Menu Close

കുരുമുളകിൽ മഗ്നീഷ്യത്തിന്റെ അഭാവം

കുരുമുളകില്‍ മഗ്നീഷ്യത്തിന്റെ അഭാവം വന്നാല്‍ മൂപ്പെത്തിയ ഇലകളുടെ അറ്റം ഇളം മഞ്ഞ നിറത്തിലാകും. തുടക്കത്തിൽ ഇലകളുടെ അഗ്രഭാഗത്തെ ഇലഞരമ്പുകൾക്കിടയിൽ കാണുന്ന മഞ്ഞളിപ്പ് മറ്റു ഭാഗങ്ങളിലേക്കും വ്യാപിക്കുന്നു. ഇലകളിലെ പ്രധാനഞരമ്പുകളും ചുറ്റുമുള്ള ഭാഗങ്ങളും പച്ചനിറത്തിലും ബാക്കിയുള്ള ഭാഗം മഞ്ഞനിറത്തിലും കാണുന്നു. ഇവ മഗ്നീഷ്യത്തിൻ്റെ അഭാവത്തിന്റെ ലക്ഷണങ്ങളാണ്. ഇതു നിയന്ത്രിക്കാനായി വള്ളിയൊന്നിന് ഒരു വർഷം 10 കി ഗ്രാം ജൈവവളം, ഒരു വർഷം 100 ഗ്രാം മഗ്നീഷ്യം സൽഫേറ്റ് എന്നിവ നൽകണം.