ഇഞ്ചി, മഞ്ഞൾ – വിത്തിനായി സൂക്ഷിച്ചു വച്ചിരിക്കുന്ന ഇഞ്ചി, മഞ്ഞൾ എന്നിവയിൽ കേടുള്ളവ തിരിഞ്ഞു മാറ്റണം. ഏപ്രിൽ മാസം അവസാനം, മെയ് മാസം ആരംഭത്തോടെ (കാർത്തിക ഞാറ്റുവേലയുടെ ഒന്നാം പാദം) ഇഞ്ചി നടാം. നടുന്നതിന് മുൻപ് ഇഞ്ചി വിത്ത് വഴി രോഗമോ കീടമോ പകരാതിരിക്കാൻ ഒരു ലിറ്റർ വെള്ള ത്തിൽ രണ്ട് മില്ലി ക്വിനാൽഫോസ്, 3 ഗ്രാം മാങ്കോസബ് എന്നീ മരുന്നുകൾ ലയിപ്പിച്ചു അതിൽ വിത്തുകൾ അരമണിക്കൂർ മുക്കിയിടണം. അതിന് ശേഷം നിരത്തിയിട്ട് കാറ്റ് കൊണ്ട് ഉണങ്ങിയ ശേഷം നടാനായി ഉപയോഗിക്കാം.
ഇഞ്ചി–മഞ്ഞൾ: വിത്ത് ശുചീകരണവും നടീൽ സമയവും