Menu Close

ഓലചുരുട്ടിപ്പുഴു

നെല്ലിനു കതിരുവന്ന വിരിപ്പുപരുവത്തില്‍ മൂടിക്കെട്ടിയ അന്തരീക്ഷസ്ഥിതിയിലാണ് ഓലചുരുട്ടിപ്പുഴുവിനെ അധികവും കാണുന്നത്. അവയ്ക്ക് ഏറ്റവും അനുകൂലമായ താപനില 25-29 °C ഈര്‍പ്പം 80% വുമാണ്.
ഇതിനെ നിയന്ത്രിക്കുന്നതിനായി ഒരു ഏക്കർ പാടശേഖരത്തിന് 2 സി സി ട്രൈക്കോഗ്രമ്മ കാർഡ് ചെറു കഷണങ്ങളായി മുറിച്ച് വയലിന്റെ പല ഭാഗത്ത് ഓലയുടെ അടിഭാഗത്തായി കുത്തിവയ്ക്കുക. അല്ലെങ്കിൽ 3 മില്ലി ക്ലോറാന്‍ട്രാനീലിപ്രോള്‍ പത്ത് ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ചുതളിക്കുക.
വെള്ളായണി കാർഷികകോളേജിലെ ബയോകൺട്രോൾ ലബോറട്ടറിയിൽ ഒരുക്കിയ മിത്രപ്രാണികളുടെ മുട്ടക്കാർഡും (ട്രൈക്കോ കാർഡ്) ഓലചുരുട്ടിപ്പുഴുവിന് ഫലപ്രദമാണ്.
ചിലന്തികള്‍, ഇരപിടിയന്‍ വണ്ടുകള്‍, തവളകള്‍, തുമ്പികള്‍ എന്നിവ ഇലചുരുട്ടിപ്പുഴുവിനെ ആഹാരമാക്കുന്നവയാണ്. അവയുടെ സാന്നിദ്ധ്യം നശിക്കാതെ നോക്കണം. കൃഷിയിടത്തില്‍ അവിടെയുമിവിടെയുമായി വേപ്പില വിതറുന്നത് മുതിര്‍ന്നവയെ മുട്ടയിടുന്നതില്‍ നിന്ന് തടയും.
വിളവെടുപ്പിനുശേഷം കുറേനാള്‍ പാടം തരിശായിടുന്നത് ഇലചുരുട്ടിപപുഴുവിന്റെ വംശനാശത്തിന് സഹായിക്കും.