കുട്ടനാട്ടില് രണ്ടാംകൃഷി ഇറക്കിയ ചില പാടശേഖരങ്ങളില് മുഞ്ഞയുടെ സാന്നിദ്ധ്യം കണ്ടതായി റിപ്പോര്ട്ട്. നിലവിലെ കാലാവസ്ഥ മുഞ്ഞയുടെ വംശവര്ദ്ധനവിന് അനുകൂലമായിരുന്നു. പുന്നപ്ര, അമ്പലപ്പുഴ സൗത്ത്, നെടുമുടി, ചമ്പക്കുളം, കൈനകരി, എടത്വാ, കൃഷിഭവനുകളുടെ പരിധിയില് വരുന്ന പാടശേഖരങ്ങളിലെ…
റബ്ബര്കര്ഷകര്ക്ക് ന്യായമായ വില ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ കേരളസര്ക്കാര് നടപ്പാക്കിവരുന്ന റബ്ബറുത്പാദന പ്രോത്സാഹന പദ്ധതിയുടെ ഒമ്പതാം ഘട്ടം നടപ്പാക്കുന്നു. കേരളത്തിലെ കര്ഷകര് ഉത്പാദിപ്പിക്കുന്ന റബ്ബറിന് (ആര്എസ്എസ് 4) കിലോഗ്രാമിന് കുറഞ്ഞത് 170 രൂപ ഉറപ്പാക്കുന്നതാണ്…
ഭൗമസൂചികാപദവി ലഭിച്ച ഉല്പ്പന്നങ്ങളുടെ എണ്ണത്തില് സംസ്ഥാനപട്ടികയില് കേരളം ഇന്ത്യയില് ഒന്നാമതെത്തി. നിലവിൽ 35 ഭൗമസൂചിക ഉത്പന്നങ്ങളാണ് കേരളത്തിലുള്ളത് (32 + 3 ലോഗോ). ആറന്മുള കണ്ണാടിക്കാണ് ആദ്യമായി ഈ പദവി നമുക്കു ലഭിച്ചത്. വയനാട്…
കേരളത്തിന്റെ പരിസ്ഥിതിയും സൗന്ദര്യവും മാത്രമല്ല, കാര്ഷികകേരളത്തിന്റെ ഫലപുഷ്ടിയും ഇല്ലാതാക്കുന്നതാണ് വലിച്ചെറിയുന്ന മാലിന്യങ്ങള്. ഇതില്ലാതാക്കാന് ബോധവത്കരണത്തോളം നിയമപാലനവും കടുത്ത ശിക്ഷയും ആവശ്യമാണ്. എന്നാല് അതിനേക്കാളേറെ പ്രധാനപ്പെട്ടതാണ് സമൂഹത്തിന്റെ പങ്കാളിത്തം. ‘മാലിന്യമുക്തം നവകേരളം’ ക്യാമ്പയിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ…
ശീതകാലപച്ചക്കറികൃഷിയ്ക്ക് പറ്റിയ സമയമായി. തണുപ്പുകാലത്തു കൃഷിചെയ്യുന്നതുകൊണ്ടാണ് ശീതകാല പച്ചക്കറിയെന്നു വിളിക്കുന്നത്. ഒക്ടോബര് മുതല് ഫെബ്രുവരി വരെയുള്ളതാണ് നമ്മുടെ ദേശത്തെ തണുപ്പുകാലം. അടുത്തകാലം വരെ ശീതകാല പച്ചക്കറികളില് ഏറെയും നമുക്ക് ലഭിച്ചിരുന്നത് ഇതര സംസ്ഥാനങ്ങളില് നിന്നാണ്.…
സംസ്ഥാനത്ത് കോഴിവിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ ഇല്ലാതാക്കി ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നരീതിക്ക് പ്രതീക്ഷ പദ്ധതി അവസാനം കുറിക്കുമെന്ന് മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്സിറ്റിയുടെ ആഭിമുഖ്യത്തിൽ തെരെഞ്ഞെടുത്ത…
നാഫെഡ് വഴിയുള്ള പച്ചത്തേങ്ങസംഭരണം ഇന്നുമുതല്. വിലയിടിവുകൊണ്ട് പ്രയാസത്തിലായ നാളികേരകർഷകര്ക്ക് ഇത് ആശ്വാസമാകും. വെജിറ്റബിൾസ് ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിലിന്റെ കേന്ദ്രങ്ങൾ വഴിയാണ് പച്ചത്തേങ്ങ സംഭരിക്കുന്നത്. കിലോയ്ക്ക് 34 രൂപയാണ് കർഷകന് ലഭിക്കുക. കഴിഞ്ഞ ദിവസം…
കേരളത്തിലെ പ്രാഥമിക കാർഷിക വായ്പാസംഘങ്ങളിൽ ഇനി ഒരേതരം സോഫ്റ്റ്വെയർ ആകും ഉപയോഗിക്കുക. ഇത് ഇടപാടുകള് ലളിതമാക്കാന് സഹായിക്കും. കഴിഞ്ഞ ദിവസം ചേര്ന്ന മന്ത്രിസഭായോഗമാണ് പുതിയ പരിഷ്കരണത്തിന് അംഗീകാരം നൽകിയത്.ഇതിലൂടെ കേരളബാങ്കിന്റെ കോർബാങ്കിങ് സംവിധാനത്തില് പ്രാഥമിക…
പുഷ്പകൃഷിയില് ഈ വര്ഷം വന്മുന്നേറ്റം നടത്തി കേരളം മുഴുവന് ആനന്ദിക്കുമ്പോള് കഞ്ഞിക്കുഴി പഞ്ചായത്തില്നിന്ന് ഒരുകൂട്ടം കര്ഷകരുടെ തേങ്ങലുയരുന്നു. സാങ്കേതികതടസ്സങ്ങള് മൂലം വിളവിറക്കാന് പത്തുദിവസം താമസിച്ചതുമൂലം കാലം തെറ്റിവിരിഞ്ഞ ജമന്തിപ്പൂക്കള് ഇനി എന്തുചെയ്യുമെന്നറിയാതെ പകച്ചുനില്ക്കുകയാണ് അവര്.ആലപ്പുഴ…
