കര്‍ഷകരും ഉപഭോക്താക്കളും
ഒരുമിക്കുന്ന വിശാലമായ
ഓണ്‍ലൈന്‍ കാർഷികഗ്രാമം
ഡിജിറ്റല്‍ ഫാര്‍മേഴ്സ് ഫൗണ്ടേഷന്‍ ഒരുക്കുന്ന കർഷക – ഉപഭോക്തൃ സൈബർ മഹാസംഗമം. എല്ലാവിധ കാർഷികഉല്‍പ്പന്നങ്ങളും ഇവിടെ വില്‍ക്കാം, വാങ്ങാം. കേരളത്തിലെ കർഷകരെയും പലതരം കൃഷിഭൂമികളെയും പരിചയപ്പെടാം. കൃഷിസംബന്ധമായ വിവിധതരം സേവനങ്ങള്‍, തൊഴിലവസരങ്ങള്‍, കാര്‍ഷികവാര്‍ത്തകള്‍, വിശേഷങ്ങള്‍, പരിപാടികള്‍ എന്നിവയൊക്കെ ഇതിലൂടെ അറിയാം. വീട്ടുമുറ്റത്തെ കൃഷി മുതല്‍ കാർഷികമേഖലയില്‍ ലോകത്തിലെ ഏറ്റവും നവീനമായ സങ്കേതികമുന്നേറ്റങ്ങള്‍ വരെ മനസ്സിലാക്കാം. ചുരുക്കത്തില്‍ കൃഷിയുമായി ബന്ധപ്പെട്ട എന്തും കണ്ടെത്താന്‍ കഴിയുന്ന കാര്‍ഷികമഹാമേള ആണിത്. കൃഷിയെ സ്നേഹിക്കുന്നവര്‍ വീണ്ടും വീണ്ടും ഇവിടെ വരാന്‍ ആഗ്രഹിക്കും.
- പുതിയ വരവുകള്‍ -
- ജനപ്രിയ വഴികള്‍ -
- ആദായത്തെരുവ് -




- ഫാംബുക്ക് -
കേരളത്തിലെ കൃഷിഭൂമികള്‍ പരിചയപ്പെടുക

എം ജി രാജു, ആലപ്പുഴ

ഹരിപ്രിയ, തിരുവനന്തപുരം

മുഹമ്മദ്കുട്ടി, തൃശൂര്‍

അയൂബ് അട്ടോളി, വയനാട്

എം ജി രാജു, ആലപ്പുഴ
പുത്തന്‍ അറിവുകളും കാർഷിക വാര്‍ത്തകളും
- സേവനമൂല -
കര്‍ഷകര്‍ക്കുള്ള പലതരം പിന്തുണകള്‍

തൈകള്‍

ഡിജിറ്റല്‍ സേവനങ്ങള്‍

ട്രാക്ടര്‍ വാടകയ്ക്ക്

കമ്പിവേലി നിര്‍മ്മാണം

തൈകള്‍
ഉടനെ നടക്കുന്ന പരിപാടികള്‍
- ഓണ്‍ലൈന്‍ ഷോപ്പ് -
വിശ്വസ്തമായ ഇടങ്ങളില്‍നിന്നുള്ള പരിശുദ്ധവും ഉന്നതഗുണമേന്മയുള്ളതുമായ ഉല്‍പ്പന്നങ്ങള്‍

