Menu Close

കന്നുകാലികളിലെ കാല്‍-വായ രോഗം സൂക്ഷിക്കണം

അഫ്തോവൈറസ് അണുബാധ മൂലം കന്നുകാലികളിലുണ്ടാകുന്ന ഒരു പകര്‍ച്ചവ്യാധിയാണ് കാല്‍-വായ രോഗം. അണുബാധയുടെ ഫലമായി കാലിനു ചുറ്റും വായിലും വ്രണങ്ങള്‍ ഉണ്ടാകുന്നതാണ് ലക്ഷണം. അതിന്റെ ഫലമായി കഴിക്കാനും നടന്നുനീങ്ങാനും അവ വിമുഖത കാണിക്കുന്നു.
പ്രതിരോധം: കന്നുകാലികള്‍ക്കും അവയുടെ പാര്‍പ്പിടത്തിനു ചുറ്റിലും ശുചിത്വം പാലിക്കുക. ഹെല്‍ത്ത് ടോണിക്കുകള്‍ അടങ്ങിയ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ തീറ്റകള്‍ നല്‍കി പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുക. രോഗംവന്നാലുടന്‍ വെറ്ററിനറി ഡോക്ടറുടെ മേല്‍നോട്ടത്തില്‍ മരുന്ന് നല്‍കുക