു മുന്‍പായി തെങ്ങിന്റെ തടം തുറന്ന് ഓരോ വലിയ തെങ്ങിനും ഒരു കിലോ കുമ്മായം വീതം ഇട്ടുകൊടുക്കുക.
വിരിപ്പുകൃഷി ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്
May 22, 2024
വേനല്‍മഴ ലഭിച്ച സ്ഥലങ്ങളില്‍ വിരിപ്പുകൃഷി ഇറക്കുന്ന പാടങ്ങളില്‍ നിലമൊരുക്കലും ഞാറ്റടിതയ്യാറാക്കലും ചെയ്യാം. ഒരു കിലോഗ്രാം വിത്തിനു 10 ഗ്രാം സ്യൂഡോമോണാസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്നകണക്കിന് കലക്കിയ ലായനിയില്‍ അരമണിക്കൂര്‍ കുതിര്‍ത്തുവച്ച് വിതയ്ക്കുക.
മഞ്ഞൾപ്പൊടി സോഡാക്കാര മിശ്രിതം ഉണ്ടാക്കാം
May 20, 2024
ചീരയിലെ ഇലപുള്ളി രോഗത്തിനെതിരെയായി ഈ മിശ്രിതം ഉപയോഗിക്കാം. ആദ്യം 5 ലിറ്റർ വെള്ളത്തിൽ 20 ഗ്രാം പാൽക്കായം ലയിപ്പിച്ച് അതിലേക്ക് 16 ഗ്രാം മഞ്ഞൾപ്പൊടിയും 8 ഗ്രാം സോഡാക്കാരവും ചേർത്തുണ്ടാക്കിയ മിശ്രിതം കലക്കുക. ഈ…
മണ്ണെണ്ണ കുഴമ്പ് എന്തിന്? എങ്ങനെ?
May 20, 2024
നീരൂറ്റിക്കുടിക്കുന്ന പ്രാണികളെ നിയന്ത്രിക്കാൻ മണ്ണെണ്ണ കുഴമ്പ് ഉപയോഗിക്കാവുന്നതാണ്.2.5 ലിറ്റർ വെള്ളത്തിൽ 250 ഗ്രാം ബാർസോപ്പ് ചീകിയിട്ട് നന്നായി ലയിപ്പിക്കുക. ഇതിലേക്ക് നാലര ലിറ്റർ മണ്ണെണ്ണയൊഴിച്ച് 15 ഇരട്ടി വെള്ളം ചേർത്ത് യോജിപ്പിച്ച് വിളകളിൽ തളിക്കാം.
വേപ്പിൻ കുരു സത്ത് എങ്ങനെ ഉണ്ടാക്കാം?
May 20, 2024
വേപ്പിൻ കുരു സത്ത് ലായനി പച്ചക്കറികളിലെ മൃദുശരീരികളായ കീടങ്ങൾക്ക് ഫലപ്രദമാണ്. ഈ ലായനി എളുപ്പത്തിൽ ഉണ്ടാക്കാവുന്നതാണ്. അതിനായി ആദ്യം 50 ഗ്രാം വേപ്പിൻ കുരു ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ ഉപയോഗിക്കാം. മൂപ്പെത്തിയ…
വെണ്ടക്കൃഷിയ്ക്ക് സമയമായി
May 17, 2024
ചെറിയതോതില്‍ ജൈവവളം അടിവളമായി നല്‍കിയാല്‍ മികച്ച വിളവുനല്‍കുന്ന കൃഷിയാണ് വെണ്ട. മേയ്മാസം പകുതിയോടെയാണ് വെണ്ടയുടെ വിത്തുപാകേണ്ടത്. വാരങ്ങളിലോ ഗ്രോബാഗുകളിലോ വിത്തുനടാം. വാരങ്ങളില്‍ ചെടികള്‍തമ്മില്‍ 45 സെന്റിമീറ്ററും വരികള്‍തമ്മില്‍ 60 സെന്റിമീറ്ററും ഇടയകലം പാലിക്കണം. നടുന്നതിന്…
മുളകുനടാം, വിളവെടുക്കാം
May 17, 2024
വിത്തുകള്‍ പാകിമുളപ്പിച്ച തൈകളാണ് നടേണ്ടത്. ഇതിനായുള്ള വിത്തുകള്‍ മേയ് പകുതിയോടെ തവാരണകളിലോ പ്രോട്രേകളിലോയിട്ട് മുളപ്പിച്ചെടുക്കാം. 20- 25 ദിവസം പ്രായമായ തൈകള്‍ മാറ്റിനടണം. ചെടികള്‍തമ്മില്‍ 45 സെന്റിമീറ്ററും വാരങ്ങള്‍തമ്മില്‍ 60 സെന്റിമീറ്ററും ഇടയകലം നല്‍കണം.…
വഴുതന കൃഷിചെയ്യാം
May 17, 2024
മേയ് രണ്ടാം വാരത്തോടെ വിത്തിട്ട് 20 മുതല്‍ 25 ദിവസംവരെ പ്രായമാകുമ്പോള്‍ വഴുതനത്തൈകള്‍ മാറ്റിനടാവുന്നതാണ്. ചെടികള്‍തമ്മില്‍ 60 സെന്റിമീറ്ററും വാരങ്ങള്‍തമ്മില്‍ 75 സെന്റിമീറ്ററും ഇടയകലം നല്‍കണം. നീര്‍വാര്‍ച്ചയുള്ള സ്ഥലങ്ങളിലാണ് വഴുതന നന്നായിവളരുന്നത്. തവാരണകളിലും പ്രധാനസ്ഥലത്തും…
ശീമച്ചേമ്പ് ഇടവിളക്കൃഷിക്ക് ഉത്തമം
May 16, 2024
തെങ്ങ്, വാഴ, റബര്‍, തോട്ടങ്ങളില്‍ ഇടവിളയായി ശീമച്ചേമ്പ് (പാല്‍ച്ചേമ്പ്) കൃഷി ചെയ്യാവുന്നതാണ്. പുതിയ റബര്‍ത്തോട്ടങ്ങളില്‍ ആദ്യത്തെ 5 വര്‍ഷം വരെ പാല്‍ച്ചേമ്പ് കൃഷി ചെയ്യാം. തനിവിളയായി നടുമ്പോഴും മൂന്നടി അകലം പാലിക്കണം. നടാനായി 150-200…
കുരുമുളകിലെ മഞ്ഞപ്പുള്ളിരോഗം
May 15, 2024
ഇലകളിൽക്കാണുന്ന നിരവധി മഞ്ഞക്കുത്തുകളും പാടുകളുമാണ് മഞ്ഞപ്പുള്ളിരോഗം ബാധിച്ചതിന്റെ ആദ്യലക്ഷണം. കൂടാതെ ഇലകളിലെ ഞരമ്പുകൾ മഞ്ഞളിച്ചുതടിച്ച് ഇലകൾക്ക് കട്ടികൂടുന്നതായി കാണാം. ഇലയുടെ അരിക് വളഞ്ഞുതിരിഞ്ഞ് കാണുന്നു. മീലിമുട്ടകളാണ് പ്രധാന രോഗവാഹികൾ. ഇവയെ നിയന്ത്രിക്കാൻ റോഗർ 2…
വഴുതനയിലെ തൈചീയൽരോഗം നിയന്ത്രിക്കാം
May 13, 2024
രോഗബാധയുള്ള തൈകൾ നീക്കം ചെയ്യുക. സ്യൂഡോമോണാസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ഒരുകിലോഗ്രാം വിത്തിന് എന്ന തോതിലുപയോഗിച്ച് വിത്തുപരിപാലനം നടത്തുക. സ്യൂഡോമോണാസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ ലായിനിയാക്കി…
സൂക്ഷിക്കണം. വാഴയിലെ മാണവണ്ട് പ്രശ്നക്കാരനാണ്
May 10, 2024
വാഴയില്‍ മാണവണ്ടിന്റെ (Cosmopolites sordidus) ശല്യം കൂടുതലുള്ള സമയമാണിത്. ഇതിനെ ചെറുക്കാന്‍ വാഴക്കന്ന് നടുന്നതിനുമുമ്പ് കന്നിന്റെ അടിഭാഗം ചുറ്റും ചെത്തിവൃത്തിയാക്കിശേഷം ചാണകലായനിയും ചാരവും കലര്‍ന്ന മിശ്രിതത്തില്‍ മുക്കി മൂന്നോ നാലോ ദിവസം വെയിലത്തു വച്ചുണക്കിയശേഷം…
കൊക്കോയെ പരിപാലിക്കാം
May 7, 2024
വരൾച്ചയെ പ്രതിരോധിക്കാൻ കഴിവില്ലാത്ത ഇനങ്ങൾ ആണെങ്കിൽ കൊക്കോയെ സംബന്ധിച്ച് വേനൽക്കാലപരിചരണം അത്യാവശ്യമാണ്.• ചെടികളെ നിലനിർത്തുന്നതിന് ആഴ്ചയിൽ കുറഞ്ഞത് ഒരു നനയെങ്കിലും (200ലിറ്റർ) വെള്ളം കൊടുക്കേണ്ടത് അത്യാവശ്യമാണ്. മൈക്രോസ്പ്രിംഗ്ലർ, കണികജലസേചനം തുടങ്ങിയവ ഉപയോഗിക്കുന്നതുവഴി ജലത്തിന്റെ അളവ്…
വേനലില്‍ ഏലത്തിനുള്ള ശുശ്രൂഷ
May 7, 2024
• തണൽ ക്രമീകരണംതണൽകുറവുള്ള തോട്ടങ്ങളിൽ പച്ചനിറത്തിലുള്ള 50% ൽ കുറയാത്ത കാർഷികവൃത്തിക്ക് അനുയോജ്യമായ തണൽ വലകളുപയോഗിക്കുക. മഴയെ ആശ്രയിച്ച് കൃഷിചെയ്യുന്ന തോട്ടങ്ങളില്‍ വേനല്‍ക്കാലത്ത് 60% തണല്‍ ക്രമീകരിക്കുന്നത് നന്ന്‍.• ജലസേചനംജലസേചനം സാധ്യമാകുന്നിടത്തെല്ലാം ഹോസ് ഉപയോഗിച്ച്…
കിഴങ്ങുവർഗ്ഗ വിളകൾക്കുള്ള പരിചരണം
May 7, 2024
കാലാവസ്ഥാവ്യതിയാനവും വരൾച്ചയും ചെറുക്കാനുള്ള കഴിവ് പൊതുവേ കാണുന്ന വിളകളാണ് കിഴങ്ങുവർഗ്ഗങ്ങള്‍. മരച്ചീനി ഉണക്കുസമയത്ത് ഇലകൾ കൊഴിക്കുന്നത് ചെടികളിൽനിന്നുളള ജലനഷ്ടംകുറച്ച് വരണ്ടകാലാവസ്ഥയെ അതിജീവിക്കാനുള്ള തനതായ പൊരുത്തപ്പെടലാണ്.ശ്രദ്ധിക്കേണ്ടവ• പയർവർഗ്ഗ, പച്ചിലവർഗ്ഗവിളകൾ ഇടവിളയായി കൃഷിചെയ്യുക.• തടങ്ങളിൽ മണ്ണുകയറ്റിക്കൊടുക്കുക. അവശ്യ…
പച്ചക്കറി വിളകൾക്ക് കൂടുതല്‍ ശ്രദ്ധവേണം
May 7, 2024
മറ്റു വിളകളെപ്പോലെ പച്ചക്കറികൾക്ക് വരൾച്ചയെ ചെറുക്കാൻ കഴിയാറില്ല. സ്ഥലമില്ലാത്തവർക്കും വെള്ളക്ഷാമം കാരണം കൃഷി ചെയ്യാനാവാത്തവർക്കും തിരിനന തിരഞ്ഞെടുക്കാം. പി.വി.സി പൈപ്പുകൾ വഴി ചെടി നട്ട ഗ്രോബാഗിലേക്ക് വെള്ളം കിനിഞ്ഞിറങ്ങുന്ന ഈ സമ്പ്രദായത്തിൽ നനയ്ക്കായി പ്രത്യേക…
കുരുമുളകിനെ ചൂടില്‍നിന്നു കാക്കാം
May 6, 2024
കുരുമുളകുചെടിയുടെ വേര് ഉപരിതലത്തിൽ മാത്രമേ പടരൂ. അതിനാൽ കുരുമുളകുചെടിക്ക് മണ്ണിനടിയിലുള്ള ജലം ആഗിരണം ചെയ്യാൻ കഴിയില്ല. വിളവെടുപ്പിനുശേഷം വരൾച്ച ഒഴിവാക്കുന്നതിനായി കുരുമുളകുകൊടികൾ നനയ്ക്കുന്നതു നല്ലതാണ്. തുറസ്സായ സ്ഥലങ്ങളിൽ വളരുന്ന ചെടികളുടെ ചുവട്ടിൽ നിന്ന് 75…
കവുങ്ങ് ഉണങ്ങാതെ നോക്കാം
May 6, 2024
കവുങ്ങിൻതടിയിൽ ദീർഘനാൾ സൂര്യപ്രകാശം നേരിട്ടടിച്ചാൽ പൊള്ളി പലഭാഗത്തും നീളത്തിൽ പാടുവീഴുന്നതു കാണാം. തെക്കുപടിഞ്ഞാറൻ ദിശയിൽ നിന്നാണ് വെയിലടിക്കുന്നതെങ്കിൽ പ്രശ്നം രൂക്ഷമാകും.സ്വർണ്ണമഞ്ഞനിറത്തിൽ ആദ്യമുണ്ടാകുന്ന പാടുകൾ ക്രമേണ കടും തവിട്ടുനിറമാവുകയും തുടർന്ന് നെടുനീളത്തിൽ ചെറിയ വിള്ളലുകൾ ഉണ്ടാവുകയുംചെയ്യും.…
ചൂട് തെങ്ങിനെ കരിക്കാതെ നോക്കണേ
May 6, 2024
വേനൽപരിചരണമായി തെങ്ങിൻതടത്തിലും തോട്ടത്തിൽ മുഴുവനായും ലഭ്യമായ ജൈവവസ്തുക്കളുപയോഗിച്ച് പുതയിടുക. തെങ്ങോലകൾ കത്തിച്ചുകളയാതെ ചെറിയ കഷണങ്ങളാക്കി നെടുകയും കുറുകെയും മൂന്നുനാലുനിരകളായി ഇടുകയോ അഴുകിയ ചകിരിച്ചോർ 7-8 സെ. മീറ്റർ കനത്തിൽ വിരിക്കുകയോ ചെയ്യുക.തെങ്ങിൻചുവട്ടിൽനിന്ന് 1.5-2 മീറ്റർ…
വേനലില്‍നിന്ന് വാഴയെ രക്ഷിക്കാം
May 6, 2024
വേനല്‍ക്കാലത്ത് വാഴത്തടങ്ങളിൽ ചാണകം, കമ്പോസ്റ്റ്, കരിയില എന്നിവ പരമാവധി നിക്ഷേപിച്ച് ജലാഗിരണശേഷി വർദ്ധിപ്പിക്കണം. കരിയില, ഓല, മറ്റു ജൈവാവശിഷ്ടങ്ങൾ എന്നിവകൊണ്ട് തടത്തിൽ പുതയിടണം. ജലലഭ്യതയനുസരിച്ച് മൂന്നു ദിവസത്തിലൊരിക്കൽ ജലസേചനം നടത്തുകയാവാം.• കണിക ജലസേചനരീതി (12…
നെല്ലിനുവേണ്ട വേനല്‍ക്കാല പരിചരണം
May 6, 2024
ജലലഭ്യത കുറവുള്ള പാടശേഖരങ്ങളിൽ പാടത്തെപ്പോഴും വെള്ളം കെട്ടിനിർത്തുന്ന ജലസേചനരീതി ഒഴിവാക്കുന്നതാണ് അഭികാമ്യം. നട്ട് ഒരാഴ്ച കഴിഞ്ഞ് ചിനപ്പ് പൊട്ടിത്തുടങ്ങുന്നതുവരെ വെള്ളം കെട്ടിനിർത്തുകയും പിന്നീട് തലനാരിഴ വലിപ്പത്തിലുള്ള ചെറിയ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടുതുടങ്ങുമ്പോള്‍ മാത്രം അടുത്ത നന…
രാസവളത്തെ വെല്ലും ജൈവവളം: ജൈവ സ്ലറി ഉണ്ടാക്കാൻ പഠിക്കാം
May 3, 2024
ഒരു ബക്കറ്റിൽ ഒരു കിലോ ഗ്രാം പച്ചച്ചാണകം, ഒരു കിലോ ഗ്രാം വേപ്പിൻ പിണ്ണാക്ക് എന്നിവ ഒരുമിച്ച് ചേർത്ത് 10 ലിറ്റർ വെള്ളം ഒഴിച്ച് പുളിപ്പിക്കാൻ വക്കുക. 5 ദിവസങ്ങൾക്കു ശേഷം ഈ മിശ്രിതം…
പുകയിലക്കഷായം ഉണ്ടാക്കുന്നതെങ്ങനെ ?
