Menu Close

മുണ്ടകനില്ലാത്ത പാടത്ത് പച്ചക്കറികള്‍

മുണ്ടകന്‍കൃഷി ഇറക്കാത്ത സ്ഥലത്ത് പച്ചക്കറികള്‍ നടാം. മുളക്, വഴുതിന, തക്കാളി എന്നിവയുടെ വിത്തുപാകി മുളപ്പിച്ച് ഒരു മാസം പ്രായമായ തൈകള്‍ നടാനായി ഉപയോഗിക്കാം.

തൈകള്‍ വൈകുന്നേരം നടുന്നതാണ് നല്ലത്. പാവല്‍, പടവലം, വെള്ളരി, കുമ്പളം, മത്തന്‍, ചുരയ്ക്ക, വെണ്ട എന്നിവയുടെ വിത്ത് നേരിട്ട് കുത്താം. ഇതിനൊപ്പം കുറേ വിത്തുകള്‍ പോളിത്തീന്‍ ഉറകളിലും നട്ട് മുളപ്പിക്കുകയാണെങ്കില്‍ മുളയ്ക്കാത്ത തടങ്ങളില്‍ പിന്നീട് നടുന്നതിന് ഇവ ഉപകരിക്കും.

പച്ചക്കറിവിളകളില്‍ കാണുന്ന കുരുടിപ്പ് നിയന്ത്രിക്കുന്നതിന് വേപ്പെണ്ണ – വെളുത്തുള്ളി സോപ്പ് മിശ്രിതം ഉപയോഗിക്കാം.