ഓരോതവണ മഴ വരുമ്പോഴും മലയാളികള് അടുത്തനാളായി കേള്ക്കുന്ന മുന്നറിയിപ്പുകളില് നിരന്തരം കടന്നുവരുന്നവയാണ് അലര്ട്ടുകള്. എന്താണ് അവയെന്ന് പലര്ക്കും നിശ്ചയമില്ല. ജനങ്ങള് പൊതുവെയും കര്ഷകര് പ്രത്യേകിച്ചും അറിഞ്ഞിരിക്കേണ്ടതാണിത്.കാലാവസ്ഥ, മറ്റു കരുതിയിരിക്കേണ്ട കാര്യങ്ങള് എന്നിവയ്ക്കുമുന്പ് അതു ബാധിക്കാന്…
കേരളത്തിലെ കര്ഷകരില്നിന്ന് 2022-23 സീസണിൽ സംഭരിച്ച 7,31,184 ടൺ നെല്ലിന്റെ വിലയായ 2070.71 കോടി രൂപയിൽ നൽകാൻ ബാക്കിയുണ്ടായിരുന്ന 260.23 കോടി രൂപയുടെ വിതരണം അന്തിമഘട്ടത്തിലേക്കു നീങ്ങുന്നു. എസ്.ബി.ഐ, കാനറാ ബാങ്ക് എന്നിവയിൽ നിന്ന്…
ഇനിയുള്ള ഒരു മാസക്കാലം സംസ്ഥാനത്തു നടപ്പാക്കുന്നത് നായ്ക്കളുടെ കടിയേറ്റാലും പേവിഷബാധയുണ്ടാകാതിരിക്കാനുള്ള തീവ്രയജ്ഞ കുത്തിവെയ്പ് ക്യാമ്പയിൻ. 8.30 ലക്ഷം വളർത്തുനായ്ക്കളെയും 2.81 ലക്ഷം തെരുവുനായ്ക്കളെയും കുത്തിവെയ്പിനു വിധേയമാക്കും. ഈ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കൊല്ലം ജില്ലാ…
ഓണത്തിനുശേഷമുള്ള വിപണിയില് ആവശ്യക്കാരില്ലാതായതോടെ കെട്ടിക്കിടന്ന ടണ്കണക്കിനു വള്ളിപ്പയര് കഴിഞ്ഞദിവസം സോഷ്യല്മീഡിയയുടെ ശക്തികൊണ്ട് വിറ്റുതീര്ന്നത് ആവേശകരമായ അനുഭവമായി. ചേലക്കര കളപ്പാറ വി എഫ് പി സി കെ യിൽ ബാക്കിയായ മൂന്നു ടൺ വള്ളിപ്പയറാണ് ഇങ്ങനെ…
2022-23 സീസണിൽ കർഷകരിൽനിന്നു സംഭരിച്ച 7,31,184 ടൺ നെല്ലിന്റെ വിലയായി ഇതുവരെ 1854 കോടി രൂപ വിതരണം ചെയ്തതായി ഭക്ഷ്യ-പൊതുവിതരണവകുപ്പ് മന്ത്രി ജി. ആർ അനിൽ പറഞ്ഞു. 2,50,373 കർഷകരിൽ നിന്നായാണ് 7,31,184 ടൺ…
മന്ത്രിമാരും സാംസ്കാരികപ്രവര്ത്തകരും പങ്കെടുത്ത കളമശ്ശേരി കാര്ഷികോത്സവം സമാപനസമ്മേളനം കര്ഷകരുടെയും വന്ജനാവലിയുടെയും പങ്കാളിത്തം കൊണ്ട് ജനകീയോത്സവമായി. സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിച്ച കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് കളമശ്ശേരിക്ക് കൂൺഗ്രാമവും കേരഗ്രാമവും അഗ്രോ പാർക്കും വാഗ്ദാനം…
മറ്റുള്ള ഏത് തൊഴിലിനേക്കാളും ബഹുമാന്യത ഭക്ഷണം ഉല്പാദിപ്പിക്കുന്നതിനാണെന്ന് സിനിമാതാരം മമ്മൂട്ടി. കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന കളമശ്ശേരി കാർഷികോത്സവത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.സമൂഹത്തിൽ ഏറ്റവും ബഹുമാന്യര് കര്ഷകര് തന്നെയാണ്. കർഷകന് സമൂഹത്തിൽ…
എറണാകുളം ജില്ലയില് കോതമംഗലം വാരപ്പെട്ടി കാവുംപുറത്ത് 220 കെവി ലൈനിനുകീഴിൽ നിന്ന വാഴകൾ കെഎസ്ഇബിക്കാര് വെട്ടിയ സംഭവത്തിൽ കർഷകന് കെ ഒ തോമസിനു സഹായധനം ലഭിച്ചു. മൂന്നരലക്ഷം രൂപയുടെ ചെക്ക് കർഷകദിനമായ ചിങ്ങം ഒന്നിന്…
കർഷകരുടെ വരുമാനവും കാർഷികോത്പാദനക്ഷമതയും ഉറപ്പുവരുത്തുന്നതിനായി കാർഷികോത്പന്നങ്ങൾ മൂല്യവർധിതോൽപന്നങ്ങളാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകുമെന്ന് വ്യവസായവകുപ്പുമന്ത്രി പി. രാജീവ് പറഞ്ഞു. കുന്നുകര ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ കുന്നുകര അഹ്ന ഓഡിറ്റോറിയത്തിൽ നടന്ന കർഷകദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു…