May 3, 2024
ഇലതീനിപ്പുഴു, മുഞ്ഞ, മീലി മുട്ട, ശല്ക്ക കീടം തുടങ്ങി ഒട്ടേറെ മൃദുല ശരീരികളായ കീടങ്ങളെ നിയന്ത്രിക്കുന്നതിന് ഇത് ഉപയോഗിക്കാം.250 ഗ്രാം പുകയില ചെറുതായി അരിഞ്ഞ് രണ്ടേകാൽ ലിറ്റർ വെള്ളത്തിൽ കുതിർത്ത് ഒരു ദിവസം വയ്ക്കുക.…
സ്യൂഡോമോണാസ് വിത്തിൽ പുരട്ടുന്നതെങ്ങനെ?
May 2, 2024
വെള്ളം അല്ലെങ്കിൽ കഞ്ഞിവെള്ളം ഉപയോഗിച്ച് ചെറുതായി ഈർപ്പം വരുത്തിയ വിത്തിലേക്ക് പൊടി രൂപത്തിലുള്ള സ്യൂഡോമോണാസ് ചേർത്ത് സംയോജിപ്പിച്ച് തണലത്ത് 10 -15 മിനുട്ട് നിരത്തിയ ശേഷം അപ്പോൾ തന്നെ നടുക.250 – 500 ഗ്രാം…
പാൽക്കായ മിശ്രിതം തയ്യാറാക്കുന്ന വിധം
May 2, 2024
കായീച്ചകളെ ഫലപ്രദമായി നിയന്ത്രിക്കാൻ പാൽക്കായ മിശ്രിതം ഉപയോഗിക്കാം. പാൽക്കായം : 20 ഗ്രാം, ഗോമൂത്രം: 500 മില്ലി ലിറ്റർ, കാന്താരി മുളക് : 15 ഗ്രാം എന്നിവയാണ് മിശ്രിതം ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ.നിർമ്മിക്കുവാനായി 20…
കറവപ്പശുവിലെ കൗ പോക്സ് വൈറസ്
April 25, 2024
ഉഷ്ണകാലത്ത് പശുക്കളുടെ അകിടിനെ ബാധിക്കുന്ന ഒരു തരം വൈറസ് രോഗമാണ് കൗ പോക്സ്. തുടക്കത്തില്‍ പരുക്കള്‍ രൂപപ്പെടുകയും പിന്നീട് അവ പൊട്ടി മുറിവുകളായി മാറുകയും ചെയ്യും. വേദന കാരണം പശുക്കള്‍ കറവയോടു സഹകരിക്കാതിരിക്കും. രോഗത്തെ…
കൂർക്ക നടീൽ രീതി
April 22, 2024
വള്ളി മുറിച്ചു നട്ടാണ് കൂർക്കയുടെ പ്രജനനം. ജൂലൈ അല്ലെങ്കിൽ ഒക്റ്റോബർ മാസങ്ങളിലാണ് തലപ്പുകൾ മുറിച്ചു നടുന്നത്.നടീൽ രീതിയിൽ ആദ്യം നിലം ഉഴുതോ കിളച്ചോ 15 മുതൽ 20 സെ മീ ആഴത്തിൽ പാകപ്പെടുത്തണം. പിന്നീട്…
ജാതിയിലെ തലമുടി രോഗം
April 22, 2024
ഈ വര്‍ഷത്തെ കാലാവസ്ഥയുടെ പ്രത്യേകത കൊണ്ടായിരിക്കാം ജാതിയില്‍ തലമുടി രോഗം (thread blight) വ്യാപകമായി കണ്ടുവരുന്നു. ആഞ്ഞിലി മരങ്ങളിലാണ് ഈ രോഗബാധ കൂടുതല്‍. നിയന്ത്രിച്ചില്ലെങ്കില്‍ 3-4 വര്‍ഷം കൊണ്ടുതന്നെ വലിയ ഒരു ജാതിമരത്തെ പൂര്‍ണമായി…
പടവലത്തിലെ കൂനൻപുഴു
April 19, 2024
പടവലത്തിന്റെ ഇലകൾ, ഇളം തണ്ട്, വളർച്ചയെത്താത്ത കായ്കൾ എന്നിവ തിന്നുന്ന പുഴുക്കളാണ് കൂനന്‍പുഴുക്കള്‍. ഇവ ഇലക്കുള്ളിൽ സമാധിദശയിൽ ഇരിക്കുകയും പിന്നീട് ഇരുണ്ടനിറത്തിലുള്ള നിശാശലഭമായി പുറത്തുവരികയും ചെയ്യുന്നു.മിത്രകീടങ്ങളെ വളരാൻ അനുവദിക്കുകയാണ് കൂനന്‍പുഴുക്കളെ നേരിടാനുള്ള നല്ലവഴി.50 ഗ്രാം…
പുളിപ്പിച്ച പിണ്ണാക്ക് ഉണ്ടാക്കുന്ന വിധം
April 19, 2024
മണ്ണിലെ സൂക്ഷ്മജീവികളുടെ വളർച്ച കൂട്ടുന്നതിനായി ഉപയോഗിക്കുന്ന ജൈവക്കൂട്ടാണ് പുളിപ്പിച്ച പിണ്ണാക്ക്. ഇതുപയോഗിക്കുന്നതുവഴി മണ്ണിന്റെ ആരോഗ്യവും ഫലഭൂയിഷ്ടതയും വർദ്ധിപ്പിക്കുന്നു. പുളിപ്പിച്ച പിണ്ണാക്കിനായി 10 ലിറ്റർ വെള്ളത്തില്‍ ഒരു കിലോഗ്രാം കടലപ്പിണ്ണാക്ക് ചേർത്ത് പുളിപ്പിക്കാനായി വയ്ക്കുക. കീടനിയന്ത്രണത്തിനായി…
മരച്ചീനിക്കമ്പ് നടുന്നവിധം
April 19, 2024
മരച്ചീനി നടുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. മണ്ണ് കൂനകൂട്ടി അതിനു മേലെ നടുന്നതാണ് ഉത്തമം. മൂർച്ചയുള്ള കത്തിയുപയോഗിച്ച് തണ്ടുകൾ 15 മുതൽ 20 സെ മീ നീളമുള്ള സെറ്റുകളാക്കണം. എന്നിട്ട് കമ്പിന്റെ അടിവശം ചെത്തിമിനുക്കിയശേഷം…
മുളകിലെ വാട്ട രോഗം
April 19, 2024
മുളക് ചെടിയുടെ ഇലകൾ അകത്തക്കോ പുറത്തേക്കോ ഉണങ്ങി ചെടി പെട്ടെന്ന് വാടിപ്പോകുന്നു. രോഗബാധയേറ്റ ചെടികളുടെ ഇലകളിൽ മുരടിപ്പ്, വാട്ടം തുടങ്ങിയ ലക്ഷണങ്ങൾ കാണാം. രോഗ ബാധയേറ്റ ചെടികളുടെ ഇലകൾ വാടി ചെടി നശിച്ചു പോകുന്നു.പ്രതിരോധ…
പരിപാലിക്കാം മാവും മാങ്ങയും
April 18, 2024
കണ്ണിമാങ്ങാപ്പരുവത്തില്‍ മാങ്ങ വിണ്ടുകീറി പൊഴിയുന്നതും ചെറിയ മാങ്ങയുടെ ചുണ്ടു ഭാഗത്ത് മഞ്ഞ നിറം വന്നശേഷം അവിടെ ചെറിയ പൊട്ടലുണ്ടായി പൊഴിയുന്നതും ബോറോണിന്‍റെ കുറവുകൊണ്ടാണ്. ഇതു പരിഹരിക്കുന്നതിന് ബോറിക് ആസിഡ് ഒരു ഗ്രാം ഒരു ലിറ്റര്‍…
കാര്‍ഷിക നിര്‍ദ്ദേശം – മാങ്കോസ്റ്റിന്‍
April 17, 2024
സിലിക്ക, പൊട്ടാഷ്, കാത്സ്യം എന്നിവയുടെ സ്പ്രേ ഒരാഴ്ച ഇടവേളയില്‍ ഓരോന്നു വീതം നല്‍കുക. വൃക്ഷത്തലപ്പിന്‍റെ നേരെ ചുവട്ടില്‍ ഏകദേശം മധ്യഭാഗം മുതല്‍ അതിരുവരെയുള്ള ഭാഗത്ത് പുതയിടുകയും നനയ്ക്കുകയും ചെയ്യുക.
കാബേജിലെ കൂടുകെട്ടിപ്പുഴു
April 17, 2024
ചെറു പുഴുക്കൾ ഇലകൾ തിന്നുനശിപ്പിക്കുന്നു, ഇലകൾ തുന്നി ചേർത്ത് അതിനുള്ളിൽ ഇരുന്ന് ഇലകൾ തിന്നുകയും ചെയ്യും. ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻതന്നെ ഇവയെ നിയന്ത്രിക്കേണ്ടതാണ്. പുഴുക്കൾ ദ്രുത ഗതിയിൽ ഇലകൾ ഭക്ഷിക്കുന്നത് കൊണ്ട് കാബേജ്…
പാവലിലെ എപ്പിലാക്ന വണ്ടിനെ എങ്ങനെ കൈകാര്യം ചെയ്യാം?
April 15, 2024
എപ്പിലാക്ന വണ്ടിന്റെ മഞ്ഞനിറത്തിലുള്ള പുഴുക്കളും വളർച്ചയെത്തിയ പ്രാണികളും ഇലകൾ തിന്നുതീർക്കും. ഇലകളുടെ ഹരിതകം തിന്നുതീർത്ത് ഞരമ്പു മാത്രമായി അവശേഷിക്കും.ഇലകളിൽ കാണപ്പെടുന്ന പ്രാണികളെ കണ്ടാലുടന്‍ എടുത്തുമാറ്റി നശിപ്പിക്കണം. ചെയ്യുക. വേപ്പെണ്ണ എമൽഷൻ (20 മില്ലി വേപ്പെണ്ണ…
കാച്ചിൽ കൃഷിയില്‍ ഏപ്രില്‍മാസം ശ്രദ്ധിക്കാന്‍
April 11, 2024
മഴ കിട്ടിയാലുടൻ ഒന്നരയടി നീളവും വീതിയും ആഴവുമുള്ള കുഴികളെടുത്ത്, 11.25 കിലോഗ്രാം ജൈവവളം ചേർത്ത് മേൽമണ്ണുകൊണ്ട് മുക്കാൽഭാഗം മൂടുക. ചാണകപ്പാലിൽ മുക്കിയെടുത്ത കഷ്ണങ്ങൾ നട്ടശേഷം മണ്ണ് വെട്ടിക്കൂട്ടി ചെറിയ കൂനകളാക്കി പുതയിടണം. നല്ലയിനം കാച്ചി…
മരിച്ചീനിയില്‍ മീലിമൂട്ടയുടെ ശല്യം. എന്തുചെയ്യാം?
