Menu Close

Crop management News

വാഴയില്‍ കാത്സ്യത്തിന്റെ കുറവുമൂലമുള്ള മണ്ടയടപ്പ്

കാല്‍സ്യത്തിന്റെ അഭാവംമൂലം വാഴയുടെ ഇലകള്‍ക്ക് കട്ടികൂടുകയും അറ്റം മഞ്ഞളിക്കുകയും ഇലകള്‍ ചുക്കിച്ചുളിഞ്ഞുവരികയും ചെയ്യപ്പെടുന്നു. അഭാവം രൂക്ഷമാകുകയാണെങ്കില്‍ ഇലകള്‍ക്ക് രൂപവ്യത്യാസം വരികയും മഞ്ഞളിച്ച് അറ്റം അറക്കവാളുപോലെ ആകുകയും വാഴയ്ക്ക് മണ്ടയടപ്പ് ലക്ഷണം പ്രകടമാകുകയും ചെയ്യും. ഇത്…

ഈ കാലം മധുരക്കിഴങ്ങ് വയ്ക്കാന്‍ പറ്റിയത്

മധുരക്കിഴങ്ങ് നടാന്‍ പറ്റിയ കാലമാണിത്. വിരിപ്പിനുശേഷം ഒരു പൂവ് കൃഷിചെയ്യുന്ന പാടങ്ങളിലും ഇതുനടാം. ശ്രീവര്‍ദ്ധിനി, ശ്രീനന്ദിനി, ശ്രീരത്ന, ശ്രീകനക എന്നിവ നല്ലയിനങ്ങളാണ്. തിരുവനന്തപുരത്തെ ശ്രീകാര്യം കിഴങ്ങുവിളഗവേഷണ കേന്ദ്രവുമായി ബന്ധപ്പെട്ടാല്‍ പുതിയ ഇനങ്ങളുടെ നടീല്‍വസ്തുക്കള്‍ കിട്ടും.…

ഇത് വൃക്ഷവിളകള്‍ നടാന്‍ നല്ല സമയം.

ഇപ്പോഴത്തെ കാലാവസ്ഥ വൃക്ഷവിളകള്‍ നടാന്‍ പറ്റിയതാണ്. വിളകള്‍ നടുമ്പോള്‍, ചെടികള്‍ തമ്മില്‍ ശാസ്ത്രീയമായ അകലം ഉറപ്പാക്കണം. മേല്‍മണ്ണിന്റെകൂടെ ജൈവവളങ്ങള്‍ മിശ്രിതം ചെയ്തു വേണം കുഴികള്‍ മൂന്നില്‍ രണ്ടുഭാഗം നിറക്കാന്‍. ഗ്രാഫ്ട് / ഒട്ടിച്ച ബഡ്തൈകള്‍…

മുഞ്ഞ അര്‍മാദിക്കുന്നു. കര്‍ഷകര്‍ ശ്രദ്ധിക്കണം.

മുഞ്ഞയുടെ ആക്രമണം നെല്‍പ്പാടങ്ങളില്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്.  ഇത് വിളവിനെ കാര്യമായി ബാധിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ പാടശേഖരങ്ങളില്‍ കൃത്യമായ നിയന്ത്രണമാര്‍ഗങ്ങള്‍ അവലംബിച്ച് ജാഗ്രതപാലിക്കാന്‍ കൃഷി വിജ്ഞാനകേന്ദ്രം കര്‍ഷകര്‍ക്കു മുന്നറിയിപ്പ് നല്‍കി. നെല്‍ച്ചെടികളെ ആക്രമിക്കുന്ന കറുപ്പോ വെളുപ്പോ…

