Menu Close

വെള്ളരിയിൽ പൊടിക്കുമിൾ രോഗം വന്നാൽ

ഇലകളുടെ മുകൾപരപ്പിൽ പൊടിപൂപ്പൽ ഉണ്ടാകുക, പഞ്ഞി പോലുള്ള വെളുത്ത ചെറിയ പുള്ളികൾ ഉണ്ടായി പെട്ടെന്ന് തന്നെ ഇല മുഴുവൻ വ്യാപിക്കുന്നു എന്നിവ പൊടിക്കുമിൾ രോഗത്തിൻ്റെ ലക്ഷണങ്ങളാണ്. രോഗം രൂക്ഷമായ ഇലകൾ മഞ്ഞനിറമായി തീരുന്നു പിന്നീട് അത് തവിട്ട് നിറം പ്രാപിക്കുന്നു. രോഗ ബാധയേറ്റ കായ്കൾ പൂർണ്ണമായും വളരാതെ ചെറിയതായി നില കൊള്ളുന്നു.
രോഗം വന്ന ചെടികളിൽ ബേക്കിംഗ് സോഡ 5 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ ലായിനിയാക്കി തളിക്കുക. കാർബെൻഡാസിം 2 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ ലായിനിയാക്കി തളിക്കുക. എന്നെ പ്രയോഗങ്ങളിലൂടെ രോഗത്തെ നിയന്ത്രിക്കാം.