കുരുമുളകു തോട്ടങ്ങളിൽ ദ്രുതവാട്ടത്തിനെതിരെ മുൻകരുതലുകൾ എടുക്കേണ്ട സമയമാണിത്. ദ്രുതവാട്ടംവന്ന് ഉണങ്ങിയതും കേടുവന്നതുമായ വള്ളികൾ മുറിച്ചു മാറ്റിതീയിട്ടു നശിപ്പിക്കണം. ദ്രുതവാട്ടത്തിനെതിരെ ട്രൈക്കോഡെർമ്മ എന്ന കുമിളിന്റെ കൾച്ചർ ഉപയോഗിക്കുന്നത് ഫലപ്രദമായിരിക്കും. ഒരു കിലോഗ്രാം ട്രൈക്കോഡെർമ്മ 10 കിലോഗ്രാം വേപ്പിൻപിണ്ണാക്ക്, 90കിലോഗ്രാം ഉണക്കിപ്പൊടിച്ച ചാണകം എന്നിവ ചേർത്ത് നല്ല തണലുള്ളതും വെള്ളം കയറാത്തതുമായ സ്ഥലത്ത്കൂട്ടിക്കലർത്തി ചാക്ക് കൊണ്ടോ, ന്യൂസ് പേപ്പർ കൊണ്ടോ പൊതിഞ്ഞ് രണ്ടാഴ്ച്ചയിടണം. ഇടയ്ക്ക് ഇളക്കി കൊടുക്കുകയും, ചെറിയ ഈർപ്പം നിലനിർത്താൻ വെള്ളം തളിയ്ക്കുകയും വേണം. അതിന് ശേഷം ഈ മിശ്രിതം ചെടിയുടെ ചുവട്ടിൽ ചേർത്ത്കൊടുത്താൽ ദ്രുതവാട്ടം വരാതിരിക്കുന്നതിന് ഒരു പരിധി വരെ സഹായിക്കും. കീടനാശിനിയോടൊപ്പമോ രാസവളത്തോടൊപ്പമോ ഒരിക്കലും ഇത് മിശ്രണം ചെയ്യാൻ പാടില്ല.
കുരുമുളക് ദ്രുതവാട്ടം: ട്രൈക്കോഡെർമ്മ നിയന്ത്രണം