ഈ മഴയത്ത് വാഴയ്ക്കു കരുതല്‍ വേണം

പിണ്ടിപ്പുഴു വാഴയെ മറിച്ചിടുംമുമ്പ് വാഴയെ ആക്രമിക്കുന്ന പിണ്ടിപ്പുഴുവിന്റെ വംശവര്‍ദ്ധന തടയാനായി വാഴത്തോട്ടം വൃത്തിയായി സൂക്ഷിക്കുക. നട്ട് അഞ്ച് – അഞ്ചര മാസം പ്രായമാകുന്നതോടെ വാഴത്തടയില്‍ വണ്ടുകള്‍ മുട്ടയിടാന്‍ തുടങ്ങും. മുട്ട വിരിഞ്ഞിറങ്ങുന്ന പുഴുക്കള്‍ വാഴപ്പോളകളുടെ…

ജാതിക്കാത്തോട്ടത്തിലെ മഴക്കാലനോട്ടങ്ങള്‍

മഴക്കാലത്ത് ജാതിയില്‍ കായഴുകല്‍, ഇലപൊഴിച്ചില്‍ എന്നീ രോഗങ്ങള്‍ വരാന്‍ സാധ്യതയുണ്ട്യ മുന്‍കരുതലായി രണ്ടു കിലോ ട്രൈക്കോഡര്‍മ, 90 കിലോ ചാണകപ്പൊടിയും 10 കിലോ വേപ്പിന്‍പിണ്ണാക്കുമായി കൂട്ടികലര്‍ത്തി ആവശ്യത്തിന് ഈര്‍പ്പം നിലനില്‍ക്കത്തക്കവണ്ണം രണ്ടാഴ്ച്ചവെച്ച മിശ്രിതത്തില്‍ നിന്ന്…

ഇഞ്ചിക്ക് മഴക്കാലകരുതല്‍

ഇഞ്ചിയില്‍ കാണുന്ന മൂടുചീയല്‍ രോഗം നിയന്ത്രിക്കാന്‍ തടത്തില്‍ കാണുന്ന അഴുകിയ മൂട് പിഴുതെടുത്ത് നീക്കം ചെയ്ത് ഒരു ശതമാനം ബോര്‍ഡോമിശ്രിതം കൊണ്ട് കുതിര്‍ക്കുക. കൂടാതെ ട്രൈക്കോഡെര്‍മ്മ, സ്യൂഡോമോണാസ് തുടങ്ങിയ മിത്രജീവാണുക്കളുടട കള്‍ച്ചറുകളില്‍ ഏതെങ്കിലുമൊന്ന് ചേര്‍ക്കുന്നത്…

തെങ്ങിന്‍തോപ്പിലെ സെപ്തംബര്‍ പരിചരണം

തെങ്ങിന്‍തോപ്പില്‍ ഇടയിളക്കുന്നത് കളനിയന്ത്രണത്തിനും തുലാമഴയില്‍ നിന്നുള്ള വെള്ളം മണ്ണിലിറങ്ങുന്നതിനും സഹായിക്കും.തെങ്ങിന്റെ കൂമ്പോലയ്ക്കുചുറ്റുമുള്ള ഓലകള്‍ മഞ്ഞളിക്കുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കണം. കൂമ്പുചീയല്‍ രോഗമാകാം.കാല്‍ കേടുവന്ന കൂമ്പോലകള്‍ വെട്ടി മാറ്റി മണ്ടയുടെ അഴുകിയ ഭാഗങ്ങള്‍ വൃത്തിയാക്കി ബോര്‍ഡോക്കുഴമ്പ് പുരട്ടണം. വെള്ളം…

മുണ്ടകനില്ലാത്ത പാടത്ത് പച്ചക്കറികള്‍

മുണ്ടകന്‍കൃഷി ഇറക്കാത്ത സ്ഥലത്ത് പച്ചക്കറികള്‍ നടാം. മുളക്, വഴുതിന, തക്കാളി എന്നിവയുടെ വിത്തുപാകി മുളപ്പിച്ച് ഒരു മാസം പ്രായമായ തൈകള്‍ നടാനായി ഉപയോഗിക്കാം. തൈകള്‍ വൈകുന്നേരം നടുന്നതാണ് നല്ലത്. പാവല്‍, പടവലം, വെള്ളരി, കുമ്പളം,…

