Menu Close

തെങ്ങിനെ പരിചാരിക്കാം

തുലാവര്‍ഷത്തിനുമുമ്പ് തെങ്ങിന്‍തോട്ടം കിളയ്ക്കുകയോ ഉഴുകുകയോ ചെയ്താല്‍ കളകളെയും വേരുതീനിപ്പുഴുക്കളെയും നിയന്ത്രിക്കാനാകും. തുലാമഴയില്‍നിന്നുള്ള വെള്ളം മണ്ണിലിറങ്ങുന്നതിനും വായുസഞ്ചാരം വര്‍ദ്ധിക്കുന്നതിനും ഇതു സഹായിക്കും.

മണ്ണില്‍ നനവുള്ളതുകൊണ്ട് രണ്ടാംഗഡു രാസവളം ഇപ്പോള്‍ ചേര്‍ക്കാം. പല കര്‍ഷകരും ഒറ്റത്തവണ മാത്രമെ വളം ചേര്‍ത്തു കാണുന്നുള്ളൂ. എന്നാല്‍ വര്‍ഷത്തില്‍ രണ്ടു തവണയെങ്കിലും തെങ്ങിനു വളം ചെയ്തിരിക്കണം. നനയ്ക്കാന്‍ സൗകര്യമുള്ള തെങ്ങിന്‍ തോപ്പുകളില്‍ മൂന്ന് നാല് തവണകളിലായി വളം ചെയ്യുന്നതാണ് ഏറ്റവും നല്ലത്.

തെങ്ങിലെ വെളളീച്ചയെ നിയന്ത്രിക്കാനായി 2% വീര്യമുളള വേപ്പെണ്ണ എമള്‍ഷന്‍ തയ്യാറാക്കിയതിലേക്ക് 20 ഗ്രാം ലെക്കാനിസീലിയം എന്ന മിത്രകുമിള്‍ ചേര്‍ത്ത് നന്നായി കലക്കി ഇലകളുടെ അടിവശത്ത് പതിയത്തക്കവിധം തളിച്ച് കൊടുക്കുക.