April 11, 2024
മരച്ചീനി നടുമ്പോള്‍ത്തന്നെ മീലിമൂട്ടയെ കരുതിയിരിക്കണം. മീലിമൂട്ട പോലുള്ള കീടങ്ങളുടെ ആക്രമണമില്ലാത്ത ചെടികളിൽനിന്നുമാത്രം കമ്പുകൾ നടാനെടുക്കുക. നടാനുള്ള വിത്തുകളും കമ്പുകളും കീടവിമുക്തമായെന്ന് ഉറപ്പുവരുത്താന്‍ അവ നടുന്നതിനുമുമ്പ് ഒരു ശതമാനം വീര്യത്തിൽ ഡൈമെത്തോയേറ്റിൽ മുപ്പതു മിനുട്ട് മുക്കി…
വാഴകൾക്കുള്ള വിളപരിപാലന നിര്‍ദ്ദേശങ്ങള്‍
April 11, 2024
വാഴച്ചുവട് കരിയിലയോ മറ്റ് ജൈവവസ്തുക്കളോ വിള അവശിഷ്ടങ്ങളോ ഉപയോഗിച്ച് പുതയിടുക. കണികജലസേചന രീതി (12 ലിറ്റര്‍ / ഒരു ദിവസം/ വാഴയൊന്നിന്) അവലംബിക്കുക, വരള്‍ച്ച പ്രതിരോധിക്കാന്‍ വാഴയിലകളില്‍ സള്‍ഫേറ്റ് ഓഫ് പൊട്ടാഷ് ( 5…
ഇഞ്ചിയിലെ ചീച്ചിൽ രോഗം പരിഹരിക്കാം
April 8, 2024
ഇഞ്ചിയുടെ തണ്ടിൽ, മണ്ണിനോട് ചേർന്ന ഭാഗത്ത് വെള്ളത്തിൽ കുതിർന്നത് പോലെയുള്ള ലക്ഷണം കാണാം. ഈ ഭാഗം പിന്നീട് മൃദുവായി ചീഞ്ഞു പോവുകയും ചെയ്യും. രോഗബാധയേറ്റ ഭാഗങ്ങൾ ചീഞ്ഞ് ദുർഗന്ധം വമിക്കുകയും രോഗം ബാധിച്ച ഇഞ്ചിയുടെ…
വാഴകള്‍ക്കുള്ള ശുശ്രൂഷ
March 28, 2024
നാലുമാസം പ്രായമായ വാഴകള്‍ക്ക് ഒന്നിന് 100 ഗ്രാം യൂറിയ എന്ന തോതില്‍ വളപ്രയോഗം നടത്തണം. ഇലപ്പുള്ളിരോഗം തടയുന്നതിനുവേണ്ടി സ്യൂഡോമോണാസ് ഒരു ലിറ്റര്‍ വെള്ള ത്തില്‍ 20 ഗ്രാം എന്ന തോതില്‍ തളിക്കണം. രോഗം ആരംഭിച്ച…
കാപ്പിയിലെ കായ്തുരപ്പൻ
March 27, 2024
കാപ്പിയിലെ കായ് തുരപ്പനെതിരേ ക്യൂനാല്‍ഫോസ് (0.05%) 400 ml/200 ലിറ്റര്‍ എന്ന തോതില്‍ തളിച്ച് കൊടുക്കുക.
വിളകളുടെ വേനല്‍പരിചരണരീതികള്‍ ഓര്‍മ്മിക്കാം
March 27, 2024
വേനല്‍പരിചരണരീതികള്‍ : പുതയിടീല്‍,ഉഴുതുമറിക്കല്‍,തുള്ളിനന ….
മഞ്ഞള്‍ നടാം
March 27, 2024
മഞ്ഞള്‍ നടാനായി നിലമൊരുക്കേണ്ടത് ഫെബ്രുവരി – മാര്‍ച്ച് മാസങ്ങളിലാണ്. ഒന്നോ രണ്ടോ നല്ല മഴ ലഭിച്ചശേഷം ഏപ്രില്‍-മെയ് മാസങ്ങളില്‍ മഞ്ഞള്‍ നടാം. അമ്ലത കൂടുതലുള്ള മണ്ണില്‍ കുമ്മായം അഥവാ ഡോളോമൈറ്റ് ഒരു ഹെക്ടറിന് 1000…
വേനല്‍മഴ കിട്ടിയോ? കിഴങ്ങുവര്‍ഗങ്ങള്‍ നടാം
March 27, 2024
വേനല്‍മഴ ലഭിച്ച സ്ഥലങ്ങളില്‍ ചേമ്പ്, ചേന, കാച്ചില്‍ മുതലായ കിഴങ്ങുവര്‍ഗ്ഗങ്ങള്‍ ഇപ്പോള്‍ നടാവുന്നതാണ്.
കുരുമുളകിന് വേനല്‍ചികിത്സ
March 26, 2024
കുരുമുളകിലുണ്ടാകുന്ന സാവധാന വാട്ടരോഗത്തെ നിയന്ത്രിക്കുന്നതിനായി കുരുമുളകുചെടിയുടെ ചുവട്ടില്‍ വേപ്പിന്‍പിണ്ണാക്ക് ഇട്ടുകൊടുക്കുക. കൂടാതെ പീസിലോമൈസെസ് ലൈലാസിനസ് എന്ന മിത്രജീവാണുക്കള്‍ – 25 ഗ്രാം വീതം ഓരോ ചെടിയുടെ ചുവട്ടിലും ഇട്ടുകൊടുക്കുക. രോഗം രൂക്ഷമാവുകയാണെങ്കില്‍ മൂന്ന് ഗ്രാം…
വേനല്‍ക്കാലത്ത് ഓര്‍ക്കാന്‍
March 25, 2024
വേനല്‍ക്കാലത്ത് കര്‍ഷകര്‍ ജാഗ്രത പുലർത്തേണ്ട ചില കാര്യങ്ങള്‍: ജലദൗര്‍ലഭ്യമുള്ള വയലുകളില്‍ നാലുദിവസത്തിലൊരിക്കല്‍ നന്നായി നനയ്ക്കണം.കുലവാട്ടം, തവിട്ടുപുള്ളിരോഗം, ഇലപ്പേന്‍, തണ്ടുതുരപ്പന്‍ മുതലായവക്കെതിരെ ജാഗ്രത പാലിക്കേതാണ്.കുലവാട്ടം (ബ്ലാസ്റ്റ്) രോഗം സാധാരണയായി കണ്ടുവരാറുളള സ്ഥലങ്ങളില്‍ നൈട്രജന്‍ വളങ്ങളുടെ അമിതോപയോഗം…
നെല്‍പ്പാടങ്ങളില്‍ തണ്ടുതുരപ്പൻ
March 22, 2024
വേനല്‍ക്കാലത്ത് നെല്‍പ്പാടങ്ങളില്‍ തണ്ടുതുരപ്പന്റെ ആക്രമണം സാധാരണയാണ്. മഞ്ഞയോ വെള്ളയോ നിറത്തില്‍ കാണപ്പെടുന്ന ശലഭങ്ങളാണിവ. നെല്ലിന്റെ വളര്‍ച്ചയിലെ എല്ലാ ഘട്ടങ്ങളിലും ഈ കീടത്തിന്റെ ശല്യമുണ്ടാകാം. ഇവ നെല്ലോലകളുടെ മുകള്‍ഭാഗത്ത് കൂട്ടമായി മുട്ടയിടുകയും അതു വിരിഞ്ഞിറങ്ങുന്ന പുഴുക്കള്‍…
പച്ചക്കറികളിലെ കീടങ്ങളെ തുരത്താം
March 21, 2024
പയര്‍, വഴുതന, മുളക് തുടങ്ങിയ പച്ചക്കറി വിളകളില്‍ നീരൂറ്റിക്കുടിക്കുന്ന കീടങ്ങളായ മുഞ്ഞ, വെള്ളീച്ച തുടങ്ങിയവയുടെ ആക്രമണം വ്യാപകമായി കണ്ടുവരുന്നു. ഇവയെ നിയന്ത്രിക്കുന്നതിനായി വേപ്പധിഷ്ഠിത കീടനാശിനിയായ കെ വി കെ രക്ഷ 6 ഗ്രാം ഒരു…
തെങ്ങിനുള്ള വേനല്‍ശുശ്രൂഷ
March 19, 2024
വേനല്‍ക്കാലത്ത് സസ്യസ്വേദനം വഴി തെങ്ങില്‍നിന്ന് ജലം നഷ്ടമാകും. ഇതൊഴിവാക്കാന്‍ തെങ്ങിന്റെ ഏറ്റവും താഴെത്തെ 3-5 ഓലകള്‍ വെട്ടിമാറ്റണം. തടിയില്‍ ചൂടേല്‍ക്കുന്നത് കുറയ്ക്കാന്‍ 2-3 മീറ്റര്‍ ഉയരം വരെ ചുണ്ണാമ്പ് പൂശുക. ചെറിയ തെങ്ങിന്‍തൈകള്‍ക്ക് വേനല്‍ക്കാലത്ത്…
തക്കാളിക്കായയുടെ അഗ്രം കറുത്താല്‍
March 19, 2024
തക്കാളിക്കായുടെ അഗ്രഭാഗം കറുത്തുകാണപ്പെടാറുണ്ട്. കാല്‍സ്യത്തിന്റെ അഭാവം കായവളര്‍ച്ചയെ സാരമായി ബാധിക്കുന്നതിനാലാണിത്. ഇതിനു പ്രതിവിധിയായി, മണ്ണൊരുക്കുമ്പോള്‍ത്തന്നെ, സെന്‍റിന് 3 കിലോഗ്രാം എന്നതോതില്‍ കുമ്മായം ചേര്‍ത്തുകൊടുത്താല്‍ ആവശ്യമായ കാല്‍സ്യം കിട്ടിക്കോളും. കാല്‍സ്യത്തിന്റെ അഭാവം രൂക്ഷമായി കാണുന്നുവെങ്കില്‍ കാല്‍സ്യം…
പശുവിന്റെ വയറുകാക്കാന്‍
March 18, 2024
വേനല്‍ക്കാലത്ത് പൊതുവേ പശുക്കളെ ബാധിക്കുന്ന പ്രശ്നമാണ് വയറിലുണ്ടാകുന്ന അമ്ലതയും ദഹനക്കേടും. അത് ഒഴിവാക്കുന്നതിന് 30 ഗ്രാം സോഡാപൊടിയും ഒരു ടീസ്പൂണ്‍ യീസ്റ്റ് കുതിര്‍ത്തതും പശുത്തീറ്റയില്‍ ചേര്‍ത്തുനല്‍കണം.
കുരുമുളക് പരിചരണം വേനല്‍ക്കാലത്ത്
March 18, 2024
ഈ വര്‍ഷം കുരുമുളകുതൈകള്‍ വേണമെങ്കില്‍ ഇപ്പോള്‍ ജോലി തുടങ്ങണം. കുരുമുളകിന്റെ കൊടിത്തലകള്‍ മുറിച്ചെടുത്ത് വേരുപിടിപ്പിക്കുവാന്‍ ഇതാണ് അനുയോജ്യമായ സമയം. കൊടിയുടെ ചുവട്ടില്‍ നിന്നുണ്ടാകുന്ന ചെന്തലകളുടെ നടുവിലെ മൂന്നിലൊന്നുഭാഗമാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇലഞെട്ട് തണ്ടില്‍ നില്‍ക്കത്തക്കവിധം…
പച്ചക്കറിത്തൈകള്‍ നടുമ്പോള്‍
March 11, 2024
കൃഷിസ്ഥലങ്ങള്‍ ഒരുക്കുന്ന സമയം ഒരു സെന്‍റിന് 2 കിലോ എന്ന തോതില്‍ കുമ്മായം മണ്ണില്‍ ചേര്‍ത്തുകൊടുക്കാവുന്നതാണ്. ഒരു ലിറ്റര്‍ വെള്ളത്തില്‍ 10ഗ്രാം സ്യുഡോമോണാസ് എന്നതോതില്‍ തൈകളില്‍ തളിച്ചുകൊടുക്കാവുന്നതാണ്. തൈനടുന്നതിനോപ്പം മണ്ണില്‍ വേപ്പിന്‍പിണ്ണാക്ക് ചേര്‍ത്തുകൊടുക്കുന്നത് വിളകളെ…
ഏലത്തിനു പരിചരണം
March 11, 2024
ഏലച്ചെടിയില്‍ അഴുകല്‍രോഗം നിയന്ത്രിക്കാന്‍ 1% വീര്യമുള്ള ബോര്‍ഡോമിശ്രിതം കാലാവര്‍ഷത്തിനുമുമ്പായി തളിച്ചുകൊടുക്കുക. തടചീയല്‍രോഗത്തിനെതിരെ ജാഗ്രത പാലിക്കണം.രോഗപ്രതിരോധത്തിന് ഒരുലിറ്റര്‍ വെള്ളത്തില്‍ 3 ഗ്രാം കോപ്പര്‍ ഓക്സിക്ലോറൈഡ് ചേര്‍ത്ത് ചുവട്ടില്‍ ഒഴിച്ചുകൊടുക്കുക. നിലവിലുള്ള തോട്ടത്തില്‍ 40- 60% സൂര്യപ്രകാശം…
വേനലാണ്. വിളകളെ മറക്കരുത്
March 8, 2024
വേനല്‍ക്കാലത്ത് മേല്‍മണ്ണ് ചെറുതായി ഇളക്കിയിടുന്നത് ബാഷ്പീകരണത്തോത് കുറയ്ക്കാനും ജലാഗിരണശേഷി വര്‍ധിക്കാനും സഹായിക്കും.കാര്‍ഷികവിളകള്‍ക്ക് കൃത്യമായ ഇടവേളകളില്‍ ജലസേചനം ഉറപ്പാക്കണം.ജൈവവസ്തുക്കള്‍ ഉപയോഗിച്ച് വിളകളുടെ ചുവട്ടില്‍ പുതയിടീല്‍ അനുവര്‍ത്തിക്കുക. ചകിരിച്ചോര്‍ കമ്പോസ്റ്റിന്റെ ഉപയോഗവും ഈര്‍പ്പം പിടിച്ചുനിര്‍ത്താന്‍ സഹായകമാണ്. വൃക്ഷത്തൈകള്‍,…
വേനല്‍ക്കാലത്ത് നെല്‍പ്പാടത്ത് ശ്രദ്ധിക്കുവാന്‍
March 8, 2024
വേനല്‍ക്കാലത്ത് നെല്‍പ്പാടങ്ങളില്‍ തണ്ടുതുരപ്പന്റെ ആക്രമണം സാധാരണയാണ്. മഞ്ഞയോ വെള്ളയോ നിറത്തില്‍ കാണപ്പെടുന്ന ശലഭങ്ങളാണിവ. നെല്ലിന്റെ വളര്‍ച്ചയിലെ എല്ലാ ഘട്ടങ്ങളിലും ഈ കീടത്തിന്റെ ശല്യമുണ്ടാകാം. ഇവ നെല്ലോലകളുടെ മുകള്‍ഭാഗത്ത് കൂട്ടമായി മുട്ടയിടുകയും അതു വിരിഞ്ഞിറങ്ങുന്ന പുഴുക്കള്‍…
വേനലില്‍ പശുവിനെ എങ്ങനെ പരിചരിക്കാം?
