Menu Close

പാൽക്കായ മിശ്രിതം തയ്യാറാക്കുന്ന വിധം

കായീച്ചകളെ ഫലപ്രദമായി നിയന്ത്രിക്കാൻ പാൽക്കായ മിശ്രിതം ഉപയോഗിക്കാം. പാൽക്കായം : 20 ഗ്രാം, ഗോമൂത്രം: 500 മില്ലി ലിറ്റർ, കാന്താരി മുളക് : 15 ഗ്രാം എന്നിവയാണ് മിശ്രിതം ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ.
നിർമ്മിക്കുവാനായി 20 ഗ്രാം പാൽക്കായം 5 ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച ലായനിയിൽ
500 മില്ലി ലിറ്റർ ഗോമൂത്രം ഒഴിച്ചിളക്കുക.
ഇതിൽ 15 ഗ്രാം കാന്താരി മുളക് അരച്ച് ചേർക്കുക.
ഈ മിശ്രിതം അരിച്ചെടുത്ത് ഒരു സ്പ്രയർ ഉപയോഗിച്ച് രാവിലെയോ വൈകുന്നേരമോ തളിക്കണം.