Menu Close

മഞ്ഞൾസത്ത് ഉണ്ടാക്കുന്നതെങ്ങനെ?

മഞ്ഞൾസത്ത് ഉപയോഗിച്ച് വിവിധയിനം പേനുകൾ, ഇലച്ചാടികൾ, പുഴുക്കൾ എന്നിവയെ നിയന്ത്രിക്കാം. 20 ഗ്രാം മഞ്ഞൾ, 200 മില്ലി ഗോമൂത്രം എന്നിവയാണ് ആവശ്യമുളള സാധനങ്ങൾ. 20 ഗ്രാം മഞ്ഞൾ നന്നായി അരച്ചെടുത്ത് 200 മി.ലിറ്റർ ഗോമൂത്രവുമായി കലർത്തി 2 ലിറ്റർ വെള്ളം കൂടി ചേർത്ത് തളിച്ചാൽ വിവിധയിനം പേനുകൾ, ഇലച്ചാടികൾ, പുഴുക്കൾ എന്നിവയെ നിയന്ത്രിക്കാം.