Menu Close

ചീരയിലെ ഇലപ്പുള്ളിരോഗം തടുക്കാം

സ്യുഡോമോണാസ് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് 10 ദിവസത്തെ ഇടവേളകളിലായി ചീരയില്‍ തളിച്ചുകൊടുത്താല്‍ ഇലപ്പുള്ളിരോഗത്തെ പ്രതിരോധിക്കാം. 40 ഗ്രാം പാല്‍ക്കായം 8 ഗ്രാം അപ്പക്കാരം 32 ഗ്രാം മഞ്ഞള്‍ പൊടി എന്നിവ 10 ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് ഇലകളില്‍ തളിച്ചുകൊടുക്കുന്നതും രോഗ പ്രതിരോധശേഷിയ്ക്ക് ഉപകരിക്കും.
പുതിയ ചാണകത്തിന്റെ തെളിഞ്ഞ ലായനിയില്‍ ഒരു ലിറ്ററിന് 20 ഗ്രാം സുഡോമോണാസ് എന്ന തോതില്‍ ഇലകളില്‍ തളിച്ചുകൊടുച്ചാല്‍ പടരുന്ന രോഗത്തെ നിയന്ത്രിക്കാനാകും.
ചീരയ്ക്കു വെള്ളമൊഴിക്കുമ്പോള്‍ ഇലകളുടെ മുകളില്‍ വെള്ളം വീഴാത്തവിധം ചെടിയുടെ ചുവട്ടിലായി നനയ്ക്കാന്‍ ശ്രദ്ധിക്കണം.