Menu Close

തെങ്ങിലെ ബോറോൺ അഭാവം പരിഹരിക്കാം

പൂങ്കുല കരിച്ചിൽ, ഒട്ടിയ ഓലകൾ, പേട്ട് തേങ്ങകൾ, മച്ചിങ്ങ പൊഴിയൽ വിരിഞ്ഞു വരുന്ന പൂങ്കുല പൂർണ്ണമായും വിരിയാതെ കരിഞ്ഞു പോകുന്നു, കട്ടി കുറഞ്ഞ കാമ്പ്, വിള്ളലുകളോടെ കൂടിയ ചിരട്ട എന്നിവ ബോറോൺ കുറവ് മൂലം സംഭവിക്കുന്നതാണ്.
ഇത് പരിഹരിക്കുന്നതിനായി തെങ്ങുകൾക്ക് 50 ഗ്രാം ബോറക്സ് വർഷം നാല് തവണകളായി കൊടുക്കണം. ബോറോൺ പോലെയുള്ള സൂക്ഷ്മ മൂലകങ്ങളുടെ സാന്നിധ്യം ഉറപ്പാക്കുന്നതിനായി അടിക്കടിയുള്ള ജൈവ വളപ്രയോഗം അനിവാര്യമാണ്.