Menu Close

ഇടവിള കൃഷിക്കും അനുയോജ്യ സമയം

കനത്ത മഴയ്ക്ക് മുമ്പേ കമുകിൻ തൈകൾ നടാം. കൊട്ടടയ്ക്കയുടെ ഇനങ്ങളാണ് മോഹിത് നഗർ, ശ്രീമംഗള, സൗത്ത്കാനറ, സൈഗോൺ എന്നിവ. മുറിക്കുന്നതിനും പച്ചയായി ഉപയോഗിക്കുന്നതിനും പറ്റിയ ഇനമാണ് മംഗള. കമുകിൻ തോപ്പിൽകൃഷി ചെയ്യാൻ യോജിച്ച ഇടവിളകളാണ് കൈതച്ചക്ക, വെറ്റില, കൊക്കോ, ഇഞ്ചി, കുരുമുളക്, വാഴ, ചേന, പച്ചക്കറികൾ, തീറ്റപ്പുല്ല് തുടങ്ങിയവ. പൈനാപ്പിൾ നടാൻ യോജിച്ച സമയമാണ് മെയ് – ജൂൺ മാസങ്ങൾ.