Menu Close

വേനലില്‍ ഏലത്തിനുള്ള ശുശ്രൂഷ

• തണൽ ക്രമീകരണം
തണൽകുറവുള്ള തോട്ടങ്ങളിൽ പച്ചനിറത്തിലുള്ള 50% ൽ കുറയാത്ത കാർഷികവൃത്തിക്ക് അനുയോജ്യമായ തണൽ വലകളുപയോഗിക്കുക. മഴയെ ആശ്രയിച്ച് കൃഷിചെയ്യുന്ന തോട്ടങ്ങളില്‍ വേനല്‍ക്കാലത്ത് 60% തണല്‍ ക്രമീകരിക്കുന്നത് നന്ന്‍.
• ജലസേചനം
ജലസേചനം സാധ്യമാകുന്നിടത്തെല്ലാം ഹോസ് ഉപയോഗിച്ച് ചെടിയുടെ ചുവടുകുതിർക്കെ നനയ്ക്കുക. ചെടിയുടെ വലിപ്പമനുസരിച്ച് ജലസേചനം ക്രമീകരിക്കാവുന്നതാണ്.
• പുതയിടൽ
മണ്ണിന്റെ താപനില ക്രമീകരിക്കുന്നതിനും മണ്ണിലെ ബാഷ്പീകരണ നഷ്ടം കുറയ്ക്കുന്നതിനും ഈർപ്പം സംരക്ഷിക്കുന്നതിനുമായി കവാത്തെടുത്ത അവശിഷ്ടങ്ങൾ, ഉണങ്ങിയ ഇലകൾ, കളച്ചെടികൾ എന്നിവ ഉപയോഗിച്ച് ചെടിയുടെ ചുവട്ടിൽ മിതമായ കട്ടിയിൽ ജൈവരീതിയിലിട്ടുള്ള പുതയിടാവുന്നതാണ്.
• രാസ-കീടരോഗ നിയന്ത്രണമാർഗ്ഗങ്ങൾ മഴ ആശ്രയിച്ചു കൃഷി ചെയ്യുന്ന തോട്ടങ്ങളിൽ വേനല്‍സമയത്ത് ഒഴിവാക്കുന്നതാണ് നല്ലത്.