Menu Close

തെങ്ങിന്റെ കൂമ്പുചീയലിനു പരിഹാരം

മാങ്കോസേബ് നിറച്ച സുഷിരങ്ങള്‍ ഇട്ട ചെറുപോളിത്തീന്‍ പാക്കറ്റുകള്‍ (2
ഗ്രാം) തയ്യാറാക്കുക. തെങ്ങിന്റെ മണ്ട വൃത്തിയാക്കിയ ശേഷം മുന്‍കരുതലായി ഇങ്ങനെയുള്ള 3 പാക്കറ്റ് വീതം ഓരോ തെങ്ങിന്റെയും കൂമ്പിനു ചുറ്റും കവിളില്‍ വയ്ക്കുക. മഴ പെയ്യുമ്പോള്‍ മരുന്ന് കുറേശ്ശേയായി ഒലിച്ചിറങ്ങുന്നതു വഴി ഈ രോഗം ഒരു പരിധിവരെ നിയന്ത്രിക്കപ്പെടും.
അല്ലെങ്കില്‍ വൃത്തിയാക്കിയ ശേഷം തെങ്ങിന്റെ മണ്ടയിലും കൂമ്പിലും ഒരു ശതമാനം വീതം ബോര്‍ഡോമിശ്രിതം തളിക്കുക.