വാഴ -സിഗെറ്റോക- ഇലപ്പുള്ളി രോഗം- രോഗത്തിന്റെ ആരംഭത്തിൽ തന്നെ സ്യൂഡോമോണസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കുക, ഒരു ശതമാനം ബോർഡോ മിശ്രിതം 3-4 പ്രാവശ്യം 3-4 ആഴ്ച കൂടുമ്പോൾ തളിക്കുക.
തെങ്ങ് – കൊമ്പൻ ചെല്ലി – ചെല്ലിയെ പ്രതിരോധിക്കാൻ അതിന്റെ പ്രജനനം തടയുന്നതിനായി ചാണകക്കുഴികളിലും മറ്റ് വളക്കുഴികളിലും മെറ്റാറൈസിയം 250 ഗ്രാം 750 മി.ലി. വെള്ളത്തിൽ കലക്കി ഒഴിച്ച് കൊടുക്കുക. കൂടാതെ പെരുവലത്തിന്റെ ഇലകൾ ഇടുകയും ചെയ്യാം.
മൃഗസംരക്ഷണം – തൊഴുത്തിലും മേച്ചിൽ സ്ഥലങ്ങളിലും കുടിക്കാൻ ശുദ്ധജല ലഭ്യത ഉറപ്പു വരുത്തുക. കന്നുകാലികൾക്ക് അപകടകാരികളായ സൂര്യ വികിരണങ്ങൾ ഏൽക്കാതിരിക്കാൻ കാലത്തു 9 മണിക്ക് മുൻപോ വൈകിട്ട് 4 മണിക്ക് ശേഷമോ മാത്രം മേയാൻ അനുവദിക്കാവൂ അതിൽ തന്നെ വൈകിട്ട് മേയാൻ വിടുന്നതാണ് കൂടുതൽ നല്ലത്.