Menu Close

കശുമാവിലെ തേയില കൊതുക്

വളർന്നു വരുന്ന പുതു നാമ്പുകളിലും പൂങ്കുലകളിലുമാണ് ഇവ കാണപ്പെടുന്നത്. ഇവ മൃദുവായ സസ്യ ഭാഗങ്ങൾ, കൂമ്പില, പൂങ്കുല, ചെറുകായ്കൾ, പഴം എന്നിവയിൽ നിന്നും നീരൂറ്റുന്നു. പൂങ്കുലയും കൊമ്പും ഉണങ്ങിപോകുന്നത് ലക്ഷണമാണ്.
ഇവയെ നിയന്ത്രിക്കാൻ ബിവേറിയ 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ തളിക്കുക. രൂക്ഷമായ ആക്രമണം ഉണ്ടെങ്കിൽ എക്കാലക്സ് 2 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ ലായിനിയാക്കി തളിക്കുക.
ആദ്യ കീടനാശിനി പ്രയോഗം പുതുനാമ്പുകൾ ഉണ്ടാകുന്ന സമയത്ത് നടത്തുക. രണ്ടാം വട്ടം മരുന്ന് തളിക്കുന്നത് പൂവിടുന്ന സമയത്ത് നടത്തണം. മൂന്നാം വട്ട പ്രയോഗം കായ് പിടിച്ചു കഴിയുമ്പോൾ കൊടുക്കണം.