Menu Close

പച്ചക്കറികളിലെ കീടങ്ങളെ തുരത്താം

പയര്‍, വഴുതന, മുളക് തുടങ്ങിയ പച്ചക്കറി വിളകളില്‍ നീരൂറ്റിക്കുടിക്കുന്ന കീടങ്ങളായ മുഞ്ഞ, വെള്ളീച്ച തുടങ്ങിയവയുടെ ആക്രമണം വ്യാപകമായി കണ്ടുവരുന്നു. ഇവയെ നിയന്ത്രിക്കുന്നതിനായി വേപ്പധിഷ്ഠിത കീടനാശിനിയായ കെ വി കെ രക്ഷ 6 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് വെയില്‍ താഴ്ന്നുനില്‍ക്കുന്ന സമയങ്ങളില്‍ ഒരാഴ്ച ഇടവേളകളിലായി തളിച്ചുകൊടുക്കാവുന്നതാണ്. വെര്‍ട്ടിസിലിയം 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് 2 ആഴ്ച്ച ഇടവേളയില്‍ തളിച്ചുകൊടുക്കുന്നതും ഇവയെ നിയന്ത്രിക്കാന്‍ സഹായകമാണ്.