Menu Close

ഇഞ്ചിയിലെ ചീച്ചിൽ രോഗം പരിഹരിക്കാം

ഇഞ്ചിയുടെ തണ്ടിൽ, മണ്ണിനോട് ചേർന്ന ഭാഗത്ത് വെള്ളത്തിൽ കുതിർന്നത് പോലെയുള്ള ലക്ഷണം കാണാം. ഈ ഭാഗം പിന്നീട് മൃദുവായി ചീഞ്ഞു പോവുകയും ചെയ്യും. രോഗബാധയേറ്റ ഭാഗങ്ങൾ ചീഞ്ഞ് ദുർഗന്ധം വമിക്കുകയും രോഗം ബാധിച്ച ഇഞ്ചിയുടെ കാണ്ഡങ്ങൾ മൃദുവായി തീരുകയും ചെയ്യുന്നു. എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ
ട്രൈക്കോഡർമ്മ സമ്പുഷ്ട ജൈവവളം നടുന്ന സമയത്ത് ചേർത്ത് കൊടുക്കുക. വിത്ത് മാങ്കോസെബ് ഉപയോഗിച്ച് പരിചരിക്കുക. കോപ്പർ ഓക്സി ക്ളോറൈഡ് 2 ഗ്രാം ഒരു ലിറ്റർ എന്ന തോതിൽ ലായനിയാക്കി വെള്ളത്തിൽ /ബോർഡോമിശ്രിതം (1% വീര്യം) മേയ് ജൂൺ മാസങ്ങളിലും ഓഗസ്റ്റ് സെപ്റ്റംബർ മാസങ്ങളിലും തളിക്കണം. രോഗം നന്നായി ബാധിച്ച സസ്യങ്ങൾ പിഴുത് കളയുക. മാങ്കോസെബ് 3 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ ലായനിയാക്കി തടത്തിൽ ഒഴിച്ച് കൊടുക്കുക. എന്നീ പ്രയോഗങ്ങളിലൂടെ ഇവയെ നിയന്ത്രിക്കാനാകും.

കാർഷിക വിവര സങ്കേതം