Menu Close

ജാതിക്കാത്തോട്ടത്തിലെ മഴക്കാലനോട്ടങ്ങള്‍

മഴക്കാലത്ത് ജാതിയില്‍ കായഴുകല്‍, ഇലപൊഴിച്ചില്‍ എന്നീ രോഗങ്ങള്‍ വരാന്‍ സാധ്യതയുണ്ട്യ മുന്‍കരുതലായി രണ്ടു കിലോ ട്രൈക്കോഡര്‍മ, 90 കിലോ ചാണകപ്പൊടിയും 10 കിലോ വേപ്പിന്‍പിണ്ണാക്കുമായി കൂട്ടികലര്‍ത്തി ആവശ്യത്തിന് ഈര്‍പ്പം നിലനില്‍ക്കത്തക്കവണ്ണം രണ്ടാഴ്ച്ചവെച്ച മിശ്രിതത്തില്‍ നിന്ന് 2.5 കിലോ വീതം ഓരോ ചെടിക്കും ചുവട്ടിലും ഇട്ടുകൊടുക്കുക. ഒരു മാസത്തിനുശേഷം സ്യൂഡോമോണാസ് 20 ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ കലക്കി തളിക്കുക, അല്ലെങ്കില്‍ 1% വീര്യമുളള ബോര്‍ഡോ മിശ്രിതം കലക്കിത്തളിക്കുക.

(കേരള കാര്‍ഷികസര്‍വ്വകലാശാല)