Menu Close

വെള്ളരി–വെണ്ട: രോഗ–കീട നിയന്ത്രണ നിർദേശങ്ങൾ

വെള്ളരിവർഗ വിളകൾ മൃദുരോമ പൂപ്പൽ രോഗം – മാങ്കോസെബ് 3 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ ആഴ്ച തോറും തളിച്ച് കൊടുക്കുക. രോഗം കാണുകയാണെങ്കിൽ അക്കോമിൻ 3 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ എന്ന അനുപാതത്തിൽ 15 ദിവസ ഇടവേളകളിൽ മൂന്നു തവണ തളിക്കുക. രോഗബാധിത ഇലകൾ പറിച്ചെടുത്തു തീയിട്ടു നശിപ്പിക്കുക.വെണ്ട – തണ്ടുതുരപ്പൻ സാധ്യമായത്രെയും കായകൾ പറിച്ചു മാറ്റിയതിനു ശേഷം ക്ലോറാണ്ട്രാനിലിപ്രോൾ (കോരാജൻ”) മൂന്നു മില്ലി പത്തു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലർത്തി തണ്ടുകളിൽ പൂർണമായും വീഴത്തക്ക വിധം തളിക്കുക തളിക്കുക. കീട നാശിനി തളിച്ചതിനു ശേഷം ഒരാഴ്ച കഴിഞ്ഞാൽ മാത്രം അടുത്ത വിളവെടുപ്പ് നടത്തുക.