ഓണപ്പൂക്കളത്തിലെ പൂവുകള് പോലും തമിഴ്നാട്ടില്നിന്നുവരണമെന്ന കേട്ടുമടുത്ത കഥ പതിയെ മാറുകയാണ്. കഴിഞ്ഞ ആറേഴുവര്ഷങ്ങളായി പതിയെ വന്ന മാറ്റം ഈ വര്ഷത്തോടെ ശക്തമായി. ഇത്തവണ ഓണം ലക്ഷ്യമാക്കി കേരളത്തില് വ്യാപകമായി പുഷ്പകൃഷി നടന്നു എന്നാണ് വരുന്ന…
2022 ലെ സംസ്ഥാന കര്ഷകഅവാര്ഡുകള് പ്രഖ്യാപിച്ചു.കൃഷിമന്ത്രി പി പ്രസാദാണ് കൃഷി വകുപ്പിന്റെ കർഷക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.മികച്ച കർഷകനുള്ള സിബി കല്ലിങ്കൽ സ്മാരക കർഷകോത്തമ പുരസ്കാരം വയനാട് പുൽപ്പള്ളി സ്വദേശി കെ എ റോയിമോന്. രണ്ടു…
ഓണത്തിന് വിളവെടുക്കാനായി എറണാകുളം ജില്ലയിലെ വാരപ്പെട്ടിയിൽ ഇളങ്ങവം കാവുംപുറത്ത് തോമസ് എന്ന കര്ഷകന് നട്ടുവളര്ത്തിയ നാനൂറിലേറെ നേന്ത്രവാഴകൾ കെഎസ്ഇബി പ്രസരണവിഭാഗം ഉദ്യോഗസ്ഥര് വെട്ടിനശിപ്പിച്ച സംഭവത്തിൽ വ്യാപകമായ പ്രതിഷേധമാണ് കാണുന്നത്. സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവര് ഈ…
കൃഷിവകുപ്പിന്റെ കീഴിലുള്ള ഫാം ഇന്ഫര്മേഷന് ബ്യൂറോ പ്രസിദ്ധീകരിക്കുന്ന കേരളകര്ഷകന് മാസികയുടെ ഒറ്റപ്രതിയുടെ വില 20 രൂപയാക്കി വര്ദ്ധിപ്പിച്ചു. സര്ക്കാര് ഉത്തരവിന്റെ അടിസ്ഥാനത്തില് ഒരു വര്ഷത്തേക്കുള്ള വരിസംഖ്യ 100 രൂപയില് നിന്ന് 200 രൂപയായും രണ്ടുവര്ഷത്തേക്ക്…
അതിഥിത്തൊഴിലളികളുടെ സേവനം ഉപയോഗപ്പെടുത്തുന്ന കര്ഷകര് ശ്രദ്ധിക്കുക. സംസ്ഥാനത്തെത്തുന്ന എല്ലാ അതിഥിതൊഴിലാളികളെയും തൊഴില്വകുപ്പിനു കീഴിൽ രജിസ്റ്റർ ചെയ്യിക്കുന്നതിനുള്ള തീവ്രയജ്ഞത്തിന് ഇന്ന് തുടക്കമായി. ഇതിനായി ഉദ്യോഗസ്ഥർ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കണമെന്നാണ് തൊഴിൽമന്ത്രി വി. ശിവൻകുട്ടിയുടെ ആഹ്വാനം. പോർട്ടലിൽ ഒരു…
കേരളകര്ഷകരുടെ ഉയര്ത്തെഴുന്നേല്പിന്റെ പ്രതീകമാവുകയാണ് തൃശൂര് ജില്ലയിലെ മറ്റത്തൂര്. നെല്ലുൽപാദനരംഗത്ത് സ്വയംപര്യാപ്തതയുടെ മാതൃകയായി മറ്റത്തൂർ മട്ട വിപണിയിലെത്തിച്ചിരിക്കുകയാണ് ഇവര്. സമഗ്ര നെൽകൃഷി വികസനപദ്ധതിയുടെ ഭാഗമായി മറ്റത്തൂർ കൃഷിഭവന്റെയും ത്രിതലപഞ്ചായത്തിന്റെയും സഹായത്തോടെ സൗജന്യമായി വിത്തും വളവും കൂലിച്ചെലവും…
മനുഷ്യരിലും മൃഗങ്ങളിലുമുള്ള ആന്റിബയോട്ടിക് മരുന്നുകളുടെ അമിതഉപയോഗത്തിനു തടയിടാന് കര്മ്മപദ്ധതിയുമായി കേരളം. എല്ലാ ബ്ലോക്കുകളിഎല്ലാ-ബ്ലോക്കുകളിലും-എ-എലും ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് (എ.എം.ആർ.) കമ്മിറ്റി സ്ഥാപിക്കുന്ന ആദ്യത്തെ സംസ്ഥാനം കേരളമായി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ…
കേരളത്തില് ഊർജ്ജിതമായ കാർഷിക, വിപണന സംവിധാനം ഒരുക്കുന്നതിന് കേരള അഗ്രോ ബിസിനസ് കമ്പനി (കാബ്കോ) (KABCO) രൂപീകരിക്കുവാന് സർക്കാർ തീരുമാനിച്ചു. ചിങ്ങം ഒന്നിന് കമ്പനി പ്രവര്ത്തനമാരംഭിക്കും. കൃഷിമന്ത്രി പി. പ്രസാദ് വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.…
