Menu Close

തെങ്ങിന്‍തോപ്പിലെ സെപ്തംബര്‍ പരിചരണം

തെങ്ങിന്‍തോപ്പില്‍ ഇടയിളക്കുന്നത് കളനിയന്ത്രണത്തിനും തുലാമഴയില്‍ നിന്നുള്ള വെള്ളം മണ്ണിലിറങ്ങുന്നതിനും സഹായിക്കും.
തെങ്ങിന്റെ കൂമ്പോലയ്ക്കുചുറ്റുമുള്ള ഓലകള്‍ മഞ്ഞളിക്കുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കണം. കൂമ്പുചീയല്‍ രോഗമാകാം.
കാല്‍ കേടുവന്ന കൂമ്പോലകള്‍ വെട്ടി മാറ്റി മണ്ടയുടെ അഴുകിയ ഭാഗങ്ങള്‍ വൃത്തിയാക്കി ബോര്‍ഡോക്കുഴമ്പ് പുരട്ടണം. വെള്ളം ഇറങ്ങാതിരിക്കാന്‍ മരുന്നുപുരട്ടിയ ഭാഗം വാവട്ടമുള്ള ഒരു മണ്‍ചട്ടികൊണ്ടു മൂടിവയ്ക്കുകയും വേണം.