Menu Close

പച്ചക്കറികളില്‍ വരുന്ന ബാക്ടീരിയല്‍ രോഗം

തക്കാളി, വഴുതന, മുളക് എന്നീ വിളകളില്‍ ബാക്റ്റീരിയല്‍ രോഗം വ്യാപിക്കുന്ന സമയമാണിത്. മുന്‍കരുതലെന്നനിലയില്‍ നീര്‍വാര്‍ച്ച ഉറപ്പാക്കണം. ആവശ്യത്തിന് സൂര്യപ്രകാശവും കിട്ടണം. രോഗം വന്ന സ്ഥലങ്ങളില്‍ ബ്ലീച്ചിങ് പൌഡര്‍ ഉപയോഗിച്ചു അണുനാശീകരണം നടത്തണം. ട്രൈക്കോഡെര്‍മ സമ്പുഷ്ടീകരിച്ച ജൈവവളം ഉപയോഗിക്കാവുന്നതാണ്. തൈകള്‍ നടുന്നതിനു മുന്‍പ് സ്യൂഡോമോണസ് ലായനിയില്‍ മുക്കി നടേണ്ടതുമാണ്. അതിനുശേഷം പച്ചച്ചാണകത്തെളിയില്‍ (1 കിലോഗ്രാം പച്ചച്ചാണകം 10 ലിറ്റര്‍ വെള്ളത്തില്‍ കലക്കിയത്) 20ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റര്‍ എന്ന തോതില്‍ ചെടികളുടെ ചുവട്ടില്‍ ഒഴിക്കുകയും ഇലകളില്‍ തളിക്കുകയും ചെയ്യാം. രോഗം ബാധിച്ച ചെടിയില്‍ 1 % ബോര്‍ഡോ മിശ്രിതം അല്ലെങ്കില്‍ 3 ഗ്രാം കോപ്പര്‍ ഓക്സി ക്ലോറൈഡ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തടം കുതിരെ ഒഴിച്ചുകൊടുക്കണം.