തെങ്ങ് – വെള്ളീച്ച ആക്രമണം – താഴത്തെ നിരയിലുള്ള ഓലകളുടെ മുകൾഭാഗത്ത് കൂട്ടം കൂട്ടമായി കാണുന്നു. ഈച്ചകളുടെ സ്രവത്തിൽ കറുത്ത വളരുന്നു ഹരിതകം മറയ്ക്കപ്പെടുന്നതിനാൽ ചെടികൾക്ക് ക്രമേണ ക്ഷീണം ബാധിക്കുന്നു. മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തിൽ സംതുലിത വളപ്രയോഗം അവലംബിക്കുക. അയർ- സൂക്ഷ്മ മൂലക മിശ്രിതം 500 ഗ്രാം വീതം തെങ്ങുകൾക്ക് തടത്തിൽ ചേർത്തു കൊടുക്കുക.കന്നു-കാലികൾ – കറവ പശു – കൗപോക്സ്- ഇത് ഉഷ്ണകാലത്ത് പശുക്കളുടെ അകിടിനെ ബാധിക്കുന്ന ഒരു തരം വൈറസ് രോഗമാണ് കൗപോക്സ്. തുടക്കത്തിൽ പരുക്കൾ രൂപപ്പെടുകയും പിന്നീട് അവ പൊട്ടി മുറിവുകളായി മാറുകയും ചെയ്യും. വേദന കാരണം പശുക്കൾ കറവയോടു സഹകരിക്കാതിരിക്കും. ബോറിക് ആസിഡ് പൊടി ഗ്ലൈസെറിനിലോ വെളിച്ചെണ്ണയിലോ ചാലിച്ച് മുറിവുകളിൽ പുരട്ടുക. തൊഴുത്തിലും പരിസരത്തിലും കന്നുകാലികൾക്ക് സംമ്പൂർണ ശുചിതവം ഉറപ്പാക്കുക.
തെങ്ങിൽ വെള്ളീച്ച ആക്രമണം: നിയന്ത്രണ നിർദേശങ്ങൾ