Menu Close

വിളകളുടെ വേനല്‍പരിചരണരീതികള്‍ ഓര്‍മ്മിക്കാം

വേനല്‍പരിചരണരീതികള്‍ :

പുതയിടീല്‍,ഉഴുതുമറിക്കല്‍,തുള്ളിനന ….

  1.  
    1. പുതയിടീല്‍
      വൈക്കോല്‍, ഉണക്കയിലകള്‍, തെങ്ങോലകള്‍, ആവരണവിളകള്‍ എന്നിവ ഉപയോഗിച്ച്
      വിളകള്‍ക്ക് പുതയിട്ട് ജലസംരക്ഷണം ഉറപ്പുവരുത്താവുന്നതാണ്.
    2. ഉഴുതുമറിക്കല്‍
      വിളയിറക്കാത്ത കൃഷിയിടങ്ങളിലെ ജലം ബാഷ്പീകരിച്ച് പോകാതിരിക്കാനും കുമിള്‍വിത്തുകളെയും കീടങ്ങളുടെ മുട്ടകളെയും നശിപ്പിക്കാനും മണ്ണ് ഉഴുതുമറിച്ചിടുന്നത് ഉത്തമമാണ്.
    3. തുള്ളിനന
      വിളകള്‍ക്ക് തിരിനന, തുള്ളിനന എന്നിവപോലുള്ള സൂക്ഷ്മ ജലസേചനമാര്‍ഗ്ഗങ്ങള്‍ അവലംബിക്കുക.
    4. മൈക്രോവാട്ടര്‍ഷെഡ്
      വെള്ളക്കെട്ടിലാത്ത തെങ്ങിന്‍തോപ്പുകളില്‍ അനുവര്‍ത്തിക്കാവുന്ന ജലസംരക്ഷണ രീതിയാണ് മൈക്രോവാട്ടര്‍ഷെഡ്. ഇതിനായി, ഓരോ തെങ്ങിന്റെയും ചുറ്റുമുളള സ്ഥലത്തുവീഴുന്ന മഴവെളളം തെങ്ങിന്‍തടത്തിലേക്ക് ഒഴുകിയെത്തുന്നവിധത്തില്‍ ചെറിയ ചരിവ് കൊടുത്ത് കൃഷിയിടമൊരുക്കണം. മൊത്തം എത്ര തെങ്ങുണ്ടോ അത്രയും നീര്‍ത്തടങ്ങളായി കൃഷിയിടത്തെ തിരിക്കണം. ഓരോ നീര്‍ത്തടത്തിലും കിട്ടുന്ന മഴ തെങ്ങിന്‍തടത്തില്‍ സംഭരിക്കപ്പെടുകയും മണ്ണിലേക്ക് സാവകാശം ആഗിരണം ചെയ്യപ്പെടുകയും ചെയ്യുന്നു. കൂടാതെ ഇങ്ങനെ തയ്യാറാക്കിയ തെങ്ങിന്‍തോപ്പുകളില്‍ പുതയിട്ടു കൊടുക്കുന്നത് വേനല്‍ക്കാലങ്ങളില്‍ ബാഷ്പീകരണത്തിലൂടെയുണ്ടാകുന്ന ജലനഷ്ടം കുറക്കാന്‍ സഹായിക്കും.
    5. ഹൈഡ്രോജെല്‍ ക്യാപ്സൂള്‍
      ജലദൗര്‍ലഭ്യം അനുഭവിക്കുന്ന സമയത്ത് കൃഷിയിടത്തിലുപയോഗിക്കുന്ന ജലത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനായി ഹൈഡ്രോജെല്‍ ക്യാപ്സൂളുകള്‍ ഉപയോഗിക്കാവുന്നതാണ്. ഇവ മണ്ണിന്റെ ജലസംഭരണശേഷി വര്‍ധിപ്പിക്കും. അതുമൂലം ജലസേചനത്തിന്റെ ഇടവേളകള്‍ കുറയ്ക്കാനാകും. കാപ്സ്യൂളുകള്‍ ചെടികളുടെ ചുവട്ടില്‍ വേരിനോടുചേര്‍ന്ന് മണ്ണിലേക്കിറക്കി വയ്ക്കുകയാണ് വേണ്ടത്.
      പച്ചക്കറികള്‍ക്ക് ചെടി ഒന്നിന് 4 എണ്ണം, വാഴ ഒന്നിന് 8 എണ്ണം, കമുക് ഒന്നിന് 10, തെങ്ങ് ഒന്നിന് 20 എന്ന കണക്കിനാണ് ഉപയോഗിക്കേണ്ടത്.
  2.  

  1.  

  1.  

  1.  

  1.