Menu Close

ഏലത്തിനു പരിചരണം

ഏലച്ചെടിയില്‍ അഴുകല്‍രോഗം നിയന്ത്രിക്കാന്‍ 1% വീര്യമുള്ള ബോര്‍ഡോമിശ്രിതം കാലാവര്‍ഷത്തിനുമുമ്പായി തളിച്ചുകൊടുക്കുക. തടചീയല്‍രോഗത്തിനെതിരെ ജാഗ്രത പാലിക്കണം.
രോഗപ്രതിരോധത്തിന് ഒരുലിറ്റര്‍ വെള്ളത്തില്‍ 3 ഗ്രാം കോപ്പര്‍ ഓക്സിക്ലോറൈഡ് ചേര്‍ത്ത് ചുവട്ടില്‍ ഒഴിച്ചുകൊടുക്കുക. നിലവിലുള്ള തോട്ടത്തില്‍ 40- 60% സൂര്യപ്രകാശം ലഭിക്കത്തവിധം തണല്‍ ക്രമീകരിക്കുക. തോട്ടത്തിന്റെ തെക്കുപടിഞ്ഞാറുഭാഗത്ത് കൂടുതല്‍ തണല്‍നല്‍കാന്‍ ശ്രദ്ധിക്കണം.
കൃഷിയിടം കളവിമുക്തമാക്കി സൂക്ഷിക്കുകയും നീര്‍ച്ചാലുകള്‍ ആവിശ്യത്തിന് വൃത്തിയാക്കുകയും ചെയ്യണം.