Menu Close

ശീതകാലകൃഷി ഇപ്പോള്‍ തുടങ്ങൂ

ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മാസങ്ങളിലാണ് ശീതകാലകിഴങ്ങുവിളകളായ കാരറ്റ്, ബീറ്റ്റൂട്ട് തുടങ്ങിയവ കൃഷി ചെയ്യുന്നത്.

നേരിട്ട് വിത്തുപാകി വളര്‍ത്തുന്ന വിളകളാണിത്. കാരറ്റില്‍ പുസ രുധിര, സൂപ്പര്‍ കുറോഡാ തുടങ്ങിയവയും ബീറ്റ്റൂട്ടില്‍ മധുര്‍, ഇന്‍ഡാം റൂബി ക്വീന്‍ എന്നീ ഇനങ്ങളും കേരളത്തിന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമായവയാണ്.

നല്ല നീര്‍വാര്‍ച്ചയും സൂര്യപ്രകാശവും ഇളക്കമുവുമുള്ള മണ്ണാണ് കൃഷിയ്ക്കായി തിരഞ്ഞെടുക്കേണ്ടത്.

മണ്ണിലെ അമ്ലത നിയന്ത്രിക്കുന്നതിനും കാല്‍സ്യത്തിന്‍റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനുമായി നിലമൊരുക്കുമ്പോള്‍ ഒരു സെന്‍ററിലേക്ക് 1 മുതല്‍ 2 കിലോ കുമ്മായം എന്ന തോതില്‍ മണ്ണില്‍ ചേര്‍ക്കണം.

കുമ്മായപ്രയോഗം നടത്തി 15 ദിവസത്തിനു ശേഷം 100 കിലോ ഒരു സെന്റിന് എന്ന തോതില്‍ ട്രൈക്കോഡെര്‍മ സമ്പുഷ്ടീകരിച്ച ചാണകം ചേര്‍ത്തുവേണം നിലമൊരുക്കാന്‍.

സെപ്റ്റംബര്‍ അവസാനത്തോടെയോ ഒക്ടോബര്‍ ആദ്യത്തിലോ ഇവയുടെ വിത്തുകള്‍ തവാരണകളില്‍ പാകാം. ഇവയുടെ വിത്ത് ശേഖരണവും കൃഷിക്കായുള്ള തയ്യാറെടുപ്പുകളും ഇപ്പോള്‍ ആരംഭിക്കാവുന്നതാണ്.