Menu Close

മുളകില്‍ ഇലപ്പേനിന്‍റെ ആക്രമണം നിയന്ത്രിക്കാൻ

മുളകില്‍ ഇലപ്പേനിന്‍റെ ആക്രമണം മൂലം ഇലകളുടെ അരികുകള്‍ മുകളിലേക്ക് ചുരുളുകയും ഇല കപ്പ് പോലെയാവുകയും ചെയ്യുന്നു. ഇവയെ നിയന്ത്രിക്കുന്നതിനായി ലക്കാനിസീലിയം ലക്കാനി 20 ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ കലക്കി രണ്ട് ആഴ്ച ഇടവിട്ട് തളിക്കാവുന്നതാണ്. രണ്ട് ശതമാനം വേപ്പെണ്ണ എമല്‍ഷന്‍ ആഴ്ചയിലൊരിക്കല്‍ തളിക്കുകയും ചെയ്യാം. കീടാക്രമണം രൂക്ഷമായാല്‍ ഇമിഡാക്ലോപ്രിഡ് 3 മില്ലി. 10 ലിറ്റര്‍ വെളളത്തില്‍ ചേര്‍ത്തോ അല്ലെങ്കില്‍ സപൈറോമെസിഫെന്‍ ഒരു മില്ലി. ഒരു ലിറ്റര്‍ വെളളത്തില്‍ ചേര്‍ത്തോ തളിക്കാവുന്നതാണ്.