Menu Close

കുരുമുളകിലെ പൊള്ളുവണ്ട്

വളർച്ചയെത്തിയ വണ്ടുകൾ ഇളം പ്രായത്തിലുള്ള ഇലകൾ തിന്ന് അവയിൽ ദ്വാരങ്ങൾ ഉണ്ടാക്കുന്നു. വിരിഞ്ഞു വരുന്ന തിരികളും മണികളും തിന്ന് നശിപ്പിക്കുന്നു. കുരുമുളക് മണികൾ ഉള്ളു പൊള്ളയാവുകയും അവ കറുത്ത നിറമാവുകയും കൈ കൊണ്ട് അമർത്തിയാൽ പൊടിഞ്ഞു പോകുകയും ചെയ്യുന്നു എന്നതാണ് പ്രധന ലക്ഷണം തണലുള്ള സ്ഥലങ്ങളിൽ ഇവയുടെ ആക്രമണം രൂക്ഷമാവുന്നു.

തിരിയിടുന്ന സമയത്തും, കായ്കൾ പിടിക്കുന്ന സമയത്തും മണികൾ പാകമാകുന്ന സമയത്തും മൂന്നു ഘട്ടമായി വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തളിച്ച് കൊടുക്കുക. തിരിയിടുന്ന സമയത്തും മണികൾ രൂപം കൊള്ളുന്ന സമയത്തും ക്വിനാൽഫോസ് 2 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ തളിക്കുക. എന്നീ മാർഗ്ഗങ്ങളിലൂടെ ഇവയെ നിയന്ത്രിക്കാൻ സാധിക്കും.

(കാർഷിക വിവര സങ്കേതം, കൃഷിവകുപ്പ് കേരള സർക്കാർ)