Menu Close

മൃഗസംരക്ഷണവകുപ്പിന്റെ വേനല്‍ക്കാല ജാഗ്രതാനിര്‍ദേശങ്ങള്‍: വളര്‍ത്തുനായ്ക്കള്‍ക്കും പൂച്ചകള്‍ക്കും

വളര്‍ത്തുനായ്ക്കള്‍ക്കും പൂച്ചകള്‍ക്കും തണുത്ത കുടിവെള്ളം നല്‍കണം. നായ്ക്കൂടുകള്‍ക്കു മുകളില്‍ തണല്‍ വലകള്‍ ഉപയോഗിക്കാം. ആഹാരം പലതവണകളായി നല്‍കാം. ജീവകം സി നല്‍കാം. കൂട്ടില്‍ ഫാന്‍ വേണം. ദിവസവും ശരീരം ബ്രഷ് ചെയ്യണം. നായ്ക്കളെയും പൂച്ചകളെയും കാറിനുള്ളിലോ മുറിക്കുള്ളിലോ അടച്ചിടരുത്. സൂര്യാഘാതമേറ്റാല്‍ തണുത്തവെള്ളത്തില്‍മുക്കിയ ടവല്‍ പുതപ്പിക്കണം .

സൂര്യാഘാതലക്ഷണങ്ങള്‍ കണ്ടാല്‍ അടിയന്തരവൈദ്യസഹായത്തിനായി ജില്ലാ വെറ്ററിനറി കേന്ദ്രവുമായി ബന്ധപ്പെടണം