Menu Close

ഈ മാസം കശുമാവുകൃഷിക്കാര്‍ അറിയാന്‍

കശുമാവ് കര്‍ഷകരെ അലട്ടുന്ന വലിയൊരു പ്രശ്നമാണ് തേയിലക്കൊതുകിന്റെ ആക്രമണം.
മരങ്ങൾ തളിരിടുന്ന സെപ്റ്റംബർ ഒക്ടോബർ കാലയളവിലാണ് തേയിലക്കൊതുകിന്റെ ശല്യം കൂടുതലായി വരുന്നത്. ആന്ത്രാക്നോസ് എന്ന രോഗം കൂടി ബാധിച്ചാല്‍ ഇളം തണ്ടുകളും തളിരിലകളും പൂങ്കുലയും കരിഞ്ഞുപോകുന്നതായി കാണുന്നു. ഈ കുമിളിന്റെ വിത്തുകള്‍ തണ്ടില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ ആ ഭാഗത്ത് കടും തവിട്ടുനിറത്തില്‍ പാടുകള്‍ ഉണ്ടാകും. ഈ പാടില്‍നിന്ന് ഒരു ദ്രാവകം ഒലിച്ചിറങ്ങുന്നു. പിന്നീടത് ഉണങ്ങി തിളങ്ങുന്ന കട്ടയാകുന്നു. ക്രമേണ തണ്ട് ഉണങ്ങും.
തേയിലക്കൊതുകിനെ നിയന്ത്രിക്കുന്നതിന് വേപ്പെണ്ണ മിശ്രിതം തളിക്കുക. ആന്ത്രാക്നോസ് രോഗം നിയന്ത്രിക്കാന്‍ സ്യൂഡോമോണാസ് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ തളിക്കേണ്ടതാണ്