മഴ നമുക്ക് വരമാണെങ്കിലും മഴക്കാലത്ത് പലകാര്യങ്ങളില് നമ്മുടെ കരുതല് വേണം. അതിലൊന്നാണ് പാമ്പുകളെക്കുറിച്ചുള്ള ജാഗ്രത. കഴിഞ്ഞ അഞ്ചുവര്ഷം കൊണ്ട് അഞ്ഞൂറോളം ആളുകള് പാമ്പ് കടിയേറ്റ് മരിച്ചു എന്നാണ് കണക്കുകള് പറയുന്നത്. മഴക്കാലത്തും പറമ്പിലും വീട്ടിലുമായി…
കൃഷിയെ സംബന്ധിച്ച അതിപുരാതനസങ്കല്പമാണ് എല്ലാം മനുഷ്യര് ചെയ്യണമെന്നത്. അതിന് ആളെ കിട്ടാത്തതിന് നമ്മള് ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. കഠിനാധ്വാനം വേണ്ട പണികള് ചെയ്യാന് യന്ത്രങ്ങള് വന്നാലേ ഏതു മേഖലയും രക്ഷപെടൂ. കൃഷിമേഖലയ്ക്കും ഇത് ബാധകമാണ്.…
പതിനാലാം ഗഡുവിതരണത്തിന്റെ ഉദ്ഘാടനം ജൂലൈ 27 വ്യാഴാഴ്ച രാവിലെ 11:00 മണിക്ക് രാജസ്ഥാനിലെ സിക്കാറിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്വ്വഹിക്കും. അർഹരായ കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് അതിനുശേഷം രണ്ടായിരം രൂപ എത്തും. ഏകദേശം 8.5 കോടി…
ആഴ്ചകളായി ഇന്ത്യയെയാകെ പിടിച്ചുലച്ചുകൊണ്ടിരിക്കുന്ന തക്കാളിവിലക്കയറ്റത്തിന് താമസിയാതെ ശമനമാകുമെന്നാണ് ഇപ്പോള് വരുന്ന വാര്ത്തകള് തരുന്ന സൂചന. രാജ്യത്ത് തക്കാളി വില 250 രൂപയിലും ഉയര്ന്ന നാളുകളാണ് കടന്നുപോയത്. എന്നാല് ഡൽഹി, പഞ്ചാബ്, ചണ്ഡീഗഡ്, ആൻഡമാൻ നിക്കോബാർ…
കേരളാ സാമ്പത്തികപുനരുജ്ജീവന പരിപാടി കേരളത്തിലെ കൃഷിയുടെ ഭാവിയും മുഖച്ഛായയും മാറ്റിമറിക്കുന്ന വന്പദ്ധതികള് അണിയറയില് പുരോഗമിക്കുകയാണ്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ മൂല്യവർധിത കാർഷികമിഷന്റെ (VAAM) കീഴിൽ കാർഷികമേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള വിവിധ പരിപാടികളാണ് തയ്യാറാകുന്നത്. അതില് ഏറ്റവും പ്രധാനമാണ്…
കര്ഷകര്ക്കും കൃഷിസ്നേഹികള്ക്കും പഠനാവസരം. ഇപ്പോള് കേരള കാര്ഷികസര്വ്വകലാശാലയുടെ ഇ-പഠനകേന്ദ്രത്തിലൂടെ മാസ്സീവ് ഓപ്പണ് ഓണ്ലൈന് കോഴ്സിനു (MOOC) ചേരാം. “ജൈവജീവാണുവളങ്ങള്” എന്ന വിഷയത്തിലാണ് പുതിയ ബാച്ചിന്റെ കോഴ്സ് നടക്കുക. 2023 ജൂലൈ 24 ന് ക്ലാസ്…
കേരളത്തിലെ എല്ലാ ഗ്രാമ പഞ്ചായത്തുകളിലും കൃഷിഭവനുകൾ പ്രവർത്തിക്കുന്നുണ്ട്. 1987 ലാണ് കൃഷിഭവന് രൂപംകൊണ്ടത്. അതിനുമുമ്പ് പലസ്ഥലത്തും നിലനിന്നിരുന്ന ഏലാപ്പീസുകളുടെ വികസിതരൂപമാണ് കൃഷിഭവനുകള്. കര്ഷകരുടെ വഴികാട്ടിയും ചങ്ങാതിയുമായി പലയിടങ്ങളിലും മാറുവാന് അവിടുത്തെ കൃഷിഭവനുകള്ക്കായിട്ടുണ്ട്. കേരളസർക്കാരിന്റെ എല്ലാ…
കാലാവസ്ഥയോടും കീടങ്ങളോടും പലവിധ ജന്തുക്കളോടും പടവെട്ടിയാണ് കര്ഷകര് കൃഷി പൂര്ത്തിയാക്കുന്നത്. വിത്തുനടുന്ന സമയം തൊട്ട് വിളവെടുക്കുന്നതിന്റെ തലേന്നുവരെ എപ്പോള് വേണമെങ്കിലും വിള നശിക്കാം. ഈ അനിശ്ചിതത്വത്തില് അവര്ക്ക് അല്പമെങ്കിലും ആശ്വാസമാണ് സംസ്ഥാന വിള ഇന്ഷുറന്സ്…
നെല്ലിന്റെ വിലയ്ക്കായി കര്ഷകര് കാത്തരിക്കുന്ന അവസ്ഥ ഇല്ലാതാകുന്നു. 2022-23 സീസണിൽ കർഷകരിൽ നിന്ന് ശേഖരിച്ച നെല്ലിന്റെ വില മുഴുവനും കൊടുത്തു തീർക്കുന്നതിന് ആവശ്യമായ 400 കോടി രൂപ കൂടി വായ്പയായി അനുവദിയ്ക്കാൻ ബാങ്കിംഗ് കൺസോർഷ്യവുമായി…
