Menu Close

വഴുതനയിലെ തണ്ടുതുരപ്പന്‍

തണ്ടുതുരപ്പൻ പ്രാണികള്‍ ഏറ്റവുമധികം ആക്രമിക്കുന്ന വിളയാണ് വഴുതന. ഇവയെ യഥാസമയം നിയന്ത്രിച്ചില്ലെങ്കിൽ വഴുതനയുടെ 30 ശതമാനം വരെ നശിച്ചേക്കാം.

മുതിർന്ന പ്രാണികൾ ചെടികളുടെ ഇലകളിലാണ് മുട്ടയിടുന്നത്. ഇതിന്റെ ലാർവകൾ സസ്യങ്ങളുടെ മൃദുവായ ഭാഗം ഭക്ഷിക്കുന്നു. ഇതുമൂലം വഴുതനയുടെ ചില്ലകൾ അറ്റത്തുനിന്ന് വാടാൻ തുടങ്ങും. കായാകുമ്പോള്‍ അതില്‍ ഈ പ്രാണികൾ തുളച്ചുകയറുകയും ഉള്ളിൽ നിന്നു വഴുതന തിന്നു നശിപ്പിക്കുകയും ചെയ്യും. ഇവയുടെ ആക്രമണം കൂടുന്നതോടെ ചെടിതന്നെ മുരടിച്ചുപോകും.

തണ്ടുതുരപ്പൻ കീടങ്ങളെ എങ്ങനെ നിയന്ത്രിക്കാം?

കഴിയുമെങ്കിൽ, പ്രാണികളുടെ മുട്ടകൾ ശേഖരിച്ച് നശിപ്പിക്കുക. രോഗം ബാധിച്ച ഇലകളും ചില്ലകളും കായ്കളും മുറിച്ച് തോട്ടത്തിനു പുറത്തുകൊണ്ടുപോയി നശിപ്പിക്കുക.

കീടങ്ങളെ ആകർഷിക്കാൻ ഫിറമോൺ കെണികൾ വയ്ക്കുക. (ഒരു ഏക്കർ തോട്ടത്തിൽ 4 മുതൽ 6 വരെ എന്നതാണ് കണക്ക്)

5% വീര്യമുള്ള വേപ്പിന്‍കുരുസത്ത് 10 ദിവസം ഇടവിട്ടു തളിച്ചുകൊടുക്കണം.

അല്ലെങ്കില്‍ ബാസിയസ് തുറിഞ്ചിയന്‍സിസ് എന്ന മിത്രബാക്ടീരിയയുടെ ഫോര്‍മുലേഷനുകള്‍ ശര്‍ക്കര കൂട്ടിച്ചേര്‍ത്ത് ഉപയോഗിക്കാം.

ചെണ്ടുമല്ലി ഇടവിളയാക്കിയാല്‍ കീടാക്രമണങ്ങള്‍ കുറയും.