Menu Close

തെങ്ങിലെ ചെന്നീരൊലിപ്പ് രോഗം

തടിയിൽ വിള്ളൽ രൂപപ്പെടുകയും അതിൽ നിന്ന് ചുവപ്പ് /തവിട്ട് ദ്രാവകം ഒലിച്ചിറങ്ങുന്നതാണ് രോഗ ലക്ഷണം. തൊലി ചെത്തി മാറ്റിയാൽ ഉൾഭാഗത്തെ തടി ചീഞ്ഞഴുകിയിരിക്കുന്നത് കാണാം . തടിയിൽ ദ്വാരങ്ങൾ രൂപപ്പെടുകയും ചെയ്യും.
നിയന്ത്രിക്കുവാനായി രോഗബാധയേറ്റ തൊലിയുടെ ഭാഗങ്ങൾ ചെത്തി മാറ്റി കത്തിച്ചു കളയുക. മുറിവിൽ ഹെക്സകൊണാസോൾ 5 മില്ലി 100 മില്ലി വെള്ളത്തിൽ ഒരു ബ്രഷ് ഉപയോഗിച്ച് തേച്ചു കൊടുക്കുക.1 ദിവസത്തിനു ശേഷം മുറിവിൽ കോൾ ടാർ പുരട്ടുക. വേപ്പിൻ പിണ്ണാക്ക് 5 കിലോഗ്രാം ഒരു തെങ്ങിന് നൽകുന്നതും നല്ലതാണ്.