March 8, 2024
വേനല്‍ക്കാത്ത് പശുക്കള്‍ക്ക് അതീവശ്രദ്ധ ആവശ്യമാണ്. വെള്ളത്തിനും തീറ്റയ്ക്കും ക്ഷാമം കലരുന്ന കാലമായതിനാല്‍ അതിനുള്ള പ്രതിവിധികളെക്കുറിച്ച് നേരത്തെ മനസിലാക്കിവയ്ക്കണം. രോഗങ്ങള്‍ വരാനുള്ള സാധ്യതയും ഇക്കാലത്ത് കൂടുതലാണ്. വേനല്‍ക്കാലത്തെക്കൂടി മുമ്പില്‍ കണ്ടുകൊണ്ടുവേണം എരുത്തില്‍ നിര്‍മ്മിക്കാന്‍. പശുത്തൊഴുത്തിന്റെ മേല്‍ക്കൂര…
വരള്‍ച്ചയിലെ മുന്‍കരുകലുകള്‍
February 27, 2024
വരണ്ട അന്തരീക്ഷം തുടരുന്നതിനാല്‍ കര്‍ഷകര്‍ ചില കാര്യങ്ങളില്‍ നല്ല ശ്രദ്ധ കൊടുക്കേണ്ടതുണ്ട്.. നെല്ല്നെല്ലിന് കുമിള്‍രോഗങ്ങള്‍ വരാനുള്ള സാധ്യതയുണ്ട്. അതിനാല്‍ പ്രതിരോധശേഷി കൂട്ടാനായി ഒരു ലിറ്റര്‍ വെള്ളത്തില്‍ 20 ഗ്രാം സ്യൂഡോമോണാസ് എന്നയളവില്‍ കലക്കി തളിക്കുന്നതു…
മത്തനില്‍ കായ്കള്‍ കൊഴിയുന്നതു തടയാം
February 26, 2024
മത്തനില്‍ പിഞ്ചുകായ്കള്‍ കൊഴിയുന്നതിനെതിരെ സമ്പൂര്‍ണ 5 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുക. മത്തന്‍തോട്ടത്തില്‍ കായീച്ചയെ നിയന്ത്രിക്കുവാന്‍ ഫിറോമോണ്‍ കെണികള്‍ സ്ഥാപിക്കുക
പടവലത്തിലെ മൃദുരോമ പൂപ്പുരോഗം
February 26, 2024
പടവലത്തില്‍ മൃദുരോമ പൂപ്പുരോഗത്തിനെ ചെറുക്കാന്‍ മാങ്കോസെബ്ബ് 4 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ചു തളിക്കുക.
തെങ്ങോലയിലെ വെള്ളീച്ച ആക്രമണം
February 26, 2024
തെങ്ങോലയില്‍ വെള്ളീച്ചയുടെ ആക്രമണം രൂക്ഷമാകാന്‍ സാധ്യയുള്ള സമയമാണിത്. വേപ്പെണ്ണ 5 മില്ലിയും ബാര്‍സോപ്പ് ചീകിയത് 10 ഗ്രാമും ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് ഓലയുടെ അടിഭാഗം നനയും വിധം തളിച്ചുകൊടുക്കുണം.
ചൂടുകൂടുമ്പോള്‍ കര്‍ഷകര്‍ ഓര്‍ക്കേണ്ട കാര്യങ്ങള്‍
February 26, 2024
കന്നുകാലിക്കര്‍ഷകര്‍അന്തരീക്ഷത്തിലെ ചൂട് കൂടി വരുന്നതിനാല്‍ കന്നുകാലികള്‍ക്ക് ധാരാളം തണുത്ത വെള്ളം കൊടുക്കണം.അതിരാവിലെയും വൈകിട്ടും പുല്ല്, വൈക്കോല്‍ മുതലായ പരുഷാഹാരങ്ങള്‍ നല്‍കുക.വെയില്‍ കനത്തുവരുമ്പോള്‍ നേരിട്ട് സൂര്യാഘാതം ഏല്‍ക്കാത്ത രീതിയില്‍ കന്നുകാലികളെ മാറ്റിക്കെട്ടുക. മത്സ്യക്കര്‍ഷകര്‍ചൂട് കൂടുതലുള്ള സമയമായതിനാല്‍…
ചീരയിലെ ഇലപ്പുള്ളി/ഇലകരിച്ചില്‍ രോഗങ്ങള്‍ തടയാനുള്ള വഴികള്‍
February 26, 2024
ചീരയില്‍ ഇലപ്പുളളിയും ഇലകരിച്ചിലും ചെറുക്കാന്‍ ട്രൈക്കോഡെര്‍മ്മ അല്ലെങ്കില്‍ സ്യൂഡോമോണാസ് ഉപയോഗിച്ച് വിത്തുപരിചരണം നടത്തുക. ചുവന്ന ചീരയും പച്ചച്ചീരയും ഇടകലര്‍ത്തി നടുക. വെള്ളം വീശിയൊഴിക്കാതെ ചുവട്ടില്‍ മാത്രം ഒഴിക്കുക. രോഗം കണ്ടുതുടങ്ങുമ്പോള്‍ത്തന്നെ ഒരു ലിറ്റര്‍ വെള്ളത്തില്‍…
കഴിഞ്ഞ സീസണില്‍ ലക്ഷ്മി രോഗം കാണപ്പെട്ടവർ ശ്രദ്ധിക്കുക
February 9, 2024
കെ. സി. പി. എം മങ്കൊമ്പ് കീടനിരീക്ഷണ കേന്ദ്രത്തില്‍ നിന്നുള്ള അറിയിപ്പ്കഴിഞ്ഞ പുഞ്ച സീസണില്‍ വിവിധ പാടശേഖരത്തില്‍ ലക്ഷ്മി രോഗം ബാധിച്ചിരുന്നു. ഈ സീസണിലും പ്രസ്തുത കൃഷിയിടങ്ങളില്‍ ലക്ഷ്മി രോഗം വരാന്‍ സാധ്യതയുണ്ട്. ആയതിനാല്‍…
മൃഗസംരക്ഷണവകുപ്പിന്റെ വേനല്‍ക്കാല ജാഗ്രതാനിര്‍ദേശങ്ങള്‍: വളര്‍ത്തുനായ്ക്കള്‍ക്കും പൂച്ചകള്‍ക്കും
February 8, 2024
വളര്‍ത്തുനായ്ക്കള്‍ക്കും പൂച്ചകള്‍ക്കും തണുത്ത കുടിവെള്ളം നല്‍കണം. നായ്ക്കൂടുകള്‍ക്കു മുകളില്‍ തണല്‍ വലകള്‍ ഉപയോഗിക്കാം. ആഹാരം പലതവണകളായി നല്‍കാം. ജീവകം സി നല്‍കാം. കൂട്ടില്‍ ഫാന്‍ വേണം. ദിവസവും ശരീരം ബ്രഷ് ചെയ്യണം. നായ്ക്കളെയും പൂച്ചകളെയും…
മൃഗസംരക്ഷണവകുപ്പിന്റെ വേനല്‍ക്കാല ജാഗ്രതാനിര്‍ദേശങ്ങള്‍: പശുക്കൾക്ക്
February 8, 2024
പശുക്കളെ പകല്‍ 11 നും ഉച്ചയ്ക്ക് മൂന്നിനും ഇടയിലുള്ള സമയത്ത് തുറസ്സായ സ്ഥലങ്ങളില്‍ മേയാന്‍ വിടരുത്, പാടത്ത് കെട്ടിയിടാനുംപാടില്ല.ആസ്ബസ്റ്റോസ്-തകര ഷീറ്റ് കൂടാരങ്ങളില്‍നിന്ന് പുറത്തിറക്കി മരത്തണലില്‍ കെട്ടിയിടാം. തെങ്ങോല/ടാര്‍പോളിന്‍ ഉപയോഗിച്ചുള്ള മേല്‍ക്കൂര ചൂടിനെ പ്രതിരോധിക്കും.തൊഴുത്തില്‍ മുഴുവന്‍…
മൃഗസംരക്ഷണവകുപ്പിന്റെ വേനല്‍ക്കാല ജാഗ്രതാനിര്‍ദേശങ്ങള്‍: ബ്രോയ്‌ലര്‍ കോഴികള്‍ക്ക്
February 8, 2024
ബ്രോയ്‌ലര്‍ കോഴികള്‍ക്ക് മൂന്ന്തവണ ചകിരിച്ചോര്‍തറവിരി ഇളക്കിയിടണം. വെള്ളംതളിച്ച് മേല്‍ക്കൂര തണുപ്പിക്കണം . മേല്‍ക്കൂരയ്ക്ക് മുകളില്‍ തെങ്ങോലയോ ചണച്ചാക്കോ വിരിക്കാം, വള്ളിചെടികളു പടര്‍ത്താം. മേല്‍ക്കൂര വെള്ളപൂശിയും ചൂട് നിയന്ത്രിക്കാം. ഐസിട്ട വെള്ളം കുടിക്കാന്‍ നല്‍കാം. എക്‌സോസ്റ്റ്…
തെങ്ങിലെ ബോറോൺ അഭാവം പരിഹരിക്കാം
February 6, 2024
പൂങ്കുല കരിച്ചിൽ, ഒട്ടിയ ഓലകൾ, പേട്ട് തേങ്ങകൾ, മച്ചിങ്ങ പൊഴിയൽ വിരിഞ്ഞു വരുന്ന പൂങ്കുല പൂർണ്ണമായും വിരിയാതെ കരിഞ്ഞു പോകുന്നു, കട്ടി കുറഞ്ഞ കാമ്പ്, വിള്ളലുകളോടെ കൂടിയ ചിരട്ട എന്നിവ ബോറോൺ കുറവ് മൂലം…
പയറു ചെടികളുടെ വേര് പരിചരണത്തിന് റൈസോബിയം എങ്ങനെ ഉപയോഗിക്കണം?
January 24, 2024
5 മുതൽ 10 കിലോഗ്രാം വരെ വിത്ത് പരിചരിക്കുന്നതിന് 500 ഗ്രാം റൈസോബിയം മിശ്രിതം ആവശ്യമാണ്. ഒരു പ്ലാസ്റ്റിക് ബേസിനിൽ 500 ഗ്രാം മിശ്രിതം എടുക്കുക. വെളളമോ കഞ്ഞിവെളളമോ തളിച്ച് വിത്ത് നനക്കുക. കുതിർത്ത…
വെള്ളരിയിൽ പൊടിക്കുമിൾ രോഗം വന്നാൽ
January 23, 2024
ഇലകളുടെ മുകൾപരപ്പിൽ പൊടിപൂപ്പൽ ഉണ്ടാകുക, പഞ്ഞി പോലുള്ള വെളുത്ത ചെറിയ പുള്ളികൾ ഉണ്ടായി പെട്ടെന്ന് തന്നെ ഇല മുഴുവൻ വ്യാപിക്കുന്നു എന്നിവ പൊടിക്കുമിൾ രോഗത്തിൻ്റെ ലക്ഷണങ്ങളാണ്. രോഗം രൂക്ഷമായ ഇലകൾ മഞ്ഞനിറമായി തീരുന്നു പിന്നീട്…
കുരുമുളകിലെ പൊള്ളുവണ്ട്
January 18, 2024
വളർച്ചയെത്തിയ വണ്ടുകൾ ഇളം പ്രായത്തിലുള്ള ഇലകൾ തിന്ന് അവയിൽ ദ്വാരങ്ങൾ ഉണ്ടാക്കുന്നു. വിരിഞ്ഞു വരുന്ന തിരികളും മണികളും തിന്ന് നശിപ്പിക്കുന്നു. കുരുമുളക് മണികൾ ഉള്ളു പൊള്ളയാവുകയും അവ കറുത്ത നിറമാവുകയും കൈ കൊണ്ട് അമർത്തിയാൽ…
മാവ് കായ്ക്കാനും പൂക്കാനും
January 16, 2024
മാവ് യഥാസമയം പൂക്കാൻ യൂറിയ 5 ഗ്രാം ഒരു ലിറ്റർ വെളളത്തിൽ അല്ലെങ്കിൽ പൊട്ടാസ്യം നൈട്രേറ്റ് 10 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കാം. കായ്ക്കാത്ത മരങ്ങൾക്ക് പാക്ലോബുട്രസോൾ 5 ഗ്രാം 10…
വാഴയില്‍ വൈറസ് രോഗങ്ങള്‍
January 16, 2024
വാഴയില്‍ നീര് ഊറ്റി കുടിക്കുന്ന വാഴപ്പേന്‍, കുറുനാമ്പ് കൊക്കാന്‍ തുടങ്ങിയവ വൈറസ് രോഗങ്ങള്‍ പരത്തുന്നു. ഇവക്കെതിരെ പുകയില കഷായം തളിക്കുക. ഡൈമെത്തോയേറ്റ് (30 ഇസി ) 1.5 മില്ലി ഒരു ലിറ്റര്‍ എന്ന കണക്കില്‍…
മീലി മൂട്ട ചെടി നശിപ്പിക്കും
January 15, 2024
നീരു വലിച്ചു കുടിക്കുന്നതു മൂലം ചെടി മഞ്ഞളിച്ച് നശിച്ചു പോകുന്നതാണ് മീലിമൂട്ടയുടെ ലക്ഷണം. ഈ പ്രാണികൾ വിസർജ്ജിക്കുന്ന ദ്രാവകത്തിൽ കറുത്ത പൂപ്പലും കാണാം.ഇവയെ നിയന്ത്രിക്കാനായികീടബാധയുള്ള ചെടികളും ചെടികളുടെ ഭാഗങ്ങളും മുറിച്ചുമാറ്റി നശിപ്പിക്കുക.വേപ്പെണ്ണ 20 ml…
മുളകില്‍ ഇലപ്പേനിന്‍റെ ആക്രമണം നിയന്ത്രിക്കാൻ
