വരുന്നു, പുതുപുത്തൻ വെബ്സൈറ്റ്.


കർഷകരുടെ സ്വന്തം, എൻ്റെകൃഷി.

സുഹൃത്തുക്കളെ,
നമ്മുടെ സൈറ്റിൽ ഇപ്പോൾ ഏകദേശം ഒരു ലക്ഷത്തിനു മുകളിൽ ആളുകൾ സന്ദർശനം നടത്തുന്നുണ്ട്. നിലവിൽ ഒരു പോസ്റ്റ്‌ സമർപ്പിക്കുമ്പോൾ ഓട്ടോമാറ്റിക് അപ്പ്രൂവൽ എന്ന സംവിധാനം ആണ് ഏർപ്പെടുത്തിയിരുന്നത്. അതായത് ഒരാൾ പരസ്യം സമർപ്പിക്കുമ്പോൾ അഡ്മിൻ അപ്പ്രൂവൽ ചെയ്യാതെ തന്നെ പരസ്യം സൈറ്റിൽ പ്രദർശിപ്പിക്കപ്പെടുന്നു. പച്ചക്കറികൾ പോലുള്ള പെട്ടെന്ന് നശിച്ചു പോകുന്ന സാധനങ്ങളുടെ പരസ്യം അപ്പ്രൂവ് ചെയ്യാനുള്ള കാലതാമസം ഒഴിവാക്കാൻ വേണ്ടിയാണ് ഇങ്ങനെ ഉള്ള സംവിധാനം ഏർപ്പെടുത്തിയിരുന്നത്.

എന്നാൽ ഇപ്പോൾ Spamers/Hackers ഈ പഴുതിലൂടെ നമ്മുടെ സൈറ്റിൽ കയറി ആവശ്യമില്ലാത്ത പ്രൊഡക്ടുകൾ സൈറ്റിൽ പ്രദര്ശിപ്പിച്ചിരിക്കുകയാണ്. Spammers/Hackers നമ്മുടെ അനുവാദം കൂടാതെ ചെയ്തിരുന്ന പരസ്യങ്ങൾ ഞങ്ങൾ റിമോവ് ചെയ്യുന്നതിനുവേണ്ടി നമ്മുടെ വെബ്സൈറ്റ് ഡൌൺ ചെയ്യുകയാണ്. പുതിയ സൈറ്റ് version 3 ഉടൻ പുറത്തിറങ്ങുന്നതായിരിക്കും.

അതുവരെ നമ്മുടെ ഫേസ്ബുക് പേജ്, ഫേസ്ബുക് ഗ്രൂപ്പ്, ജില്ലാതല whatsapp ഗ്രൂപ്പുകൾ വഴിയായി കാർഷിക ഉത്പന്നങ്ങൾ വിപണനം ചെയ്യാൻ അപേക്ഷിക്കുന്നു.

ദയവായി സഹകരിക്കുക.
ഡിജിറ്റൽ ഫാർമേഴ്‌സ് ഫൌണ്ടേഷൻ

 

Learn more