Menu Close

ഏലം–തെങ്ങ്: കീടരോഗ നിയന്ത്രണവും പരിചരണവും

ഏലം – ഏലപ്പേൻ, തണ്ടുതുരപ്പൻ, വെള്ളീച്ച മുതലായ കീടങ്ങൾക്കെതിരെ നിയന്ത്രണമാർഗ്ഗങ്ങൾ സ്വീകരിക്കുക. കൃഷിയിടം കളവിമുക്തമാക്കി സൂക്ഷിക്കേണ്ടതും പുതയിട്ട് നനയ്ക്കുകയും വേണം. രണ്ടാഴ്ചയിലോരിക്കൽ കനത്ത ഒരു നന ഏലത്തിന് വളരെ നല്ലതാണ്. കറ്റെ രോഗം ബാധിച്ച ചെടികൾ നശിപ്പിക്കുക.

തെങ്ങിൻ തോപ്പുകളിൽ ഇടവിളയായി ഇഞ്ചി, മഞ്ഞൾ, പച്ചക്കറികൾ മുതലായവ കൃഷി ചെയ്യാം. ചെന്നിരൊലിപ്പ് മാരകമാകാൻ സാധ്യതയുണ്ട്. കറ ഒലിക്കുന്ന ഭാഗം വൃത്തിയാക്കി ഉരുകിയ ടാറോ,ബോർഡോ കുഴമ്പോ തേക്കുക. ചെറുതെങ്ങുകൾക്ക് വെയിലിൽ നിന്ന് സംരക്ഷണം നൽകണം. തെങ്ങിൻ തോപ്പുകളിൽ ജലസേചനം തുടരേണ്ടതും ചെറുതെങ്ങുകൾക്ക് തണൽ നൽകുകയും ചെയ്യേണ്ടതാണ്. നനയ്ക്കാൻ കഴിയാത്ത തെങ്ങുകളുടെ ചുവട്ടിൽ പുതയിടുകയോ തൊണ്ട് കമഴ്ത്തി അടുക്കുകയോ ചെയ്യുന്നത് നല്ലതാണ്. ചെമ്പൻ ചെല്ലി, കൊമ്പൻ ചെല്ലി, മുതലായവക്കെതിരെ കർഷകർ ജാഗ്രത പാലിക്കേണ്ടതാണ്.