January 12, 2024
മുളകില്‍ ഇലപ്പേനിന്‍റെ ആക്രമണം മൂലം ഇലകളുടെ അരികുകള്‍ മുകളിലേക്ക് ചുരുളുകയും ഇല കപ്പ് പോലെയാവുകയും ചെയ്യുന്നു. ഇവയെ നിയന്ത്രിക്കുന്നതിനായി ലക്കാനിസീലിയം ലക്കാനി 20 ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ കലക്കി രണ്ട് ആഴ്ച ഇടവിട്ട്…
മാവിലെ കൊമ്പുണക്കം
January 9, 2024
ഇലകൊഴിച്ചിൽ, കൊമ്പുകളും ശാഖകളും ഉണങ്ങി പോകുന്നതാണ് ലക്ഷണം. തീ നാമ്പുകൾ ഏറ്റതുപോലെ ഉളള അവസ്ഥയായിരിക്കും കൊമ്പുകൾക്ക്. രോഗബാധയേറ്റ ശാഖകളിൽ നിന്നും തവിട്ടുനിറത്തിലുള്ള ഒരു പശ പുറത്തേക്ക് വരുന്നു.നിയന്ത്രണ മാർഗങ്ങൾ:-10 % ബോർഡോ കുഴമ്പ് അല്ലെങ്കിൽ…
എപ്പിലാക്ന വണ്ടിന്റെ ആക്രമണം
January 8, 2024
ഇലകളുടെ ഹരിതകം തിന്ന് തീർത്ത് ഞരമ്പ് മാത്രമായി അവശേഷിക്കുന്നു എന്നതാണ് ആക്രമണത്തിന്റെ ലക്ഷണംഇലകളിൽ കാണപ്പെടുന്ന പ്രാണികളെ നീക്കം ചെയ്യുകയും നശിപ്പിക്കുകയും ചെയ്യുക. വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം ഇലകളിൽ തളിച്ച് കൊടുക്കുക ബിവേറിയ 20 ഗ്രാം…
തെങ്ങിലെ ചെന്നീരൊലിപ്പ് രോഗം
January 5, 2024
തടിയിൽ വിള്ളൽ രൂപപ്പെടുകയും അതിൽ നിന്ന് ചുവപ്പ് /തവിട്ട് ദ്രാവകം ഒലിച്ചിറങ്ങുന്നതാണ് രോഗ ലക്ഷണം. തൊലി ചെത്തി മാറ്റിയാൽ ഉൾഭാഗത്തെ തടി ചീഞ്ഞഴുകിയിരിക്കുന്നത് കാണാം . തടിയിൽ ദ്വാരങ്ങൾ രൂപപ്പെടുകയും ചെയ്യും.നിയന്ത്രിക്കുവാനായി രോഗബാധയേറ്റ തൊലിയുടെ…
കരിക്കുല രോഗം
January 5, 2024
ലക്ഷണങ്ങൾ:-ഇലത്തണ്ടിലും കായ്കളിലും കറുത്തപാടുകൾ പ്രത്യക്ഷപ്പെടുന്നു.കുല പഴുക്കുമ്പോൾ ഈ പാടുകൾ വലുതായി കായ്‌കൾ കറുത്ത് അഴുകുന്നുനിയന്ത്രണമാർഗങ്ങൾ:-ഒരു ശതമാനം ബോർഡോമിശ്രിതം, ഫൈറ്റോലാൻ 4 ഗ്രാം ഒരു ലിറ്റർ വെളളത്തിൽ എന്ന തോതിൽ കലക്കി കുലകളിൽ തളിക്കുകആരംഭദശയിൽ സ്യൂഡോ…
കാബേജിലെ കൂട് കെട്ടി പുഴു
January 4, 2024
ചെറു പുഴുക്കൾ ഇലകൾ തുന്നി ചേർത്ത് അതിനുള്ളിൽ ഇരുന്ന് ഇലകൾ ഭക്ഷിക്കുന്നു. പുഴുക്കൾ ദ്രുത ഗതിയിൽ ഇലകൾ ഭക്ഷിക്കുന്നത് കൊണ്ട് കാബേജ് ചീഞ്ഞു പോകുന്നത് സാധാരണ കണ്ടു വരുന്നു.നിയന്ത്രണ മാർഗങ്ങൾ :കീട ബാധ കൂടുതൽ…
മുളകിലെ വാട്ട രോഗം
January 4, 2024
ലക്ഷണങ്ങൾ : മുളക് ചെടിയുടെ ഇലകൾ അകത്തേക്കോ പുറത്തേക്കോ ഉണങ്ങി ചെടി പെട്ടെന്ന് വാടിപ്പോകുന്നു രോഗ ബാധയേറ്റ ചെടികളുടെ ഇലകൾ വാടി ചെടി നശിച്ചു പോകുന്നു.നിയന്ത്രണ മാർഗങ്ങൾ : പ്രതിരോധ ശേഷിയുള്ള ഇനങ്ങളായ ഉജ്വല,അനുഗ്രഹ…
വെളളരിയിലെ ഫ്യൂസേറിയം വാട്ടം
January 3, 2024
ഇലകളിൽ നിന്നും ജലാംശം നഷ്ടപ്പെട്ട് ചെടി വാടി പോകുന്നതാണ് രോഗ ലക്ഷണം. ജലസേചനം നടത്തുന്നത് ഈ അവസ്‌ഥയെ മറികടക്കാൻ സഹായകമല്ല. രോഗം ബാധിച്ച ചെടി മഞ്ഞളിച്ച് വാടിപ്പോകുന്നു. തണ്ടിൻറെ അടിഭാഗം വീർത്ത് പൊട്ടി അതിനോടനുബന്ധിച്ച്…
വാഴയിലെ ഇലപുള്ളിരോഗം
January 2, 2024
രോഗം തുടങ്ങുന്നത് ഞരമ്പിന് സമാന്തരമായി ഇളം മഞ്ഞ നിറത്തിലുള്ള പൊട്ടുകളും വരകളും ആയാണ്. പൊട്ടുകളും വരകളും വലുതാകുകയും തവിട്ടു നിറമാവുകയും ചെയ്യുന്നു. ഇവയുടെ മദ്ധ്യഭാഗം കരിഞ്ഞ ചാര നിറമാവുകയും ചെയ്യുന്നു. ഇലകൾ അകാലത്തിൽ മഞ്ഞച്ചു…
നെല്ലിലെ നൈട്രജൻ അഭാവം എങ്ങനെ തിരിച്ചറിയാം
December 29, 2023
നെൽച്ചെടിയുടെ വളർച്ച മുരടിക്കുന്നു. മൂപ്പെത്തിയ ഇലകളിൽ തുടങ്ങുന്ന മഞ്ഞളിപ്പ് നാമ്പിലകളിൽ വ്യാപിക്കുന്നു. മൂത്ത ഇലകളുടെ അഗഭാഗത്ത് തുടങ്ങുന്ന കരിച്ചിൽ അകത്തേക്ക് വ്യാപിക്കുകയും ഇല മുഴുവനായി കരിയുകയും ചെയ്യുന്നു. മഞ്ഞളിപ്പ് പാടം മുഴുവൻ വ്യാപിക്കുന്നു .…
കശുമാവിലെ തേയില കൊതുക്
December 27, 2023
വളർന്നു വരുന്ന പുതു നാമ്പുകളിലും പൂങ്കുലകളിലുമാണ് ഇവ കാണപ്പെടുന്നത്. ഇവ മൃദുവായ സസ്യ ഭാഗങ്ങൾ, കൂമ്പില, പൂങ്കുല, ചെറുകായ്കൾ, പഴം എന്നിവയിൽ നിന്നും നീരൂറ്റുന്നു. പൂങ്കുലയും കൊമ്പും ഉണങ്ങിപോകുന്നത് ലക്ഷണമാണ്.ഇവയെ നിയന്ത്രിക്കാൻ ബിവേറിയ 20…
നെല്ലിലെ ചാഴി
December 26, 2023
കതിരിൽ പാൽ നിറഞ്ഞ് കൊണ്ടിരിക്കുന്ന സമയത്താണ് ആക്രമണം. ചാഴികൾ നെന്മണികൾ തുളച്ച് പാൽ ഊറ്റി കുടിക്കുന്നു. നെന്മണികൾ പതിരായി കാണപ്പെടുന്നു.ഇവയെ നിയന്ത്രിക്കാൻ മത്തി ശർക്കര മിശ്രിതം 20 മില്ലി ഒരു ലിറ്റർ വെളളത്തിൽ തളിക്കുക,…
കുരുമുളക്
December 20, 2023
കുരുമുളക് തോട്ടങ്ങളിൽ തണൽ നിയന്ത്രിക്കുക. ദ്രുതവാട്ടത്തിനും പൊള്ളുരോഗത്തിനും മുൻകരുതലായി 0.2% കോപ്പർ ഓക്സി ക്ലോറൈഡ് ചുവട്ടിൽ ഒഴിച്ച് കൊടുക്കുകയും 1% വീര്യമുള്ള ബോർഡോ മിശ്രിതം ഇലകളിലും തണ്ടുകളിലും തളിച്ച് കൊടുക്കുകയും ചെയ്യുക. (കൃഷി വിജ്ഞാന…
ശീതകാല പച്ചക്കറി
December 20, 2023
ശീത കാല പച്ചക്കറികളിൽ വരാൻ സാധ്യത ഉള്ള പുഴുക്കേടിനു മുൻകരുതലായി വേപ്പധിഷ്ഠിത കീടനാശിനികൾ നിർദ്ദേശിച്ചിട്ടുള്ള തോതിൽ തളിച്ചുകൊടുക്കുക. (കൃഷി വിജ്ഞാന കേന്ദ്രം പാലക്കാട്)
പയർ
December 20, 2023
പയറിൽ വെള്ളീച്ചകളുടെആക്രമണം കാണാൻ സാധ്യതയുണ്ട്. ഇവയുടെ സാന്നിധ്യം മൊസൈക് വൈറസിന്റെ വ്യാപനത്തിന് കാരണമാകും. ഇവയെ നിയന്ത്രിക്കുന്നതിനായി ആഴ്ചയിൽ ഒരിക്കൽ 2% വീര്യമുള്ള വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തളിക്കുക. അല്ലെങ്കിൽ 20 ഗ്രാം ലക്കാനിസീലിയം ലക്കാനി…
മാവ്
December 20, 2023
മാവ് പൂത്തു കണ്ണിമാങ്ങയാകുന്ന സമയം മുതൽ തന്നെ കായീച്ചകളെ നിയന്ത്രിക്കുന്നതിനായി ഫിറമോൺ കെണികൾ ഉപയോഗിക്കാവുന്നതാണ്. 15 സെന്ററിലേക്ക് ഒരു കെണി എന്ന തോതിൽ കെണി കെട്ടി തൂക്കി ഇടുകയാണ് ചെയ്യേണ്ടത്. ഇതോടൊപ്പം വീട്ടിൽ തന്നെ…
വെള്ളരിവർഗ്ഗ വിളകൾ
December 20, 2023
വെള്ളരിവർഗ വിളകളിൽ കണ്ടു വരുന്ന മൃദു രോമ പൂപ്പിനു മുൻകരുതലായി സ്യൂഡോമോണസ് ഫ്ലൂറസെൻസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് രണ്ടാഴ്ച ഇടവിട്ട് തളിക്കാവുന്നതാണ്. രോഗബാധ കണ്ടുതുടങ്ങിയാൽ മാങ്കോസെബ്ബ് 3 ഗ്രാം ഒരു…
രോഗങ്ങൾക്കെതിരെ സൂക്ഷ്‌മാണു നിയന്ത്രണമാർഗ്ഗങ്ങൾ
December 19, 2023
വിത്തിൽ പുരട്ടുന്ന രീതി : ഒരു കിലോ വിത്തിനു 10 ഗ്രാം സ്യൂഡോമോണാസ് വിത്ത് കുതിർക്കാനുപയോഗിക്കുന്ന വെള്ളത്തിൽ കലർത്തി ഉപയോഗിക്കുക. ഞാറു പറിച്ചു നടുമ്പോൾ 5 % വീര്യത്തിൽ സ്യൂഡോമോണാസ് ലായനി തയ്യാറാക്കി നെൽച്ചെടികളുടെ…
മുളകിലെ മണ്ടരിയെ ചെറുക്കാം
December 19, 2023
ഇലകളുടെ അരിക് താഴത്തേക്ക് മടങ്ങുന്നതാണ് ആദ്യ ലക്ഷണം. ഇലകളുടെ തണ്ടുകൾ നീണ്ട നേർത്ത എലിവാൽ രോഗം പിടിപെട്ടത് പോലെയുള്ള ലക്ഷണം കാണിക്കും.ഇവയെ നിയന്ത്രിക്കാൻ വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തളിച്ച് കൊടുക്കുക. അസാഡിറാക്റ്റിൻ 3 മില്ലി…
വെണ്ടയിലെ തണ്ട് തുരപ്പൻ പുഴു
December 19, 2023
ഇളം തണ്ട് വാടിക്കരിയുന്നു, പുഴുക്കുത്തു ബാധിച്ച കായ്കൾ വളയുന്നു, പുഴുക്കുത്തുകളിൽ നിന്നും വിസർജ്യം പുറത്ത് വന്ന രീതിയിൽ കാണുന്നു എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങൾഇവയെ നിയന്ത്രിക്കുന്നതിന് കേട് ബാധിച്ച തണ്ട്, കായ ഇവ മുറിച്ചെടുത്ത്…
