Menu Close

പുകയിലക്കഷായം ഉണ്ടാക്കുന്നതെങ്ങനെ ?

ഇലതീനിപ്പുഴു, മുഞ്ഞ, മീലി മുട്ട, ശല്ക്ക കീടം തുടങ്ങി ഒട്ടേറെ മൃദുല ശരീരികളായ കീടങ്ങളെ നിയന്ത്രിക്കുന്നതിന് ഇത് ഉപയോഗിക്കാം.
250 ഗ്രാം പുകയില ചെറുതായി അരിഞ്ഞ് രണ്ടേകാൽ ലിറ്റർ വെള്ളത്തിൽ കുതിർത്ത് ഒരു ദിവസം വയ്ക്കുക. അതിനു ശേഷം പുകയിലക്കഷണങ്ങൾ പിഴിഞ്ഞ് ചണ്ടി മാറ്റുക. 60 ഗ്രാം ബാർസോപ്പ് ചെറിയ കഷണങ്ങളാക്കി കാൽ ലിറ്റർ വെള്ളത്തിൽ ലയിപ്പിക്കുക. സോപ്പ് ലായിനി പുകയിലക്കഷായവുമായി നന്നായി യോജിപ്പിക്കുക. ഈ ലായിനി അരിച്ചെടുത്ത് ഏഴിരട്ടി വെള്ളം ചേർത്ത് ചെടികളിൽ തളിക്കാം.