തെങ്ങിൻ തോപ്പുകളിൽ ഇടവിളയായി ഇഞ്ചി, മഞ്ഞൾ, പച്ചക്കറികൾ മുതലായവ കൃഷി ചെയ്യാം. ചെന്നിരൊലിപ്പ് മാരകമാകാൻ സാധ്യതയുണ്ട്. കറ ഒലിക്കുന്ന ഭാഗം വ്യത്തിയാക്കി ഉരുകിയ ടാറോ, ബോർഡോ കുഴമ്പോ തേക്കുക. ചെറുതെങ്ങുകൾക്ക് വെയിലിൽ നിന്ന് സംരക്ഷണം നൽകണം. തെങ്ങിൻ തോപ്പുകളിൽ ജലസേചനം തുടരേണ്ടതും ചെറുതെങ്ങുകൾക്ക് തണൽ നൽകുകയും ചെയ്യേണ്ടതാണ്. നനയ്ക്കാൻ കഴിയാത്ത തെങ്ങുകളുടെ ചുവട്ടിൽ പുതയിടുകയോ തൊണ്ട് കമഴ്ത്തി അടുക്കുകയോ ചെയ്യുന്നത് നല്ലതാണ്. ചെമ്പൻ ചെല്ലി, കൊമ്പൻ ചെല്ലി, മുതലായവക്കെതിരെ കർഷകർ ജാഗ്രത പാലിക്കേണ്ടതാണ്.
തെങ്ങിൻ തോപ്പിൽ ഇടവിള കൃഷിയും സംരക്ഷണവും