അരുമമൃഗങ്ങളെ വളര്ത്തുന്നവര്ക്കും വില്ക്കുന്നവര്ക്കും ഇനി നിയമം ബാധകമാകുന്നു. വളർത്തുമൃഗങ്ങളെ വഴിയിലുപേക്ഷിക്കുന്നതു തടയാനും മൃഗങ്ങളോടുള്ള ക്രൂരത അവസാനിപ്പിക്കാനും ഇതുമൂലം കഴിയുമെന്നാണ് അധികൃതര് കരുതുന്നത്. ഭാരതസര്ക്കാരിന്റെ ഡോഗ് ബ്രീഡിംഗ് ആൻഡ് മാർക്കറ്റിംഗ് നിയമങ്ങളും (2017) പെറ്റ് ഷോപ്പ്…
☔ ഇടവിട്ടുപെയ്യുന്ന മഴ രസകരമായ അനുഭവമായിരിക്കും. പക്ഷേ, മഴക്കാലരോഗങ്ങളുടെ കാലം കൂടിയാണിത്. കര്ഷകര്ക്ക് മഴയിലിറങ്ങുന്നത് ഒഴിവാക്കാനാവില്ല. അതുകൊണ്ട് നല്ല ജാഗ്രത പാലിക്കുകയാണ് ഏകമാര്ഗം. വ്യക്തിശുചിത്വവും പരിസരശുചിത്വവും ആഹാരശുചിത്വവും കൃത്യമായി പാലിച്ചാല്മാത്രമേ അസുഖം വരാതെ ഈ…
കേരള സംസ്ഥാന കര്ഷക അവാര്ഡുകള്(2020) നല്കുന്നതിനായി കൃഷി വകുപ്പ് അപേക്ഷ ക്ഷണിച്ചു. മിത്രാനികേതന് പത്മശ്രീ കെ വിശ്വനാഥന് സ്മാരക നെല്ക്കതിര് അവാര്ഡ്, കര്ഷകോത്തമ, യുവകര്ഷക, യുവകര്ഷകന്, കേരകേസരി, ഹരിതമിത്ര, ഉദ്യാനശ്രേഷ്ഠ, കര്ഷകജ്യോതി, കര്ഷകതിലകം (വനിത),…
പിഎം-കിസാന് ഉപയോഗിക്കാന് ഇനി വളരെയെളുപ്പം ഒടിപിയോ വിരലടയാളമോ ആവശ്യമില്ലാതെ കർഷകർക്കു വീട്ടിലിരുന്ന് മുഖം സ്കാൻ ചെയ്തുകൊണ്ട് ഇ-കെവൈസി പൂർത്തിയാക്കാൻ സാധിക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ ‘PM KISAN GOI’ ഭാരതസർക്കാർ പുറത്തിറക്കി.കർഷകർക്ക് ധനസഹായം നൽകുന്ന “പ്രധാനമന്ത്രി…
കോവിഡിനുശേഷം വലിയ മാറ്റങ്ങള് പല മേഖലയിലും നടന്നിട്ടുണ്ട്. അതിലൊരെണ്ണം നിങ്ങളില് എത്രപേര് ശ്രദ്ധിച്ചു എന്നറിയില്ല. അലങ്കാരമത്സ്യക്കൃഷിയിലുണ്ടായ വന്കുതിപ്പാണ് അത്. കോവിഡിനെ തുടർന്ന് കനത്ത നഷ്ടത്തിലായ ഈ മേഖലയെ പോസിറ്റീവായി ഉണര്ത്തിയെടുക്കുന്നതില് നേതൃത്വപരമായ പങ്ക് വഹിച്ച…
മധ്യ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട മോഖ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. മോഖ ചുഴലിക്കാറ്റിന്റെ ശക്തിയില് മെയ് 12 മുതൽ 14 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന്…
ഈയിടെയായി നല്ല തര്ക്കം നടക്കുന്ന വിഷയമാണ് A1 പാലും A2 പാലും തമ്മിലുള്ള വ്യത്യാസം. A2 പാലിന് ഒരുപാട് ഗുണങ്ങള് കൂടുതലുള്ളതായി നല്ല പ്രചാരണം നടക്കുന്നുണ്ട്. എന്താണ് ഇതിന്റെ സത്യാവസ്ഥ?2009 മുതലാണ് A1 -A2…
വൈഗ 2023 ലെ ചര്ച്ചകള്ക്കിടയില് ഉയര്ന്നുവന്ന ചില ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും. ചോദ്യം: ചക്കയില്നിന്ന് ബിയര് ഉണ്ടാക്കാനുള്ള സാങ്കേതികവിദ്യ കൈയിലുണ്ട്. അനുവാദം തരാമോ? ഉത്തരം:ചക്കയില്നിന്നു മാത്രമല്ല വാഴപ്പഴം, പൈനാപ്പിൾ എന്നിവയില്നിന്നും വൈന് ഉണ്ടാക്കാനുള്ള സാങ്കേതികവിദ്യ…
നുണകളുടെ സൂപ്പര്ഹൈവേയാണ് വാട്സാപ്. നട്ടാല് കുരുക്കാത്ത നൂറുകണക്കിന് കള്ളങ്ങളാണ് അതിലൂടെ സ്ഥിരം പ്രവഹിക്കുന്നത്. അതില് ഏറെ പ്രചാരം കിട്ടിയ നുണകളിലൊന്നാണ് ബ്രോയിലര്ക്കോഴി ഒരു ഭീകരനാണ് എന്നത്. മാരക കെമിക്കലുകളും ഹോര്മോണുകളും കൊടുത്താണ് ഇവയെ വളര്ത്തുന്നത്…
