Menu Close

വഴുതനയിലെ തൈചീയൽരോഗം നിയന്ത്രിക്കാം

രോഗബാധയുള്ള തൈകൾ നീക്കം ചെയ്യുക. സ്യൂഡോമോണാസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ഒരുകിലോഗ്രാം വിത്തിന് എന്ന തോതിലുപയോഗിച്ച് വിത്തുപരിപാലനം നടത്തുക. സ്യൂഡോമോണാസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ ലായിനിയാക്കി മണ്ണിലൊഴിക്കുകയും ചെടിയിൽ തളിക്കുകയും ചെയ്യുക എന്നീമാർഗ്ഗങ്ങളിലൂടെ തൈചീയൽരോഗം നിയന്ത്രിക്കാവുന്നതാണ്. രോഗം രൂക്ഷമായ സന്ദർഭങ്ങളിൽ മാങ്കോസെബ് 4 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ അല്ലെങ്കിൽ കോപ്പർ ഓക്സി ക്ലോറൈഡ് 3 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ ലായിനിയാക്കി തളിക്കുകയും മണ്ണിൽ ഒഴിക്കുകയും ചെയ്യുക.