Menu Close

വാഴയില്‍ കാത്സ്യത്തിന്റെ കുറവുമൂലമുള്ള മണ്ടയടപ്പ്

കാല്‍സ്യത്തിന്റെ അഭാവംമൂലം വാഴയുടെ ഇലകള്‍ക്ക് കട്ടികൂടുകയും അറ്റം മഞ്ഞളിക്കുകയും ഇലകള്‍ ചുക്കിച്ചുളിഞ്ഞുവരികയും ചെയ്യപ്പെടുന്നു. അഭാവം രൂക്ഷമാകുകയാണെങ്കില്‍ ഇലകള്‍ക്ക് രൂപവ്യത്യാസം വരികയും മഞ്ഞളിച്ച് അറ്റം അറക്കവാളുപോലെ ആകുകയും വാഴയ്ക്ക് മണ്ടയടപ്പ് ലക്ഷണം പ്രകടമാകുകയും ചെയ്യും. ഇത് പരിഹരിക്കുന്നതിനായി വാഴയില്‍ അടുത്ത വളപ്രയോഗത്തിന് മുമ്പായി കുമ്മായം മണ്ണില്‍ ചേര്‍ത്തുകൊടുക്കേണ്ടതാണ്. കാല്‍സ്യത്തിന്റെ അഭാവം രൂക്ഷമായി കാണപ്പെടുന്നുങ്കെില്‍ കാല്‍സ്യം നൈട്രേറ്റ് 5 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ തളിച്ചുകൊടുക്കാവുന്നതാണ്.