വളര്ത്തുമൃഗങ്ങളെക്കുറിച്ചുള്ള സങ്കല്പ്പം തന്നെ മാറുകയാണ്. പട്ടിയും പൂച്ചയും വീട് വാണിരുന്ന കാലത്തുനിന്ന് ഇന്ന് നാം ഏറെമാറി. ലോകത്തിന്റെ പല ഭാഗത്തുനിന്നുള്ള അരുമകള് നമ്മുടെ വീടുകളില് സ്ഥാനം പിടിച്ചിരിക്കുന്നു. ഒട്ടകപ്പക്ഷി മുതല് പെരുമ്പാമ്പ് വരെ അതില്പ്പെടുന്നു.…
ഒടുവില് നമുക്കുള്ള പാല് നാം തന്നെ ഉല്പ്പാദിപ്പിക്കുന്ന സ്ഥിതി വരികയാണ്. കണക്കുകള് ശരിയാണെങ്കില്, കാര്ഷികകേരളത്തിന്റെ ചിരകാലസ്വപ്നമാണ് യാഥാര്ത്ഥ്യമാകുന്നത്. നിശ്ശബ്ദമായ ഒരു ധവളവിപ്ലവം ഇവിടെ നടക്കുന്നു എന്നാണ് സമീപകാലവാര്ത്തകള് നല്കുന്ന സൂചന. അടുത്തിടെ മില്മയുടെ റീപൊസിഷനിങ്…
വാഴയില്നിന്ന് നിരവധി മൂല്യവര്ദ്ധിത ഉല്പ്പന്നങ്ങള് വാഴയെന്നാല് പഴുത്ത വാഴപ്പഴം എന്നല്ലാതെ മറ്റൊന്നുചിന്തിക്കാന് ഈ അടുത്തകാലം വരെ നാം തയ്യാറായിരുന്നില്ല. എന്നാല്, ഇപ്പോള് അതിനു മാറ്റം വന്നിരിക്കുന്നു. വാഴയില്നിന്ന് ഒട്ടേറെ മൂല്യവര്ദ്ധിത ഉല്പ്പന്നങ്ങള് ഇന്ന് കേരളത്തില്…
ഓരോ തലമുറ കഴിയുന്തോറും ഭൂമി തുണ്ടുതുണ്ടായി മാറുകയാണ്. ചെറിയ ഇടത്ത് വീട് വച്ചു ജീവിക്കേണ്ടിവരുമ്പോള് മുന്വശത്ത് അലങ്കാരപ്പൂന്തോട്ടവും പുറകുവശത്ത് അടുക്കളത്തോട്ടവും എന്ന പരമ്പരാഗരീതി പ്രായോഗികമല്ലാതാവുന്നു. ഇവിടെയാണ് മുമ്പിലുള്ള അല്പസ്ഥലം ഫലപ്രദമായി ഉപയോഗിച്ച് കണ്ണിനാനന്ദവും ശരീരത്തിന്…
പോഷകസമൃദ്ധമായ ഇലക്കറിക്ക് പറമ്പിലേക്കുപോലും ഇറങ്ങണ്ട എന്ന സ്ഥിതിയായിരിക്കുന്നു. ഒരു പഴയ പരന്ന പാത്രം സംഘടിപ്പിച്ച് അതില് കുറച്ച് പേപ്പറോ പഴന്തുണിയോ ഇട്ടാല് കൃഷിഭൂമി റെഡി. കുറച്ച് മുളപ്പിച്ച വിത്തുകള് പാകി ദിവസേന വെള്ളം സ്പ്രേ…
രാജ്യത്താദ്യമായി കന്നുകാലികളില് റേഡിയോ ഫ്രീക്വൻസി തിരിച്ചറിയൽ സംവിധാനം (RFID) ഘടിപ്പിക്കുന്ന ഇ-സമൃദ്ധ പദ്ധതി പുരോഗതിയിലേക്ക്. കേരള സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന ഈ പദ്ധതിയുടെ പൈലറ്റ് പ്രോജക്ട് പത്തനംതിട്ട ജില്ലയില് വിജയകരമായി നടപ്പാക്കിവരുന്നു. കേരള…
കര്ഷകരുടെ എല്ലാക്കാലത്തെയും കണ്ണീരായിരുന്നു വിളവെടുത്ത് ദിവസങ്ങള് കൊണ്ട് തങ്ങളുടെ ഉല്പ്പന്നങ്ങള് ഉണങ്ങിപ്പോകുന്നത്. രണ്ടുമൂന്നു ദിവസത്തിനുള്ളില് വില്പന നടന്നില്ലെങ്കില് അവ പിന്നെ വളമാക്കാനേ കഴിയുമായിരുന്നുള്ളൂ. അതേസമയം, ഇപ്പോള് ഉണക്കിസൂക്ഷിച്ച പഴങ്ങളും പച്ചക്കറികളും മറ്റു വിളകളും വിപണിയില്…
ആളില്ലാവിമാനങ്ങളായ ഡ്രോണുകള് കേരളത്തിന്റെ ആകാശത്ത് സ്ഥിരം കാഴ്ചയായിട്ട് വളരെ കുറച്ചുനാളേ ആയിട്ടുള്ളൂ. ആദ്യം സിനിമാഷൂട്ടിങ്ങിനായിരുന്നു പ്രത്യക്ഷപ്പെട്ടത്. പിന്നെ ഷോര്ട്ട് ഫിലിമുകള്ക്കു പോലും ഒഴിവാക്കാനാവാത്തതായി. കല്യാണവീടുകളിലും സമ്മേളനസ്ഥലങ്ങളിലും കറങ്ങിനടക്കാന് തുടങ്ങി. പോലീസ് പോലും പെറ്റിക്കേസ് പിടിക്കാന്…
കേരളത്തിന്റെ സ്വന്തം പഴം ചക്കയുമായി കുഴഞ്ഞുകിടക്കുകയാണ് മലയാളിയുടെ ജീവിതം. എന്നാലും, ചക്ക ഒരു മുത്താണെന്ന കാര്യം നമ്മള് തിരിച്ചറിഞ്ഞിട്ട് വളരെക്കുറച്ചു വര്ഷങ്ങളേ ആയിട്ടുള്ളൂ. വര്ഷം തോറും പ്ലാവ് നിറയെ കായ്ച്ചു പഴുത്ത് അണ്ണാനും കാക്കയും…
മണ്ണ് പരിശോധനയ്ക്ക് ഇപ്പോള് കൃഷിഭവനും ലാബും കയറിയിറങ്ങേണ്ട കാര്യമില്ല. ഒരു മൊബൈലുമായി നേരേ പറമ്പിലേക്ക് ഇറങ്ങിയാല്മതി. മണ്ണ് പര്യവേഷണകേന്ദ്രവും കേരള സംസ്ഥാന കൃഷിവകുപ്പും ശേഖരിച്ച വിവരങ്ങള് അടിസ്ഥാനമാക്കിയുള്ള മണ്ണ് എന്ന ആപ് മൊബൈലില് ഇന്സ്റ്റാള്…