മുണ്ടകന്‍പാടത്ത് സെപ്തംബറിലെ കരുതലുകള്‍

ജലലഭ്യതയനുസരിച്ച് മുണ്ടകന്‍ഞാറ് പൊടിഞാറ്റടിയായോ ചേറ്റുഞാറ്റടിയായോ തയ്യാറാക്കാം. ജലം ലഭിക്കുന്ന പ്രദേശങ്ങളില്‍ ചേറ്റുഞാറ്റടിയാണ് ഉത്തമം. ഒരാഴ്ച്ച മുമ്പേ വിളയും എന്നതാണ് ഈ രീതിയുടെ ഗുണം. നല്ല വളക്കൂറും നീര്‍വാര്‍ച്ചയും ജലസേചന സൗകര്യവുമുള്ള സ്ഥലം വേണം ഞാറ്റടിയ്ക്കായി…

ശീതകാലകൃഷി ഇപ്പോള്‍ തുടങ്ങൂ

ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മാസങ്ങളിലാണ് ശീതകാലകിഴങ്ങുവിളകളായ കാരറ്റ്, ബീറ്റ്റൂട്ട് തുടങ്ങിയവ കൃഷി ചെയ്യുന്നത്. നേരിട്ട് വിത്തുപാകി വളര്‍ത്തുന്ന വിളകളാണിത്. കാരറ്റില്‍ പുസ രുധിര, സൂപ്പര്‍ കുറോഡാ തുടങ്ങിയവയും ബീറ്റ്റൂട്ടില്‍ മധുര്‍, ഇന്‍ഡാം റൂബി…

തെങ്ങിനെ ബാധിക്കുന്ന കൂമ്പുചീയല്‍ രോഗം

കൂമ്പുചീയൽ രോഗം മാരകമാണ്. നിയന്ത്രിച്ചില്ലെങ്കില്‍ തെങ്ങ് നശിച്ചുപോകും. കൂമ്പോലയ്ക്ക് സമീപമുള്ള ഒന്നോ രണ്ടോ ഓലകൾ മഞ്ഞ നിറത്തിൽ ആകുന്നതാണ് രോഗത്തിന്റെ ആദ്യലക്ഷണം. അതിനുശേഷം കൂമ്പോല വാടിയുണങ്ങുകയും ഒടിഞ്ഞുതൂങ്ങുകയും ചെയ്യുന്നു. മഴക്കാലത്ത് തെങ്ങുകളില്‍ കൂമ്പുചീയല്‍ രോഗം…

ചീരയിലെ ഇലപ്പുള്ളിരോഗം തടുക്കാം

സ്യുഡോമോണാസ് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് 10 ദിവസത്തെ ഇടവേളകളിലായി ചീരയില്‍ തളിച്ചുകൊടുത്താല്‍ ഇലപ്പുള്ളിരോഗത്തെ പ്രതിരോധിക്കാം. 40 ഗ്രാം പാല്‍ക്കായം 8 ഗ്രാം അപ്പക്കാരം 32 ഗ്രാം മഞ്ഞള്‍ പൊടി എന്നിവ…

സെപ്തംബറിലെ നെല്‍വയലില്‍

ചാഴിയുടെ ആക്രമണം ഉണ്ടാകാന്‍ സാധ്യതയുള്ളതാണ് കതിര്‍ നിരന്നു കൊണ്ടിരിക്കുന്ന സമയം. ഈ സമയത്ത് നെല്‍പ്പാടങ്ങളില്‍ ഫിഷ് അമിനോ ആസിഡ് 20 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി തളിച്ചുകൊടുക്കണം.ഞാറു പറിച്ചുനട്ടതിനു ശേഷമുള്ള…

