Menu Close

കൊക്കോയെ പരിപാലിക്കാം

വരൾച്ചയെ പ്രതിരോധിക്കാൻ കഴിവില്ലാത്ത ഇനങ്ങൾ ആണെങ്കിൽ കൊക്കോയെ സംബന്ധിച്ച് വേനൽക്കാലപരിചരണം അത്യാവശ്യമാണ്.
• ചെടികളെ നിലനിർത്തുന്നതിന് ആഴ്ചയിൽ കുറഞ്ഞത് ഒരു നനയെങ്കിലും (200ലിറ്റർ) വെള്ളം കൊടുക്കേണ്ടത് അത്യാവശ്യമാണ്. മൈക്രോസ്പ്രിംഗ്ലർ, കണികജലസേചനം തുടങ്ങിയവ ഉപയോഗിക്കുന്നതുവഴി ജലത്തിന്റെ അളവ് കുറയ്ക്കാൻ സാധിക്കും. വരൾച്ചകാരണം പൂക്കളിൽ പരാഗണം നടക്കാൻ പ്രയാസമാണ്. 40ഡിഗ്രി സെൽഷ്യസ് ചൂടിൽ പരാഗരേണുക്കൾ ഉണങ്ങിപ്പോകാൻ സാധ്യതയുണ്ട്
• ചെറുതൈകൾ (ഒന്നുമുതൽ രണ്ടുവർഷം പ്രായമുള്ള) തെങ്ങിന്റെ ഓലയോ ഷേഡ്നെറ്റോ ഉപയോഗിച്ച് വച്ചുകെട്ടണം.
• കൊക്കോത്തോട്ടങ്ങൾ സാധാരണയായി ഇലമൂടിയ അവസ്ഥയിലാണുള്ളത്. ഇല കൊണ്ടുള്ള പുത തടത്തിലുണ്ടെന്ന് ഉറപ്പുവരുത്തണം.
• രാസവളപ്രയോഗം ഈ സമയത്ത് നടത്താൻ പാടില്ല ജൈവവളം നൽകുന്നത് ചെടിയുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കും.
• പുതിയതായി തൈകൾ നടാൻ ഉദ്ദേശിക്കുന്നവർ കാലവർഷം തുടങ്ങിയതിനുശേഷം മാത്രം നടുക.