കേരള കര്ഷകക്ഷേമനിധി ബോര്ഡില് അംഗമാകാം. കേരളകർഷകരുടെ ക്ഷേമത്തിനും ഐശ്യത്തിനുമായി 2019 ഡിസംബർ 20ന് നിലവിൽ വന്ന “കേരള കർഷക ക്ഷേമനിധി ആക്റ്റ്” പ്രകാരം ഏതൊരു കര്ഷകനും കേരള കര്ഷകക്ഷേമനിധി ബോര്ഡില് അംഗമാകാം. എന്താണ് കർഷക…
വേനല്മഴ ഉടനെത്തും. ഇത്തവണ നിന്നുപെയ്യാനാണത്രേ പരിപാടിഅടുത്ത ഏതാനും ദിവസങ്ങള്ക്കുള്ളില് കേരളത്തിലേക്ക് വേനൽ മഴ എത്തുമെന്നാണ് കാലാവസ്ഥാനിരീക്ഷകരുടെ പ്രവചനം. നിലവിലെ അന്തരീക്ഷമാറ്റങ്ങള് അതിനുള്ള സൂചനയാണെന്നു വിലയിരുത്തുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, കോട്ടയം , ഇടുക്കി…
ആധാറിനു സമാന്തരമായി കര്ഷകരുടെ ഡിജിറ്റല് വിവരശേഖരത്തിന് പുതിയ സംവിധാനം വരുന്നു. അഗ്രിസ്റ്റാക്ക് എന്നാണ് ഇതിനു പേരിട്ടിരിക്കുന്നത്. 2020 ല് ആരംഭിച്ച ഈ പ്രോജക്ട് ഇപ്പോള് അവസാനഘട്ടത്തിലാണ്. വലിയ മാറ്റങ്ങള്ക്കു വഴിതുറക്കുന്നതാകും ഈ സംവിധാനമെന്ന് നിരീക്ഷകര്…
കാര്ഷികരംഗത്തെ വരുമാനത്തിന് മൂല്യവര്ദ്ധന എന്ന ആശയവുമായി സംസ്ഥാന കൃഷിവകുപ്പിന്റെ നേതൃത്വത്തിലുള്ള വൈഗ 2023 അന്തര്ദ്ദേശീയ ശില്പശാലയും പ്രദര്ശനവും ഉദ്ഘാടനം ഫെബ്രുവരി 25 വൈകിട്ട് 4 മണിക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയൻ നിര്വ്വഹിച്ചു.കാര്ഷികമേഖലയുടെ സമഗ്രവികസനത്തിന്…
ഇന്ത്യയിലാകമാനമുള്ള നിര്ദ്ധനരായ കര്ഷകര്ക്കുള്ള സഹായപദ്ധതിയാണല്ലോ പിഎം കിസാൻ സമ്മാൻനിധി യോജന (PM Kisan Samman Nidhi Yojana). അതിന്റെ പതിമൂന്നാം ഗഡു ദിവസങ്ങള്ക്കുള്ളിലെത്തും. അര്ഹരായ കര്ഷകര് അതു തങ്ങളുടെ അക്കൗണ്ടിലെത്താന് ചില കാര്യങ്ങള് ഉറപ്പുവരുത്തേണ്ടതുണ്ട്.…
കര്ഷകരുടെ ആത്മവീര്യം തകര്ക്കുന്ന പ്രചാരണങ്ങളെ തച്ചുടച്ച യഥാര്ത്ഥ കര്ഷകന്റെ കുറിപ്പ് ഇപ്പോഴും സജീവം. ഏറ്റവും കൂടുതല് ഇല്ലാക്കഥകള് പ്രചരിക്കുന്ന മേഖലയാണ് ഇന്ന് കൃഷി. സാമൂഹ്യമാധ്യമങ്ങള് കൂടി വന്നതോടെ അതിന്റെ അളവ് കൂടി. കൃഷി ചെയ്യാനെത്തുന്നവരെ…
ആദ്യഘട്ടം കേരളത്തിലാകമാനം 29 മൊബൈല് യൂണിറ്റുകള്. ഇനി ഒറ്റ ഫോണ്വിളി മതി. മൃഗഡോക്ടറുമായി സഞ്ചരിക്കുന്ന മൃഗാശുപത്രി നിങ്ങളുടെ വീട്ടുപടിക്കലെത്തും. കര്ഷകര്ക്ക് ആശ്വാസമായി കേന്ദ്ര-സംസ്ഥാന സംയുക്തപദ്ധതിയായ കന്നുകാലി ആരോഗ്യ-രോഗനിയന്ത്രണം (ലൈവ്സ്റ്റോക്ക് ഹെല്ത്ത് ആന്ഡ് ഡിസീസ് കണ്ട്രോള്)…
തൂക്കൂകൃഷിക്ക് സര്ക്കാര് സബ്സിഡി ഉടന് അപേക്ഷിക്കൂ. നഗരത്തില് താമസിക്കുന്നവര് വിഷരഹിതപച്ചക്കറി സ്വയം കൃഷി ചെയ്തുണ്ടാക്കുന്നതു പ്രോത്സാഹിപ്പിക്കുവാനായി സംസ്ഥാന ഹോര്ട്ടികള്ച്ചര് കോര്പ്പറേഷന് അര്ക്ക വെര്ട്ടിക്കല് ഗാര്ഡന് പദ്ധതി നടപ്പാക്കുന്നു. കേരളത്തിലെ കോര്പ്പറേഷന് മേഖലകളില് താമസിക്കുന്നവരായിരിക്കണം അപേക്ഷര്.…
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പിന്റ ജാഗ്രതാപ്രഖാപനങ്ങള്. ചുവപ്പുജാഗ്രത 12/12/2024: പത്തനംതിട്ട, എറണാകുളം, ഇടുക്കി അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely…