വയനാടന്‍ ഏലം

ഇടുക്കി ഉണക്കയിറച്ചി

മലബാര്‍ കുടമ്പുളി

വട്ടവട വെളുത്തുള്ളി

വയനാടന്‍ ഏലം
- ഞങ്ങളുടെ ശക്തിയും പ്രചോദനവും -
ഡിജിറ്റല്‍ ഫാര്‍മേഴ്സ് ഫൗണ്ടേഷന്‍
“ഭക്ഷണമാണ് മനുഷ്യന്റെ അടിസ്ഥാന ആവശ്യവും പ്രചോദനവും. ഭക്ഷണം കിട്ടുന്നതുകൊണ്ടാണ് സ്വന്തം പ്രവൃത്തികളില്‍ സ്വസ്ഥമായി മുഴുകാന്‍ നമുക്കു കഴിയുന്നത്. നമുക്കുള്ള ഈ ഭക്ഷണം ഉണ്ടാകുന്നത് കുറേ കർഷകർ മണ്ണില്‍ പണിയെടുക്കുന്നതുകൊണ്ടാണ്. പക്ഷേ, മനുഷ്യസമൂഹം മൊത്തത്തില്‍ മുന്നോട്ടു പോകുമ്പോള്‍ ഈ കർഷകര്‍ മാത്രം പിന്തള്ളപ്പെട്ടുപോകുന്നു. അവരെ ഒപ്പം കൂട്ടാത്ത പുരോഗതി അസന്തുലിതമാണ്. അനീതിയാണ്.”
കൂടുതൽ വായിക്കുക അടയ്ക്കുക
ഈ ചിന്ത പങ്കുവയ്ക്കുന്ന സമാനഹൃദയരായ ഒരു കൂട്ടം ആളുകളുടെ കൂട്ടായ്മയാണ് ഡിജിറ്റല്‍ ഫാര്‍മേഴ്സ് ഫൗണ്ടേഷന്‍. 2013 ല്‍ പ്രവര്‍ത്തനമാരംഭിച്ച ഈ സന്നദ്ധസംഘടനയിലെ അംഗങ്ങളില്‍ നല്ലൊരു പങ്ക് ഐടി വ്യവസായത്തില്‍ പണിയെടുക്കുന്നവരായിരുന്നു. നമ്മുടെ സാങ്കേതികപുരോഗതികളുടെ ഗുണഫലങ്ങള്‍ ഒടുവില്‍ മാത്രം കിട്ടുന്ന വിഭാഗമായി കര്‍ഷകസമൂഹം മാറിപ്പോയതാണ് കാര്‍ഷികമേഖലയിലെ പ്രശ്നങ്ങളുടെ പ്രധാനകാരണം. ഏറ്റവും പുതിയ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കര്‍ഷകരെയും കൃഷിയെയും സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരിക എന്നതാണ് ഡിജിറ്റല്‍ ഫാര്‍മേഴ്സ് ഫൗണ്ടേഷന്‍ ലക്ഷ്യമിടുന്നത്. കൃഷിയിലും വിപണനത്തിലും ഡിജിറ്റല്‍ ടെക്നോളജി ഉപയോഗപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളില്‍ ഡിജിറ്റല്‍ ഫാര്‍മേഴ്സ് ഫൗണ്ടേഷന്‍ തുടക്കം മുതല്‍ ഏര്‍പ്പെടുന്നു. അതിന്റെ ഭാഗമായാണ് 2104ല്‍ എന്റെകൃഷി.കോം ആരംഭിക്കുന്നത്. കേരളത്തില്‍ നിന്നുള്ള ആദ്യത്തെ സമഗ്ര കാര്‍ഷികപോര്‍ട്ടലാണ് ഇത്. ഇടനിലക്കാരുടെ സഹായമില്ലാതെ കര്‍ഷകര്‍ക്ക് അവരുടെ ഉല്പന്നങ്ങള്‍ നേരിട്ടു വില്‍ക്കുവാനും ആവശ്യക്കാര്‍ക്ക് കര്‍ഷകരില്‍നിന്ന് വിശ്വാസ്യതയോടെ വാങ്ങുവാനും എന്റെകൃഷി.കോം അവസരമൊരുക്കുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെയുള്ള നവീന സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തി കൃഷി കൂടുതല്‍ ലളിതവും ശാസ്ത്രീയവും ആദാരകരവുമാക്കി മാറ്റുന്ന വാര്‍ത്തകള്‍ ലോകത്തിന്റെ വിവിധ കോണുകളില്‍നിന്നു വന്നുകൊണ്ടിരിക്കുന്ന കാലമാണിത്. എന്നാല്‍ നമ്മുടെ കര്‍ഷകര്‍ ഇന്നും പഴകിയ കൃഷിരീതികളില്‍പെട്ട് അനിശ്ചിതത്വവും നഷ്ടവും അനുഭവിച്ച് കഴിഞ്ഞുകൂടുന്നു. വിത്തിടല്‍ മുതല്‍ വിപണിയില്‍ എത്തുംവരെയുള്ള എല്ലാ ഘട്ടങ്ങളിലും ഡിജിറ്റൈസേഷന്‍ നടപ്പാക്കുവാനുള്ള വിവിധതരം പദ്ധതികള്‍ DFF ആസൂത്രണം ചെയ്തുവരുന്നു.