വെള്ളരിവിളകളിലെ കായീച്ചകള്‍
December 7, 2023
വെള്ളരിവര്‍ഗവിളകളുടെ പ്രധാന ശത്രുവാണ് കായീച്ച. പാവല്‍, പടവലം, വെള്ളരി, കുമ്പളം, മത്തന്‍, കക്കിരി, കോവല്‍ എന്നീ പച്ചക്കറികളും മാവ്, പേര തുടങ്ങിയ പഴവര്‍ഗങ്ങളും കായീച്ചകളുടെ ഉപദ്രവം നേരിടുന്നവയാണ്.പെണ്‍കായീച്ചകളാണ് ശല്യമാകുന്നത്. അവ കായകളില്‍ മുട്ടയിടും. മുട്ടവിരിഞ്ഞ്…
പയറില്‍ കായ്തുരപ്പന്‍ കയറിയാല്‍
December 7, 2023
പയറില്‍ കായ്തുരപ്പന്റെ ആക്രമണം നിയന്ത്രിക്കാനായി വേപ്പിന്‍കുരുസത്ത് 5% വീര്യത്തില്‍ തയ്യാറാക്കി തളിക്കുക. ആക്രമണം രൂക്ഷമാണെങ്കില്‍ രണ്ടു മില്ലി ഫ്ളൂബെന്‍റാമൈഡ് 10 ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതിലോ അല്ലെങ്കില്‍ ക്ലോറാന്‍ട്രാനിലിപ്രോള്‍ മൂന്ന് മില്ലി 10 ലിറ്റര്‍…
വെണ്ടയിലെ ഇലപ്പുള്ളിരോഗത്തെ ചെറുക്കാം
December 7, 2023
വെണ്ടയില്‍ ഇലപ്പുള്ളി രോഗം കാണുന്ന സമയമാണിത്. ട്രൈക്കോഡര്‍മ 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്നതോതില്‍ തളിച്ചുകൊടുത്ത് ഇതു നിയന്ത്രിക്കാവുന്നതാണ്. രോഗം മൂര്‍ച്ഛിക്കുകയാണെങ്കില്‍ മാംഗോസേബ് 3 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്നതോതില്‍ കലക്കി…
തെങ്ങോലകളിലെ വെള്ളീച്ചകൾ
December 4, 2023
തെങ്ങോലകളിൽ കാണുന്ന വെള്ളീച്ചകളെ നിയന്ത്രിക്കാൻ പ്രകൃതിയിൽ മിത്ര കീടങ്ങൾ ലഭ്യമാണ്. ഇവയുടെ ആക്രമണം രൂക്ഷമായാൽ 1% വീര്യമുള്ള അസാഡിറാക്ടിൻ (2ml/L) അല്ലെങ്കിൽ 2% വീര്യമുള്ളവേപ്പെണ്ണ എമൽഷൻനന്നായി ഇലകളിൽ പതിയത്തക്ക വണ്ണം തളിച്ചു കൊടുക്കാവുന്നതാണ്. ഈ…
വാഴയിലെ ഡെയിറ്റോണിയെല്ല എന്ന കുമിൾ രോഗം
December 4, 2023
വാഴത്തോട്ടങ്ങളിൽ ഡെയിറ്റോണിയെല്ല എന്ന കുമിൾ രോഗം കണ്ടുവരുന്നുണ്ട്. വാഴയിലകളുടെ അഗ്രഭാഗത്തു നിന്ന് കരിഞ്ഞുണങ്ങി v ആകൃതിയിൽ ഉള്ളിലേക്ക് വരുന്നതാണ് ഇതിന്റെ ലക്ഷണം. കൂടാതെ ഈ കരിഞ്ഞ ഭാഗത്തിൻറെ ചുറ്റും മഞ്ഞ നിറത്തിൽ കാണാം. ഇതിനെതിരെ…
നെല്ലിൽ ലക്ഷ്മി രോഗം/ വാരിപ്പൂവ് വരുന്നതിനു മുൻകരുതൽ
December 4, 2023
മൂടിക്കെട്ടിയ അന്തരീക്ഷ സ്ഥിതി തുടരുന്ന സ്ഥലങ്ങളിൽ കതിരുവരാത്ത പാടങ്ങളിൽ ലക്ഷ്മി രോഗം/ വാരിപ്പൂവ് വരുന്നതിനു മുൻകരുതലായി പുട്ടിൽ പരുവത്തിൽ എത്തുമ്പോൾ തന്നെ പ്രൊപികൊണസോൾ 1 ml ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി…
മഴക്കാല സംരക്ഷണം കന്നുകാലികളിൽ
November 24, 2023
മഴ സമയത്ത് കന്നുകാലികളിൽ അകിട് വീക്ക രോഗ സാധ്യത കൂടുതലായതിനാൽ പാൽ കറന്ന ശേഷം ടിങ്ചർ അയഡിൻ ലായനിയിൽ (Tincture iodine solution) മുലക്കാമ്പുകൾ 7 സെക്കൻഡ് നേരം മുക്കി വെക്കുക. മഴ സമയത്ത്…
തെങ്ങുകളിലെ കുമ്പു ചീയൽ
November 24, 2023
തെങ്ങുകളിൽ പ്രധാനമായും കണ്ടു വരുന്ന ഒരു രോഗമാണ് കുമ്പു ചീയൽ. പ്രത്യേകിച്ച് മഴക്കാലത്ത് താപനില കുറവും ഈർപ്പം വളരെ കൂടുതലും ആയിരിക്കുമ്പോൾ രോഗ വ്യാപന സാധ്യത കൂടുതലായിരിക്കും. തൈകളുടെ കൂമ്പോല മഞ്ഞ നിറമാകുകയും, പതുക്കെ…
കർഷകർക്കുള്ള പൊതു നിർദ്ദേശം
November 23, 2023
കീട രോഗ സാധ്യത കൂടിയ സാഹചര്യമായതിനാൽ കൃത്യമായി വിളകൾ നിരീക്ഷിക്കുകയും തുടക്കത്തിൽ തന്നെ അവയെ നിയന്ത്രിക്കാൻ ശ്രമിക്കുകയും ചെയ്യുക. കീടരോഗ നിയന്ത്രണം സമീപത്തുള്ള കർഷകർ കൂട്ടായ പ്രവർത്തനത്തിലൂടെ ചെയ്യുന്നത് രോഗം ബാധിക്കുന്നതു ഇല്ലാതാക്കാൻ കൂടുതൽ…
വാഴയിലെ സിഗട്ടോക്ക രോഗം
November 23, 2023
സിഗട്ടോക്ക രോഗം തടയുന്നതിനായി നിശ്ചിത അകലത്തിൽ വാഴകൾ നടാൻ ശ്രദ്ധിക്കുക. രോഗം വന്ന ഭാഗങ്ങൾ മുറിച്ചു നശിപ്പിക്കുക. സിഗട്ടോക്ക രോഗത്തിനെതിരെ 20 ഗ്രാം സ്യൂഡോമൊണാസ് ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി തളിച്ച് കൊടുക്കുക. രോഗം…
പച്ചക്കറി
November 23, 2023
പച്ചക്കറി തൈകൾ പറിച്ചു നടാവുന്നതാണ്. കൃഷിയിടങ്ങളിൽ 1 മുതൽ 3 കിലോ കുമ്മായം അല്ലെങ്കിൽ ഡോളോമൈറ്റ് സെന്റൊന്നിന് മണ്ണുപരിശോധനയുടെ അടിസ്ഥാനത്തിൽ ചേർത്തുകൊടുക്കണം. 10 ദിവസത്തിന് ശേഷം ട്രൈക്കോഡെർമ സമ്പുഷ്ടമായ ജൈവവളത്തോടൊപ്പം എല്ലുപൊടി, വേപ്പിൻപിണ്ണാക്ക് എന്നിവ…
വാഴയിൽ ഇലതീനിപ്പുഴുക്കളുടെ ആക്രമണം
November 23, 2023
ആക്രമണം തടയുന്നതിനായി ബാസില്ലസ് തുറിഞ്ചിയൻസിസിന്റെ അനുയോജ്യമായ ഫോർമുലേഷനുകൾ തെളിഞ്ഞ കാലാവസ്ഥയിൽ തളിച്ചുകൊടുക്കുക. കീടാക്രമണം കൂടുതലുള്ള ഇലകൾ പുഴുക്കളോടൊപ്പം നശിപ്പിച്ചു കളയുക. ശല്യം രൂക്ഷമായാൽ 2 മില്ലി ക്വിനാൽഫോസ് 1 ലിറ്റർ വെള്ളത്തിൽ അല്ലെങ്കിൽ 3…
കര്‍ഷകർക്കുള്ള പൊതുനിർദ്ദേശങ്ങൾ
November 22, 2023
പച്ചക്കറികൾ, വാഴ തുടങ്ങിയ മൃദുകാണ്ഡ സസ്യങ്ങൾക്ക് താങ്ങുകൾ നൽകി കാറ്റിൽ നിന്ന് അവയെ സംരക്ഷിക്കുക, വെള്ളക്കെട്ട് ഒഴിവാക്കുന്നതിനു ചാലുകൾ കീറി നീർവാർച്ച സൗകര്യം ഉറപ്പാക്കുകയും വിളവെടുക്കാൻ പാകമായവ വിളവെടുപ്പ് നടത്തുകയും ചെയ്യുക.കീടനാശിനികളോ വളപ്രയോഗങ്ങളോ കഴിവതും…
തെങ്ങിന്റെ പരിപാലനം
November 22, 2023
തെങ്ങിൽ കൊമ്പൻചെല്ലിയുടെ ആക്രമണം രൂക്ഷമായി കണ്ടുവരുന്നു.ഇവയുടെ ആക്രമണഫലമായി വിരിഞ്ഞുവരുന്ന കൂമ്പോലകളിൽ ത്രികോണാകൃതിയിലുള്ള മുറിവുകൾ കാണാം.ഇവയെ നിയന്ത്രിക്കുന്നതിനായി തെങ്ങിൻമണ്ട വൃത്തിയാക്കിയ ശേഷം ഓലക്കവിളിൽ രാസകീടനാശിനിയായ കാർട്ടാപ്പ് ഹൈഡ്രോക്ലോറൈഡ് 20 ഗ്രാം അല്ലെങ്കിൽ 0.3 ഗ്രാം ഫിപ്രോനിൽ…
പച്ചക്കറികളെ പരിപാലിക്കാം
November 22, 2023
പയർ, വഴുതന, മുളക് തുടങ്ങിയ പച്ചക്കറി വിളകളിൽ നീരൂറ്റിക്കുടിക്കുന്ന കീടങ്ങളായ മുഞ്ഞ, വെള്ളീച്ച തുടങ്ങിയവയുടെ ആക്രമണം വ്യാപകമായി കണ്ടുവരുന്നു.ഇവയെ നിയന്ത്രിക്കുന്നതിനായി വേപ്പധിഷ്ഠിത കീടനാശിനിയായ കെ വി കെ രക്ഷ 6 ഗ്രാം ഒരു ലിറ്റർ…
കാബേജ്, കോളിഫ്ലവർ
November 22, 2023
കാബേജ്, കോളിഫ്ലവർ തുടങ്ങിയ ശീതകാല പച്ചക്കറികൾ കൃഷി ചെയ്യുന്ന സ്ഥലങ്ങളിൽ 10 ദിവസത്തെ ഇടവേളയിലായി കളനിയന്ത്രണം നടത്തുന്നതോടൊപ്പം മണ്ണ് കയറ്റി കൊടുക്കുകയും ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ച് പുതയിടുകയും ചെയ്യണം.പറിച്ചു നടീൽ കഴിഞ്ഞു 15,…
തണ്ണിമത്തൻ കൃഷി ചെയ്യുന്നോ?
November 22, 2023
തണ്ണിമത്തൻ കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്ന കർഷകർ ഇതിനായി നഴ്സറി തയ്യാറാക്കേണ്ടതുണ്ട്. കൃഷിയ്ക്കായി വിത്തുകൾ പ്രോട്രേയിൽ പാകി നഴ്സറി തയ്യാറാക്കുന്നതിനു അനുയോജ്യമായ സമയമാണിപ്പോൾ.ചകിരിച്ചോറ്, ചാണകപ്പൊടി, മണ്ണിരക്കമ്പോസ്റ്റ് 1:1:1 അനുപാതത്തിൽ പ്രോട്രേകളിൽ നിറക്കാനുള്ള മിശ്രിതം ആയി ഉപയോഗിക്കാം.ഇങ്ങനെ…
വഴുതനയിലെ തണ്ടുതുരപ്പന്‍
November 20, 2023
തണ്ടുതുരപ്പൻ പ്രാണികള്‍ ഏറ്റവുമധികം ആക്രമിക്കുന്ന വിളയാണ് വഴുതന. ഇവയെ യഥാസമയം നിയന്ത്രിച്ചില്ലെങ്കിൽ വഴുതനയുടെ 30 ശതമാനം വരെ നശിച്ചേക്കാം. മുതിർന്ന പ്രാണികൾ ചെടികളുടെ ഇലകളിലാണ് മുട്ടയിടുന്നത്. ഇതിന്റെ ലാർവകൾ സസ്യങ്ങളുടെ മൃദുവായ ഭാഗം ഭക്ഷിക്കുന്നു.…
പ്ലാവ് ഉണങ്ങുന്നോ?
