Menu Close

വെളളരിയിലെ ഫ്യൂസേറിയം വാട്ടം

ഇലകളിൽ നിന്നും ജലാംശം നഷ്ടപ്പെട്ട് ചെടി വാടി പോകുന്നതാണ് രോഗ ലക്ഷണം. ജലസേചനം നടത്തുന്നത് ഈ അവസ്‌ഥയെ മറികടക്കാൻ സഹായകമല്ല. രോഗം ബാധിച്ച ചെടി മഞ്ഞളിച്ച് വാടിപ്പോകുന്നു. തണ്ടിൻറെ അടിഭാഗം വീർത്ത് പൊട്ടി അതിനോടനുബന്ധിച്ച് ചെടി നശിച്ചു പോകുന്നു. എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ
നിയന്ത്രണ മാർഗ്ഗങ്ങൾ :
ശരിയായ നീർവാർച്ച ഉറപ്പുവരുത്തുക. രോഗം ബാധിച്ച തൈകൾ നീക്കം ചെയ്യുക. സ്യൂഡോമോണാസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തടത്തിൽ ഒഴിക്കുക. ട്രൈക്കോഡർമ്മ സമ്പുഷ്ട ചാണകം ചെടിയുടെ കടയ്ക്കൽ ചേർത്ത് കൊടുക്കുക. ഹെക്സകൊണാസോൾ 1 മില്ലി ഒരു ലിറ്റർ വെളളത്തിൽ ചുവട്ടിൽ ഒഴിക്കുക.