ഒരു കര്ഷകന്റെ മാസങ്ങളുടെ വിയര്പ്പവും പണവും രാത്രിയുടെ മറവില്വന്ന് നശിപ്പിക്കുന്ന സാമദ്രോഹികളെ എന്തുചെയ്യണം? നശിച്ച വിളകളെ നോക്കി കണ്ണീരൊഴുക്കുന്ന നിസ്സഹായനായ ഈ കര്ഷകനെകണ്ടാല് ഹൃദയമുള്ള ആരും ഒപ്പം കരഞ്ഞുപോകും. അത്രയ്ക്കു പാതകമാണ് ഏതോ വിഷജന്തുക്കള്…
തിരുവനന്തപുരം ‘കുടപ്പനക്കുന്ന് ജില്ലാ കന്നുകാലി വളര്ത്തല് കേന്ദ്രത്തില്, 2025 വര്ഷത്തെ പാല്കാര്ഡ് വിതരണം സംബന്ധിച്ചു നടക്കുന്ന നറുക്കെടുപ്പ് 2024 ഡിസംബർ 16 തിങ്കളാഴ്ച രാവിലെ 11 മണിക്ക് തിരുവനന്തപുരം ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ നേതൃത്വത്തില്…
മൃഗസംരക്ഷണ വകുപ്പിന്റെ പദ്ധതികള്ക്കും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പദ്ധതികള്ക്കും കോഴികുഞ്ഞങ്ങളെ വിതരണം ചെയ്യുന്നതിനും നിലവില് അംഗീകാരമുള്ള ജില്ലയിലെ എഗ്ഗര് നഴ്സറികളുടെ അംഗീകാരം 2 വര്ഷത്തേയ്ക്ക് കൂടി ദീര്ഘിപ്പിച്ച് നല്കുന്നതിനും, പുതിയ എഗ്ഗര് നഴ്സറികള്ക്ക് അംഗീകാരം നല്കുന്നതിലേയ്ക്കുമുള്ള അപേക്ഷ…
കേരള വെറ്ററിനറി ആന്റ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റിയും വനം-വന്യജീവി വകുപ്പ് സോഷ്യൽ ഫോറസ്ട്രി വിഭാഗവും ചേർന്ന് മൃഗസംരക്ഷണ വകുപ്പ് എറണാകുളം സെൻട്രൽ റീജിയണിലുൾപ്പെടുന്ന വെറ്ററിനറി ഡോക്ടർമാർക്കായി ആന പരിപാലനത്തിൽ ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു.…
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പിന്റ ജാഗ്രതാപ്രഖാപനങ്ങള്. ചുവപ്പുജാഗ്രത 12/12/2024: പത്തനംതിട്ട, എറണാകുളം, ഇടുക്കി അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely…
ഒരു കര്ഷകന്റെ മാസങ്ങളുടെ വിയര്പ്പവും പണവും രാത്രിയുടെ മറവില്വന്ന് നശിപ്പിക്കുന്ന സാമദ്രോഹികളെ എന്തുചെയ്യണം? നശിച്ച വിളകളെ നോക്കി കണ്ണീരൊഴുക്കുന്ന നിസ്സഹായനായ ഈ കര്ഷകനെകണ്ടാല് ഹൃദയമുള്ള ആരും ഒപ്പം കരഞ്ഞുപോകും. അത്രയ്ക്കു പാതകമാണ് ഏതോ വിഷജന്തുക്കള്…
തിരുവനന്തപുരം ‘കുടപ്പനക്കുന്ന് ജില്ലാ കന്നുകാലി വളര്ത്തല് കേന്ദ്രത്തില്, 2025 വര്ഷത്തെ പാല്കാര്ഡ് വിതരണം സംബന്ധിച്ചു നടക്കുന്ന നറുക്കെടുപ്പ് 2024 ഡിസംബർ 16 തിങ്കളാഴ്ച രാവിലെ 11 മണിക്ക് തിരുവനന്തപുരം ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ നേതൃത്വത്തില്…
മൃഗസംരക്ഷണ വകുപ്പിന്റെ പദ്ധതികള്ക്കും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പദ്ധതികള്ക്കും കോഴികുഞ്ഞങ്ങളെ വിതരണം ചെയ്യുന്നതിനും നിലവില് അംഗീകാരമുള്ള ജില്ലയിലെ എഗ്ഗര് നഴ്സറികളുടെ അംഗീകാരം 2 വര്ഷത്തേയ്ക്ക് കൂടി ദീര്ഘിപ്പിച്ച് നല്കുന്നതിനും, പുതിയ എഗ്ഗര് നഴ്സറികള്ക്ക് അംഗീകാരം നല്കുന്നതിലേയ്ക്കുമുള്ള അപേക്ഷ…
കേരള വെറ്ററിനറി ആന്റ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റിയും വനം-വന്യജീവി വകുപ്പ് സോഷ്യൽ ഫോറസ്ട്രി വിഭാഗവും ചേർന്ന് മൃഗസംരക്ഷണ വകുപ്പ് എറണാകുളം സെൻട്രൽ റീജിയണിലുൾപ്പെടുന്ന വെറ്ററിനറി ഡോക്ടർമാർക്കായി ആന പരിപാലനത്തിൽ ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു.…