November 16, 2023
പ്ലാവ് ഉണങ്ങുന്ന പ്രശ്നം ചില സ്ഥലങ്ങളില്‍ വ്യാപകമായി ഉണ്ടാകുന്നതായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മണ്ണിലൂടെ പകരുന്ന പലതരം കുമിളുകളായാരിക്കും ഇതിന്റെ പ്രധാന കാരണം. ഇലകള്‍ മഞ്ഞളിക്കുകയും കൊഴിയുകയും മരം മുഴുവനായി വാടിയുണങ്ങുകയും ചെയ്യുന്നതാണ് പ്രധാന രോഗലക്ഷണം.…
തെങ്ങിന്റെ ചെന്നീരൊലിപ്പിനുള്ള ചികിത്സ
November 15, 2023
തെങ്ങിനെ ബാധിക്കുന്ന പ്രധാനരോഗങ്ങളിലൊന്നാണ് ചെന്നീരൊലിപ്പ്. തെലാവിയോപ്‌സിസ് പാരഡോക്‌സ് എന്ന ഒരിനം കുമിളാണ് ചെന്നീരൊലിപ്പിനു കാരണം. തെലാവിയോപ്‌സിസ് ഡിസീസ് എന്നും ഇതിന് പേരുണ്ട്. തെങ്ങിൻ തടിയുടെ മുരടുഭാഗത്ത് കാണപ്പെടുന്ന കടും ചുവപ്പുനിറത്തിലുള്ള വിള്ളലുകളും കുത്തുകളുമാണ് ഇതിന്റെ…
റൈസോബിയത്തില്‍ പൊതിയാം പയര്‍വിത്തുകള്‍
November 13, 2023
മുണ്ടകന്‍കൃഷി ചെയ്യാത്ത നെല്‍പാടങ്ങളിലും മറ്റു കൃഷിയിടങ്ങളിലും പയര്‍കൃഷി ചെയ്യാന്‍ അനുയോജ്യമായ സമയമാണ് ഇപ്പോള്‍. എല്ലാവിധ പയര്‍വര്‍ഗവിളകളുടെയും വിത്ത് വിതയ്ക്കുന്നതിനു മുന്‍പ് വിത്തുകള്‍ റൈസോബിയം എന്ന ജൈവവളവുമായി സംയോജിപ്പിച്ച ശേഷം വിതയ്ക്കുകയാണെങ്കില്‍ 15 – 20…
നെല്ലിലെ ഗാളീച്ചയെ നേരിടാന്‍
November 8, 2023
ഗാളീച്ച കാർഷികവിളകളെ ബാധിക്കുന്ന ഒരു തരം കീടമാണ്. ഏറ്റവും കൂടുതൽ ആക്രമിക്കുന്നത് നെൽച്ചെടികളെയാണ്. നെൽച്ചെടിയുടെ വളർച്ചയുടെ തുടക്കത്തിൽ മൂടികെട്ടിയ ആച്ചും ഇടമുറിയാത്ത മഴയും ഉണ്ടെങ്കിൽ ഗാളീച്ചയുടെ ആക്രമണം പ്രതീക്ഷിക്കാവുന്നതാണ്. പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ എന്നിവയിലും തണ്ടീച്ചയുടെ…
പട്ടാളപ്പുഴുവിന്‍റെ ആക്രമണം രൂക്ഷമായാൽ
November 7, 2023
രാത്രികാലങ്ങളില്‍ കൂട്ടമായി ഇറങ്ങുന്ന പുഴുക്കള്‍ പ്രധാനമായും 20 ദിവസത്തില്‍ താഴെ പ്രായമുള്ള നെല്‍ച്ചെടികളെ ഏതാണ്ട് പൂര്‍ണ്ണമായി തിന്ന് നശിപ്പിക്കുന്നു. പറിച്ചു നടുന്നതിന് പകരം വിത്ത് വിതച്ച സ്ഥലങ്ങളിലാണ് ഇവയുടെ ആക്രമണം ഏറ്റവും മാരകമാവുന്നത്. മണ്ണുത്തി…
പച്ചക്കറിയിലെ വെള്ളീച്ചയെ കെണിയിലാക്കാം
November 3, 2023
പച്ചക്കറി വിളകളില്‍ വെള്ളീച്ചശല്യം രൂക്ഷമാകാറുണ്ട്. വഴുതിനവര്‍ഗ്ഗവിളകളായ വഴുതിന, തക്കാളി, മുളകിനങ്ങള്‍ എന്നിവയിലാണ് പ്രധാനമായും കാണുന്നത്. ഇലകളില്‍ മുട്ടയിട്ട് വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളും ഈച്ചയും അടിവശത്തിരുന്ന് നീരൂറ്റിക്കുടിക്കുന്നതിനാല്‍ ഇലകള്‍ കുരുടിച്ച് ചെടി മുരടിച്ചുനശിക്കുന്നു. ഇലകള്‍ കൈകൊണ്ട് ഇളക്കിനോക്കിയാല്‍…
പച്ചക്കറികളില്‍ വരുന്ന ബാക്ടീരിയല്‍ രോഗം
November 3, 2023
തക്കാളി, വഴുതന, മുളക് എന്നീ വിളകളില്‍ ബാക്റ്റീരിയല്‍ രോഗം വ്യാപിക്കുന്ന സമയമാണിത്. മുന്‍കരുതലെന്നനിലയില്‍ നീര്‍വാര്‍ച്ച ഉറപ്പാക്കണം. ആവശ്യത്തിന് സൂര്യപ്രകാശവും കിട്ടണം. രോഗം വന്ന സ്ഥലങ്ങളില്‍ ബ്ലീച്ചിങ് പൌഡര്‍ ഉപയോഗിച്ചു അണുനാശീകരണം നടത്തണം. ട്രൈക്കോഡെര്‍മ സമ്പുഷ്ടീകരിച്ച…
പയറിലെ മുഞ്ഞയെ നിയന്ത്രിക്കാം
October 31, 2023
പയറിലെ മുഞ്ഞയെ നിയന്ത്രിക്കുന്നതിനായി ആഴ്ചയില്‍ ഒരിക്കല്‍ 2 % വീര്യമുള്ള വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തളിക്കുക. അല്ലെങ്കില്‍ 20 ഗ്രാം ലക്കാനിസീലിയും ലക്കാനി എന്ന മിത്ര കുമിള്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുക.
വെള്ളരിവര്‍ഗ്ഗ വിളകളില്‍ മൃദുരോമപ്പൂപ്പല്‍ രോഗം
October 31, 2023
മഴക്കാലങ്ങളില്‍ വെള്ളരിവര്‍ഗ്ഗ വിളകളില്‍ വരാന്‍ സാധ്യതയുള്ള രോഗമാണ് മൃദുരോമപ്പൂപ്പല്‍ രോഗം ഇത് ശ്രദ്ധയില്‍പ്പെട്ടാല്‍ പ്രൊപിനെബ് 70 WP 25 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ അല്ലെങ്കില്‍ മാങ്കോസെബ് 75 WP 3 ഗ്രാം ഒരു…
മഞ്ഞളിനുണ്ടാകുന്ന ഇലകരിച്ചില്‍ മാറ്റാന്‍
October 17, 2023
മഞ്ഞളിന് ഇലകരിച്ചിൽരോഗം ഉണ്ടാക്കുന്നത് ട്രാഫിനാ മാക്കുലൻസ് എന്ന കുമിളാണ്. ഇതുവന്നാല്‍ ഇലകളിൽ വൃത്തത്തിലോ സമചതുരത്തിലോ ആകൃതിയില്‍ തവിട്ടുനിറമുള്ള പുള്ളികൾ വരികയും ക്രമേണ ഇല മുഴുവനായി മഞ്ഞയോ കടുത്ത തവിട്ടോ നിറമായി മാറും. രോഗം രൂക്ഷമായാല്‍…
കാര്‍ഷിക നിര്‍ദ്ദേശം – മത്സ്യകൃഷിക്കാർ ശ്രെദ്ധിക്കണം
October 16, 2023
കുളങ്ങളിലെ വെള്ളത്തില്‍ അമ്ലതാവ്യതിയാനത്തിന് സാധ്യതയുള്ളതിനാല്‍ വെള്ളം പരിശോധിച്ചശേഷം ബണ്ടുകളില്‍ ആവശ്യാനുസരണം കുമ്മായം ഇട്ടുകൊടുക്കാവുന്നതാണ്. മത്സ്യക്കുളങ്ങളിലെ വെള്ളത്തിന്റെ ഗുണനിലവാര പരിശോധനയ്ക്കുള്ള സൗകര്യം വൈറ്റില നെല്ല് ഗവേഷണ കേന്ദ്രത്തില്‍ ലഭ്യമാണ്.
കോഴികളിലെ ന്യൂകാസില്‍ രോഗം ശ്രദ്ധിക്കണം
October 13, 2023
ന്യൂകാസില്‍ രോഗം അല്ലെങ്കില്‍ റാണിഖേത് രോഗം ഒരു പാരാ-മൈക്സോ വൈറസ് മൂലമുണ്ടാകുന്ന പക്ഷികളില്‍ മാത്രം കണ്ടുവരുന്ന പകര്‍ച്ചവ്യാധിയാണ്. ഈ അണുബാധയുടെ ഫലമായി ശ്വാസംമുട്ടലും ചുമയും, ചിറകുകള്‍ തൂങ്ങിക്കിടക്കുന്നതും, കാലുകള്‍ വലിച്ചുനടക്കുന്നതും, തലയും കഴുത്തും വളച്ചൊടിക്കുക,…
തെങ്ങിലെ മഞ്ഞളിപ്പ് രോഗത്തിന് എന്ത് ചെയ്യാം?
October 13, 2023
തെങ്ങിലെ മഞ്ഞളിപ്പ് രോഗത്തിന് തെങ്ങൊന്നിന് 1 കിലോ കുമ്മായം 1 കിലോ ഡോളോമൈറ്റ് ചേര്‍ക്കുക. രണ്ടാഴ്ച കഴിഞ്ഞു തെങ്ങൊന്നിന് തടത്തില്‍ 200 ഗ്രാം ബോറാക്സ്, 500 ഗ്രാം മഗ്നീഷ്യം സള്‍ഫേറ്റ്, 100 ഗ്രാം സിങ്ക്…
തെങ്ങിനെ പരിചാരിക്കാം
October 5, 2023
തുലാവര്‍ഷത്തിനുമുമ്പ് തെങ്ങിന്‍തോട്ടം കിളയ്ക്കുകയോ ഉഴുകുകയോ ചെയ്താല്‍ കളകളെയും വേരുതീനിപ്പുഴുക്കളെയും നിയന്ത്രിക്കാനാകും. തുലാമഴയില്‍നിന്നുള്ള വെള്ളം മണ്ണിലിറങ്ങുന്നതിനും വായുസഞ്ചാരം വര്‍ദ്ധിക്കുന്നതിനും ഇതു സഹായിക്കും. മണ്ണില്‍ നനവുള്ളതുകൊണ്ട് രണ്ടാംഗഡു രാസവളം ഇപ്പോള്‍ ചേര്‍ക്കാം. പല കര്‍ഷകരും ഒറ്റത്തവണ മാത്രമെ…
തെങ്ങിനെ ആക്രമിക്കുന്ന ചെമ്പന്‍ചെല്ലി
October 4, 2023
ചെമ്പന്‍ചെല്ലിയുടെ ഉപദ്രവം തെങ്ങിനെ കൂടുതലായി ബാധിച്ചുകാണുന്നു. എന്താണ് ചെമ്പന്‍ചെല്ലി?റിങ്കോഫൊറസ് ഫെറുഗിനിയെസ് ( Rhynchophorus Ferrugineus) എന്ന ശാസ്ത്രനാമത്തില്‍ പറക്കാന്‍ കഴിവുള്ള വണ്ടിന്റെ ഇനത്തില്‍പ്പെട്ട ഒരു ഷഡ്പദമാണ് ചെമ്പന്‍ചെല്ലി. അരക്കേഷ്യ കുടുംബത്തില്‍പ്പെട്ട തെങ്ങ്, ഈന്തപ്പന, എണ്ണപ്പന…
ഈ മാസം കശുമാവുകൃഷിക്കാര്‍ അറിയാന്‍
October 3, 2023
കശുമാവ് കര്‍ഷകരെ അലട്ടുന്ന വലിയൊരു പ്രശ്നമാണ് തേയിലക്കൊതുകിന്റെ ആക്രമണം.മരങ്ങൾ തളിരിടുന്ന സെപ്റ്റംബർ ഒക്ടോബർ കാലയളവിലാണ് തേയിലക്കൊതുകിന്റെ ശല്യം കൂടുതലായി വരുന്നത്. ആന്ത്രാക്നോസ് എന്ന രോഗം കൂടി ബാധിച്ചാല്‍ ഇളം തണ്ടുകളും തളിരിലകളും പൂങ്കുലയും കരിഞ്ഞുപോകുന്നതായി…
വാഴയില്‍ കാത്സ്യത്തിന്റെ കുറവുമൂലമുള്ള മണ്ടയടപ്പ്
September 22, 2023
കാല്‍സ്യത്തിന്റെ അഭാവംമൂലം വാഴയുടെ ഇലകള്‍ക്ക് കട്ടികൂടുകയും അറ്റം മഞ്ഞളിക്കുകയും ഇലകള്‍ ചുക്കിച്ചുളിഞ്ഞുവരികയും ചെയ്യപ്പെടുന്നു. അഭാവം രൂക്ഷമാകുകയാണെങ്കില്‍ ഇലകള്‍ക്ക് രൂപവ്യത്യാസം വരികയും മഞ്ഞളിച്ച് അറ്റം അറക്കവാളുപോലെ ആകുകയും വാഴയ്ക്ക് മണ്ടയടപ്പ് ലക്ഷണം പ്രകടമാകുകയും ചെയ്യും. ഇത്…
ഈ കാലം മധുരക്കിഴങ്ങ് വയ്ക്കാന്‍ പറ്റിയത്
September 22, 2023
മധുരക്കിഴങ്ങ് നടാന്‍ പറ്റിയ കാലമാണിത്. വിരിപ്പിനുശേഷം ഒരു പൂവ് കൃഷിചെയ്യുന്ന പാടങ്ങളിലും ഇതുനടാം. ശ്രീവര്‍ദ്ധിനി, ശ്രീനന്ദിനി, ശ്രീരത്ന, ശ്രീകനക എന്നിവ നല്ലയിനങ്ങളാണ്. തിരുവനന്തപുരത്തെ ശ്രീകാര്യം കിഴങ്ങുവിളഗവേഷണ കേന്ദ്രവുമായി ബന്ധപ്പെട്ടാല്‍ പുതിയ ഇനങ്ങളുടെ നടീല്‍വസ്തുക്കള്‍ കിട്ടും.…
ഇത് വൃക്ഷവിളകള്‍ നടാന്‍ നല്ല സമയം.
September 22, 2023
ഇപ്പോഴത്തെ കാലാവസ്ഥ വൃക്ഷവിളകള്‍ നടാന്‍ പറ്റിയതാണ്. വിളകള്‍ നടുമ്പോള്‍, ചെടികള്‍ തമ്മില്‍ ശാസ്ത്രീയമായ അകലം ഉറപ്പാക്കണം. മേല്‍മണ്ണിന്റെകൂടെ ജൈവവളങ്ങള്‍ മിശ്രിതം ചെയ്തു വേണം കുഴികള്‍ മൂന്നില്‍ രണ്ടുഭാഗം നിറക്കാന്‍. ഗ്രാഫ്ട് / ഒട്ടിച്ച ബഡ്തൈകള്‍…
മുഞ്ഞ അര്‍മാദിക്കുന്നു. കര്‍ഷകര്‍ ശ്രദ്ധിക്കണം.
