Menu Close

വഴുതന കൃഷിചെയ്യാം

മേയ് രണ്ടാം വാരത്തോടെ വിത്തിട്ട് 20 മുതല്‍ 25 ദിവസംവരെ പ്രായമാകുമ്പോള്‍ വഴുതനത്തൈകള്‍ മാറ്റിനടാവുന്നതാണ്. ചെടികള്‍തമ്മില്‍ 60 സെന്റിമീറ്ററും വാരങ്ങള്‍തമ്മില്‍ 75 സെന്റിമീറ്ററും ഇടയകലം നല്‍കണം. നീര്‍വാര്‍ച്ചയുള്ള സ്ഥലങ്ങളിലാണ് വഴുതന നന്നായിവളരുന്നത്. തവാരണകളിലും പ്രധാനസ്ഥലത്തും സ്യൂഡോമോണസ് ഉപയോഗിക്കുന്നത് വാട്ടരോഗം കുറയ്ക്കും. പറിച്ചുനട്ട് 40 മുതല്‍ 45 വരെ ദിവസങ്ങള്‍ക്കകം വഴുതനയുടെ വിളവെടുപ്പു തുടങ്ങാം. ഇവ കൂടാതെ പാവല്‍, പയര്‍ തുടങ്ങിയ പച്ചക്കറികളും ജൂണ്‍ ആദ്യവാരം മഴക്കാലം എത്തുന്നതോടെ കൃഷി ചെയ്യാവുന്നതാണ്.