Menu Close

വേനലില്‍നിന്ന് വാഴയെ രക്ഷിക്കാം

വേനല്‍ക്കാലത്ത് വാഴത്തടങ്ങളിൽ ചാണകം, കമ്പോസ്റ്റ്, കരിയില എന്നിവ പരമാവധി നിക്ഷേപിച്ച് ജലാഗിരണശേഷി വർദ്ധിപ്പിക്കണം. കരിയില, ഓല, മറ്റു ജൈവാവശിഷ്ടങ്ങൾ എന്നിവകൊണ്ട് തടത്തിൽ പുതയിടണം. ജലലഭ്യതയനുസരിച്ച് മൂന്നു ദിവസത്തിലൊരിക്കൽ ജലസേചനം നടത്തുകയാവാം.
• കണിക ജലസേചനരീതി (12 ലിറ്റർ/ ഒരു ദിവസം/ വാഴയൊന്നിന്) അവലംബിക്കുക
• വരൾച്ച പ്രതിരോധിക്കാൻ വാഴയിലകളിൽ സൾഫേറ്റ് ഓഫ് പൊട്ടാഷ് (5 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ) രണ്ടാഴ്ച ഇടവേളകളിൽ തളിച്ചു കൊടുക്കാവുന്നതാണ്.
• വേനൽക്കാലത്ത് വാഴയിലയിൽ ഇലപ്പേനിന്റെയും മണ്ഡരിയുടെയും ആക്രമണത്തിന് സാധ്യതയുണ്ട് ഇതിന്റെ നിയന്ത്രണത്തിനായി ഇലയുടെ അടിവശത്ത് വീഴത്തക്കരീതിയിൽ ഹോർട്ടികൾച്ചറൽ മിനറൽ ഓയിൽ 25 മില്ലി ലിറ്റർ ഒരു ലിറ്റർ വെള്ളത്തിൽ കലക്കിത്തളിക്കാം. വെജിറ്റബിൾ സൾഫർ രണ്ട് ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കിത്തളിക്കുന്നതും മണ്ഡരിക്കെതിരെ ഫലപ്രദമാണ്.
• സാലിസിലിക് ആസിഡ് 140 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി 250 മില്ലിലിറ്റർ ഒരു ചെടിക്ക് എന്ന തോതിൽ ചെടിയിൽ തളിക്കുന്നത് വരൾച്ചയെ അതിജീവിക്കുന്നതിന് സഹായിക്കുന്നു.