September 21, 2023
മുഞ്ഞയുടെ ആക്രമണം നെല്‍പ്പാടങ്ങളില്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. ഇത് വിളവിനെ കാര്യമായി ബാധിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ പാടശേഖരങ്ങളില്‍ കൃത്യമായ നിയന്ത്രണമാര്‍ഗങ്ങള്‍ അവലംബിച്ച് ജാഗ്രതപാലിക്കാന്‍ കൃഷി വിജ്ഞാനകേന്ദ്രം കര്‍ഷകര്‍ക്കു മുന്നറിയിപ്പ് നല്‍കി. നെല്‍ച്ചെടികളെ ആക്രമിക്കുന്ന കറുപ്പോ വെളുപ്പോ…
ഈ മഴയത്ത് വാഴയ്ക്കു കരുതല്‍ വേണം
September 20, 2023
പിണ്ടിപ്പുഴു വാഴയെ മറിച്ചിടുംമുമ്പ് വാഴയെ ആക്രമിക്കുന്ന പിണ്ടിപ്പുഴുവിന്റെ വംശവര്‍ദ്ധന തടയാനായി വാഴത്തോട്ടം വൃത്തിയായി സൂക്ഷിക്കുക. നട്ട് അഞ്ച് – അഞ്ചര മാസം പ്രായമാകുന്നതോടെ വാഴത്തടയില്‍ വണ്ടുകള്‍ മുട്ടയിടാന്‍ തുടങ്ങും. മുട്ട വിരിഞ്ഞിറങ്ങുന്ന പുഴുക്കള്‍ വാഴപ്പോളകളുടെ…
ജാതിക്കാത്തോട്ടത്തിലെ മഴക്കാലനോട്ടങ്ങള്‍
September 19, 2023
മഴക്കാലത്ത് ജാതിയില്‍ കായഴുകല്‍, ഇലപൊഴിച്ചില്‍ എന്നീ രോഗങ്ങള്‍ വരാന്‍ സാധ്യതയുണ്ട്യ മുന്‍കരുതലായി രണ്ടു കിലോ ട്രൈക്കോഡര്‍മ, 90 കിലോ ചാണകപ്പൊടിയും 10 കിലോ വേപ്പിന്‍പിണ്ണാക്കുമായി കൂട്ടികലര്‍ത്തി ആവശ്യത്തിന് ഈര്‍പ്പം നിലനില്‍ക്കത്തക്കവണ്ണം രണ്ടാഴ്ച്ചവെച്ച മിശ്രിതത്തില്‍ നിന്ന്…
ഇഞ്ചിക്ക് മഴക്കാലകരുതല്‍
September 19, 2023
ഇഞ്ചിയില്‍ കാണുന്ന മൂടുചീയല്‍ രോഗം നിയന്ത്രിക്കാന്‍ തടത്തില്‍ കാണുന്ന അഴുകിയ മൂട് പിഴുതെടുത്ത് നീക്കം ചെയ്ത് ഒരു ശതമാനം ബോര്‍ഡോമിശ്രിതം കൊണ്ട് കുതിര്‍ക്കുക. കൂടാതെ ട്രൈക്കോഡെര്‍മ്മ, സ്യൂഡോമോണാസ് തുടങ്ങിയ മിത്രജീവാണുക്കളുടട കള്‍ച്ചറുകളില്‍ ഏതെങ്കിലുമൊന്ന് ചേര്‍ക്കുന്നത്…
തെങ്ങിന്‍തോപ്പിലെ സെപ്തംബര്‍ പരിചരണം
September 19, 2023
തെങ്ങിന്‍തോപ്പില്‍ ഇടയിളക്കുന്നത് കളനിയന്ത്രണത്തിനും തുലാമഴയില്‍ നിന്നുള്ള വെള്ളം മണ്ണിലിറങ്ങുന്നതിനും സഹായിക്കും.തെങ്ങിന്റെ കൂമ്പോലയ്ക്കുചുറ്റുമുള്ള ഓലകള്‍ മഞ്ഞളിക്കുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കണം. കൂമ്പുചീയല്‍ രോഗമാകാം.കാല്‍ കേടുവന്ന കൂമ്പോലകള്‍ വെട്ടി മാറ്റി മണ്ടയുടെ അഴുകിയ ഭാഗങ്ങള്‍ വൃത്തിയാക്കി ബോര്‍ഡോക്കുഴമ്പ് പുരട്ടണം. വെള്ളം…
മുണ്ടകനില്ലാത്ത പാടത്ത് പച്ചക്കറികള്‍
September 19, 2023
മുണ്ടകന്‍കൃഷി ഇറക്കാത്ത സ്ഥലത്ത് പച്ചക്കറികള്‍ നടാം. മുളക്, വഴുതിന, തക്കാളി എന്നിവയുടെ വിത്തുപാകി മുളപ്പിച്ച് ഒരു മാസം പ്രായമായ തൈകള്‍ നടാനായി ഉപയോഗിക്കാം. തൈകള്‍ വൈകുന്നേരം നടുന്നതാണ് നല്ലത്. പാവല്‍, പടവലം, വെള്ളരി, കുമ്പളം,…
മുണ്ടകന്‍പാടത്ത് സെപ്തംബറിലെ കരുതലുകള്‍
September 19, 2023
ജലലഭ്യതയനുസരിച്ച് മുണ്ടകന്‍ഞാറ് പൊടിഞാറ്റടിയായോ ചേറ്റുഞാറ്റടിയായോ തയ്യാറാക്കാം. ജലം ലഭിക്കുന്ന പ്രദേശങ്ങളില്‍ ചേറ്റുഞാറ്റടിയാണ് ഉത്തമം. ഒരാഴ്ച്ച മുമ്പേ വിളയും എന്നതാണ് ഈ രീതിയുടെ ഗുണം. നല്ല വളക്കൂറും നീര്‍വാര്‍ച്ചയും ജലസേചന സൗകര്യവുമുള്ള സ്ഥലം വേണം ഞാറ്റടിയ്ക്കായി…
ശീതകാലകൃഷി ഇപ്പോള്‍ തുടങ്ങൂ
September 13, 2023
ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മാസങ്ങളിലാണ് ശീതകാലകിഴങ്ങുവിളകളായ കാരറ്റ്, ബീറ്റ്റൂട്ട് തുടങ്ങിയവ കൃഷി ചെയ്യുന്നത്. നേരിട്ട് വിത്തുപാകി വളര്‍ത്തുന്ന വിളകളാണിത്. കാരറ്റില്‍ പുസ രുധിര, സൂപ്പര്‍ കുറോഡാ തുടങ്ങിയവയും ബീറ്റ്റൂട്ടില്‍ മധുര്‍, ഇന്‍ഡാം റൂബി…
തെങ്ങിനെ ബാധിക്കുന്ന കൂമ്പുചീയല്‍ രോഗം
September 11, 2023
കൂമ്പുചീയൽ രോഗം മാരകമാണ്. നിയന്ത്രിച്ചില്ലെങ്കില്‍ തെങ്ങ് നശിച്ചുപോകും. കൂമ്പോലയ്ക്ക് സമീപമുള്ള ഒന്നോ രണ്ടോ ഓലകൾ മഞ്ഞ നിറത്തിൽ ആകുന്നതാണ് രോഗത്തിന്റെ ആദ്യലക്ഷണം. അതിനുശേഷം കൂമ്പോല വാടിയുണങ്ങുകയും ഒടിഞ്ഞുതൂങ്ങുകയും ചെയ്യുന്നു. മഴക്കാലത്ത് തെങ്ങുകളില്‍ കൂമ്പുചീയല്‍ രോഗം…
ചീരയിലെ ഇലപ്പുള്ളിരോഗം തടുക്കാം
September 8, 2023
സ്യുഡോമോണാസ് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് 10 ദിവസത്തെ ഇടവേളകളിലായി ചീരയില്‍ തളിച്ചുകൊടുത്താല്‍ ഇലപ്പുള്ളിരോഗത്തെ പ്രതിരോധിക്കാം. 40 ഗ്രാം പാല്‍ക്കായം 8 ഗ്രാം അപ്പക്കാരം 32 ഗ്രാം മഞ്ഞള്‍ പൊടി എന്നിവ…
സെപ്തംബറിലെ നെല്‍വയലില്‍
September 8, 2023
ചാഴിയുടെ ആക്രമണം ഉണ്ടാകാന്‍ സാധ്യതയുള്ളതാണ് കതിര്‍ നിരന്നു കൊണ്ടിരിക്കുന്ന സമയം. ഈ സമയത്ത് നെല്‍പ്പാടങ്ങളില്‍ ഫിഷ് അമിനോ ആസിഡ് 20 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി തളിച്ചുകൊടുക്കണം.ഞാറു പറിച്ചുനട്ടതിനു ശേഷമുള്ള…
മരച്ചീനിയെ ബാധിക്കുന്ന കീടങ്ങളും രോഗങ്ങളും
September 7, 2023
കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട കിഴങ്ങുവര്‍ഗ്ഗവിളയാണ് മരച്ചീനി. ദേശീയ ഉത്പാദനത്തിന്റെ 54% വും കേരളത്തില്‍നിന്നാണ്. കൊള്ളിക്കിഴങ്ങ്, പൂളക്കിഴങ്ങ്, ചീനി, കപ്പ, മരക്കിഴങ്ങ് എന്നിങ്ങനെ കേരളത്തിലെമ്പാടും പല പേരുകളിലാണ് മരച്ചീനി അറിയപ്പെടുന്നത്. ഇംഗ്ലീഷിൽ cassava ആണിതെങ്കിലും മരച്ചീനിയുടെ…
കുരുമുളകിനുവരുന്ന ദ്രുതവാട്ടം പ്രതിരോധിക്കാന്‍
September 6, 2023
കുരുമുളകിലെ ദ്രുതവാട്ടരോഗത്തിനുകാരണം ഒരിനം കുമിളാണ്. ഇലകളിൽ നനവുള്ള പാടുകളായാണ് രോഗം ആദ്യം കാണുന്നത്. പിന്നീടവിടം ഇരുണ്ട തവിട്ടുനിറത്തിലാകും. ക്രമേണ ഈ പാടുകള്‍ വലുതായിവന്ന് ഇലകള്‍ ഉണങ്ങുന്നു. തണ്ടിലും ഇങ്ങനെ സംഭവിക്കാവുന്നതാണ്.രോഗം വരാതിരിക്കാനായി വര്‍ഷത്തിലൊരിക്കല്‍ മണ്ണ്…
ഓലചുരുട്ടിപ്പുഴു
September 6, 2023
നെല്ലിനു കതിരുവന്ന വിരിപ്പുപരുവത്തില്‍ മൂടിക്കെട്ടിയ അന്തരീക്ഷസ്ഥിതിയിലാണ് ഓലചുരുട്ടിപ്പുഴുവിനെ അധികവും കാണുന്നത്. അവയ്ക്ക് ഏറ്റവും അനുകൂലമായ താപനില 25-29 °C ഈര്‍പ്പം 80% വുമാണ്.ഇതിനെ നിയന്ത്രിക്കുന്നതിനായി ഒരു ഏക്കർ പാടശേഖരത്തിന് 2 സി സി ട്രൈക്കോഗ്രമ്മ…
കോഴിക്കൂട്ടിലെ അമോണിയാവാതകം
September 5, 2023
കൂടുകളുടെ തറയില്‍ വെള്ളം നനയുന്നതും ഈര്‍പ്പം തങ്ങിനില്‍കുന്നതും രോഗാണുക്കളുടെ വര്‍ദ്ധനവിനു കാരണമാകും. തറയിലെ വിരിപ്പില്‍ ഈര്‍പ്പം തട്ടുമ്പോള്‍ പുറത്തുവരുന്ന അമോണിയം വാതകം കോഴിയുടെ ആരോഗ്യത്തിനു ഹാനികരമാണ്. അതുകൊണ്ട് വിരിപ്പ് ഇടയ്ക്കിടെ ഇളക്കികൊടുത്ത് ഈര്‍പ്പം അകറ്റുവാന്‍…
കുരുമുളകിന്റെ ചീച്ചല്‍ രോഗം
September 5, 2023
മുന്‍കരുതലായി ട്രൈക്കോഡര്‍മ സമ്പുഷ്ടമാക്കിയ വേപ്പിന്‍ പിണ്ണാക്ക് – ചാണകമിശ്രിതം 150 ഗ്രാം വീതം തടത്തില്‍ വിതറി മണ്ണുമായി ചേര്‍ത്തിളക്കുക. രോഗലക്ഷണങ്ങള്‍കണ്ടുതുടങ്ങിയാല്‍ അക്കോമന്‍ 3 മില്ലി ഒരു ലിറ്റര്‍ വെള്ളത്തിന് എന്ന തോതില്‍ കലര്‍ത്തി ഇലകളിലും…
തെങ്ങിന്റെ കൂമ്പുചീയലിനു പരിഹാരം
September 5, 2023
മാങ്കോസേബ് നിറച്ച സുഷിരങ്ങള്‍ ഇട്ട ചെറുപോളിത്തീന്‍ പാക്കറ്റുകള്‍ (2ഗ്രാം) തയ്യാറാക്കുക. തെങ്ങിന്റെ മണ്ട വൃത്തിയാക്കിയ ശേഷം മുന്‍കരുതലായി ഇങ്ങനെയുള്ള 3 പാക്കറ്റ് വീതം ഓരോ തെങ്ങിന്റെയും കൂമ്പിനു ചുറ്റും കവിളില്‍ വയ്ക്കുക. മഴ പെയ്യുമ്പോള്‍…
ആഫ്രിക്കന്‍ ഒച്ചിന്റെ ശല്യം കൂടിയാല്‍ എന്തു ചെയ്യണം?
September 4, 2023
ആഫ്രിക്കന്‍ ഒച്ചുകളുടെ ശല്യം രൂക്ഷമായുളളിടത്തുനിന്ന് അവയെ ആകര്‍ഷിച്ചു പിടിക്കുവാനായി വൈകുന്നേരങ്ങളില്‍ നനഞ്ഞ ചണച്ചാക്കുകളില്‍ കാബേജ്, കോളിഫ്ലവര്‍, പപ്പായ എന്നിവയുടെ ഇലകള്‍ നിറച്ചു വീടിനു ചുറ്റും വെക്കുക. ഇവയില്‍ വന്നിരിക്കുന്ന ഒച്ചുകളെ 200 ഗ്രാം ഉപ്പ്…
പയര്‍ച്ചെടികളുടെ വളര്‍ച്ചയ്ക്ക് ആക്കംകൂട്ടാന്‍
September 4, 2023
റൈസോബിയം ചേര്‍ത്ത് നട്ട് പതിനഞ്ചുദിവസം പ്രായമായ പയര്‍ചെടികളില്‍ 20 ഗ്രാം യൂറിയ ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി തളിച്ചുകൊടുക്കുന്നത് വിളകളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനു സഹായിക്കുന്നു. തളിക്കുന്നത് രാവിലെയോ വൈകുന്നേരത്തോ ആകാന്‍ ശ്രദ്ധിക്കണം.…
കന്നുകാലികളിലെ കാല്‍-വായ രോഗം സൂക്ഷിക്കണം
September 1, 2023
അഫ്തോവൈറസ് അണുബാധ മൂലം കന്നുകാലികളിലുണ്ടാകുന്ന ഒരു പകര്‍ച്ചവ്യാധിയാണ് കാല്‍-വായ രോഗം. അണുബാധയുടെ ഫലമായി കാലിനു ചുറ്റും വായിലും വ്രണങ്ങള്‍ ഉണ്ടാകുന്നതാണ് ലക്ഷണം. അതിന്റെ ഫലമായി കഴിക്കാനും നടന്നുനീങ്ങാനും അവ വിമുഖത കാണിക്കുന്നു.പ്രതിരോധം: കന്നുകാലികള്‍ക്കും അവയുടെ…