മരച്ചീനിയെ ബാധിക്കുന്ന കീടങ്ങളും രോഗങ്ങളും

കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട കിഴങ്ങുവര്‍ഗ്ഗവിളയാണ് മരച്ചീനി. ദേശീയ ഉത്പാദനത്തിന്റെ 54% വും കേരളത്തില്‍നിന്നാണ്. കൊള്ളിക്കിഴങ്ങ്, പൂളക്കിഴങ്ങ്, ചീനി, കപ്പ, മരക്കിഴങ്ങ് എന്നിങ്ങനെ കേരളത്തിലെമ്പാടും പല പേരുകളിലാണ് മരച്ചീനി അറിയപ്പെടുന്നത്. ഇംഗ്ലീഷിൽ cassava ആണിതെങ്കിലും മരച്ചീനിയുടെ…

കുരുമുളകിനുവരുന്ന ദ്രുതവാട്ടം പ്രതിരോധിക്കാന്‍

കുരുമുളകിലെ ദ്രുതവാട്ടരോഗത്തിനുകാരണം ഒരിനം കുമിളാണ്. ഇലകളിൽ നനവുള്ള പാടുകളായാണ് രോഗം ആദ്യം കാണുന്നത്. പിന്നീടവിടം ഇരുണ്ട തവിട്ടുനിറത്തിലാകും. ക്രമേണ ഈ പാടുകള്‍ വലുതായിവന്ന് ഇലകള്‍ ഉണങ്ങുന്നു. തണ്ടിലും ഇങ്ങനെ സംഭവിക്കാവുന്നതാണ്.രോഗം വരാതിരിക്കാനായി വര്‍ഷത്തിലൊരിക്കല്‍ മണ്ണ്…

ഓലചുരുട്ടിപ്പുഴു

നെല്ലിനു കതിരുവന്ന വിരിപ്പുപരുവത്തില്‍ മൂടിക്കെട്ടിയ അന്തരീക്ഷസ്ഥിതിയിലാണ് ഓലചുരുട്ടിപ്പുഴുവിനെ അധികവും കാണുന്നത്. അവയ്ക്ക് ഏറ്റവും അനുകൂലമായ താപനില 25-29 °C ഈര്‍പ്പം 80% വുമാണ്.ഇതിനെ നിയന്ത്രിക്കുന്നതിനായി ഒരു ഏക്കർ പാടശേഖരത്തിന് 2 സി സി ട്രൈക്കോഗ്രമ്മ…

കോഴിക്കൂട്ടിലെ അമോണിയാവാതകം

കൂടുകളുടെ തറയില്‍ വെള്ളം നനയുന്നതും ഈര്‍പ്പം തങ്ങിനില്‍കുന്നതും രോഗാണുക്കളുടെ വര്‍ദ്ധനവിനു കാരണമാകും. തറയിലെ വിരിപ്പില്‍ ഈര്‍പ്പം തട്ടുമ്പോള്‍ പുറത്തുവരുന്ന അമോണിയം വാതകം കോഴിയുടെ ആരോഗ്യത്തിനു ഹാനികരമാണ്. അതുകൊണ്ട് വിരിപ്പ് ഇടയ്ക്കിടെ ഇളക്കികൊടുത്ത് ഈര്‍പ്പം അകറ്റുവാന്‍…

കുരുമുളകിന്റെ ചീച്ചല്‍ രോഗം

മുന്‍കരുതലായി ട്രൈക്കോഡര്‍മ സമ്പുഷ്ടമാക്കിയ വേപ്പിന്‍ പിണ്ണാക്ക് – ചാണകമിശ്രിതം 150 ഗ്രാം വീതം തടത്തില്‍ വിതറി മണ്ണുമായി ചേര്‍ത്തിളക്കുക. രോഗലക്ഷണങ്ങള്‍കണ്ടുതുടങ്ങിയാല്‍ അക്കോമന്‍ 3 മില്ലി ഒരു ലിറ്റര്‍ വെള്ളത്തിന് എന്ന തോതില്‍ കലര്‍ത്തി ഇലകളിലും…

