Menu Close

പച്ചക്കറി വിളകൾക്ക് കൂടുതല്‍ ശ്രദ്ധവേണം

മറ്റു വിളകളെപ്പോലെ പച്ചക്കറികൾക്ക് വരൾച്ചയെ ചെറുക്കാൻ കഴിയാറില്ല. സ്ഥലമില്ലാത്തവർക്കും വെള്ളക്ഷാമം കാരണം കൃഷി ചെയ്യാനാവാത്തവർക്കും തിരിനന തിരഞ്ഞെടുക്കാം. പി.വി.സി പൈപ്പുകൾ വഴി ചെടി നട്ട ഗ്രോബാഗിലേക്ക് വെള്ളം കിനിഞ്ഞിറങ്ങുന്ന ഈ സമ്പ്രദായത്തിൽ നനയ്ക്കായി പ്രത്യേക സമയം മാറ്റിവെക്കേണ്ട. ഇതിലൂടെ നൽകുന്ന വളങ്ങൾ ഒരുതരത്തിലും നഷ്ടപ്പെടാതെ പൂർണ്ണമായും ചെടിക്കുതന്നെ ലഭിക്കുന്നു. ഒരാഴ്ച നനച്ചില്ലെങ്കിലും ചെടിക്ക് ഈ സംവിധാനത്തിലൂടെ ആവശ്യത്തിനു വെള്ളം ലഭിക്കും.
ശ്രദ്ധിക്കേണ്ടവ
• മണ്ണിൽ ധാരാളം ജൈവവളം ചേർക്കുക
• നടീൽസമയവും അകലവും ക്രമീകരിക്കുക.
• ജീവാണുവളങ്ങളുടെ ഉപയോഗംവഴി വിളകളുടെ വളർച്ച മെച്ചപ്പെടുത്തുക
• പ്രോട്രേയിൽ വിത്തുമുളപ്പിച്ച് ചെടി പാകമായതിനുശേഷം മണ്ണിലേക്കു മാറ്റിനടുക.
• പൊതുവെ ഹൈബ്രിഡിനങ്ങൾക്ക് കൂടുതൽ ജലസേചനം നൽകേണ്ടതാണ്.
• ചുവട്ടിലും ഇടയകലങ്ങളിലും പുതയിടുക.
• സംരക്ഷിതകൃഷിരീതിക്ക് പ്രാധാന്യം നൽകുക.
• ചെടിക്കാവശ്യമുള്ള പോഷകമൂലകങ്ങൾ പത്രപോഷണത്തിലൂടെ നൽകുന്നത് പെട്ടെന്ന് മൂലകങ്ങൾ വലിച്ചെടുക്കുന്നതിന് സഹായിക്കും.
• പൊട്ടാസ്യം, കാൽസിയം എന്നീ മൂലകങ്ങൾ ഇലകളിൽ തളിക്കുന്നത് വരൾച്ചയെ അതിജീവിക്കുന്നതിനു സഹായിക്കുന്നു.
• പച്ചക്കറിവിളകൾക്കുള്ള സമ്പൂർണ്ണ എന്ന സൂക്ഷ്മമൂലക മിശ്രിതം പത്രപോഷണത്തിലൂടെ നൽകുന്നത് വരൾച്ചയെ അതിജീവിക്കുന്നതിനും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കും.
• വിത്തിനുപകരം തൈകൾ നടീൽവസ്തുവായി ഉപയോഗിക്കുന്നത് വെള്ളത്തിന്റെ ഉപയോഗം കുറക്കുന്നു.
• നടീൽ രാവിലെയോ വൈകുന്നേരമോ മാത്രം ചെയ്യുക.
• പുതയിടല്‍, തുള്ളിനന ജലസേചനം, തുറസ്സായ കൃത്യതാകൃഷി എന്നിവ അവലംബിക്കുന്നത് വെള്ളത്തിന്റെ ഉപയോഗം കുറച്ച് കാര്യക്ഷമത വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.