തെങ്ങിന്റെ കൂമ്പുചീയലിനു പരിഹാരം

മാങ്കോസേബ് നിറച്ച സുഷിരങ്ങള്‍ ഇട്ട ചെറുപോളിത്തീന്‍ പാക്കറ്റുകള്‍ (2ഗ്രാം) തയ്യാറാക്കുക. തെങ്ങിന്റെ മണ്ട വൃത്തിയാക്കിയ ശേഷം മുന്‍കരുതലായി ഇങ്ങനെയുള്ള 3 പാക്കറ്റ് വീതം ഓരോ തെങ്ങിന്റെയും കൂമ്പിനു ചുറ്റും കവിളില്‍ വയ്ക്കുക. മഴ പെയ്യുമ്പോള്‍…

ആഫ്രിക്കന്‍ ഒച്ചിന്റെ ശല്യം കൂടിയാല്‍ എന്തു ചെയ്യണം?

ആഫ്രിക്കന്‍ ഒച്ചുകളുടെ ശല്യം രൂക്ഷമായുളളിടത്തുനിന്ന് അവയെ ആകര്‍ഷിച്ചു പിടിക്കുവാനായി വൈകുന്നേരങ്ങളില്‍ നനഞ്ഞ ചണച്ചാക്കുകളില്‍ കാബേജ്, കോളിഫ്ലവര്‍, പപ്പായ എന്നിവയുടെ ഇലകള്‍ നിറച്ചു വീടിനു ചുറ്റും വെക്കുക. ഇവയില്‍ വന്നിരിക്കുന്ന ഒച്ചുകളെ 200 ഗ്രാം ഉപ്പ്…

പയര്‍ച്ചെടികളുടെ വളര്‍ച്ചയ്ക്ക് ആക്കംകൂട്ടാന്‍

റൈസോബിയം ചേര്‍ത്ത് നട്ട് പതിനഞ്ചുദിവസം പ്രായമായ പയര്‍ചെടികളില്‍ 20 ഗ്രാം യൂറിയ ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി തളിച്ചുകൊടുക്കുന്നത് വിളകളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനു സഹായിക്കുന്നു. തളിക്കുന്നത് രാവിലെയോ വൈകുന്നേരത്തോ ആകാന്‍ ശ്രദ്ധിക്കണം.…

കന്നുകാലികളിലെ കാല്‍-വായ രോഗം സൂക്ഷിക്കണം

അഫ്തോവൈറസ് അണുബാധ മൂലം കന്നുകാലികളിലുണ്ടാകുന്ന ഒരു പകര്‍ച്ചവ്യാധിയാണ് കാല്‍-വായ രോഗം. അണുബാധയുടെ ഫലമായി കാലിനു ചുറ്റും വായിലും വ്രണങ്ങള്‍ ഉണ്ടാകുന്നതാണ് ലക്ഷണം. അതിന്റെ ഫലമായി കഴിക്കാനും നടന്നുനീങ്ങാനും അവ വിമുഖത കാണിക്കുന്നു.പ്രതിരോധം: കന്നുകാലികള്‍ക്കും അവയുടെ…

മഞ്ഞളും ഇഞ്ചിയും ശ്രദ്ധിക്കാം

മഞ്ഞളില്‍ ഇലകരിച്ചില്‍ രോഗം നിയന്ത്രിക്കുന്നതിനായി 1% വീര്യമുള്ള ബോര്‍ഡോ മിശ്രിതം തളിച്ചുകൊടുക്കുക. ഇഞ്ചി ഇലപ്പുള്ളി രോഗത്തിനെതിരെ രോഗം ബാധിച്ച ചെടികള്‍ പിഴുതുനശിപ്പിക്കുക. മുന്‍കരുതലായി രണ്ടു മില്ലി ഹെക്സാകൊണാസോള്‍ (കോണ്‍ടാഫ്), ഒരു മില്ലി പ്രൊപ്പികൊണാസോള്‍ (ടില്‍റ്റ്…