Menu Close

മികച്ച കൃഷിഭവന്‍ പാലക്കാട് ആലത്തൂർ. മികച്ച ജൈവകൃഷി നടത്തുന്ന നിയോജക മണ്ഡലം കല്യാശേരി

2022 ലെ സംസ്ഥാന കര്‍ഷകഅവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.കൃഷിമന്ത്രി പി പ്രസാദാണ്‌ കൃഷി വകുപ്പിന്റെ കർഷക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്‌.
മികച്ച കർഷകനുള്ള സിബി കല്ലിങ്കൽ സ്മാരക കർഷകോത്തമ പുരസ്കാരം വയനാട് പുൽപ്പള്ളി സ്വദേശി കെ എ റോയിമോന്‌. രണ്ടു ലക്ഷം രൂപയും ഫലകവും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്കാരം.
ഗ്രൂപ്പ് ഫാമിങ്ങിനുള്ള മിത്രനികേതൻ കെ വിശ്വനാഥൻ മെമ്മോറിയൽ നെൽക്കതിർ അവാർഡ് ആലപ്പുഴ ആറ്റുമുഖം ആയിരത്തിയഞ്ഞൂറ് രാജരാമപുരം, കൈനടികായൽ ചെറുകര കായൽ നെല്ലുല്പാദക സമിതി അർഹരായി.
കൃഷി ഭവനുള്ള വി വി രാഘവൻ മെമ്മോറിയൽ പുരസ്കാരം പാലക്കാട് ആലത്തൂർ കൃഷിഭവനാണ്‌.
മികച്ച ജൈവകൃഷി നടത്തുന്ന നിയോജക മണ്ഡലത്തിനുള്ള പുരസ്കാരം കല്യാശേരിക്കാണ്‌. അ‍ഞ്ചു ലക്ഷം രൂപയും ഫലകവും സർട്ടിഫിക്കറ്റുമാണ്‌ പുരസ്കാരം. തെങ്ങ് കർഷകനുള്ള കേരകേസരി പുരസ്കാരം പാലക്കാട് എരുത്തേമ്പതി വണ്ണാമട സ്വദേശി പി രഘുനാഥനാണ്‌. രണ്ടു ലക്ഷം രൂപയാണ്‌ പുരസ്കാരം.

മികച്ച ജൈവകൃഷി നടത്തുന്ന ആദിവാസി ഊരിനുള്ള പുരസ്കാരം പാലക്കാട് മുതലമട പൂപ്പാറ കോളനിക്കാണ് (മൂന്നു ലക്ഷം രൂപ).
മികച്ച ജൈവകർഷകൻ കോഴിക്കോട് മരുതോങ്കര സ്വദേശി കെ ടി ഫ്രാൻസിസ് ആണ് (രണ്ടു ലക്ഷം രൂപ).
മികച്ച കാർഷിക പ്രവർത്തനം നടത്തുന്ന തദ്ദേശ സ്ഥാപനത്തിനുള്ള പുരസ്കാരം പാലക്കാട് വല്ലപ്പുഴ പഞ്ചായത്തിനാണ്‌.
തേനീച്ച കർഷകനുള്ള അവാർഡ് പത്തനംതിട്ട കലഞ്ഞൂർ സ്വദേശി കെ ടി ജോസിനാണ്‌.

ആലപ്പുഴ ചേർത്തല എസ് എൻ പുരം സ്വദേശിനി എൽ രേഷ്മ മികച്ച യുവ കർഷകയായി.
യുവ കർഷകൻ തൃശൂർ വെള്ളാങ്കല്ലൂർ സ്വദേശി ശ്യാംമോഹനാണ്‌.
മികച്ച പച്ചക്കറിക്കർഷകനുള്ള ഹരിതമിത്ര പുരസ്കാരം തിരുവനന്തപുരം കരകുളം സ്വദേശി എസ്‌ വി സുജിത് സ്വന്തമാക്കി.
മികച്ച പട്ടികജാതി, പട്ടികവർഗ കർഷകനുള്ള പുരസ്കാരം ഇടുക്കി മലയിഞ്ചി സ്വദേശി എം കെ ബൈജുമോനാണ്‌. ഒരു ലക്ഷം രൂപയുടെതാണ്‌ പുരസ്‌കാരങ്ങൾ.
മികച്ച കർഷകവനിതയ്‌ക്കുള്ള കർഷകതിലകം അവാർഡ് പത്തനംതിട്ട തട്ടാക്കുടിപാടം സ്വദേശിനി വി സിന്ധുലേഖ നേടി (50,000 രൂപ).

മറ്റു പുരസ്കാരങ്ങൾ
പൈതൃക കൃഷി/ വിത്ത് സംരക്ഷണം/ വിളകളുടെ സംരക്ഷണം, പ്രവർത്തനം നടത്തുന്ന ആദിവാസി ഊരിനുള്ള പുരസ്കാരം: വയനാട് തിരുനെല്ലി ഇരുമ്പുപാലം ഊര്‌.
ഹൈടെക് കർഷക: തിരുവനന്തപുരം പോത്തൻകോട് ശ്രദ്ധ ശരത്.
ദൃശ്യ മാധ്യമ പുരസ്‌കാരം: മാതൃഭൂമി ന്യൂസ് ഡെപ്യൂട്ടി എഡിറ്റർ കെ മധു,
നവമാധ്യമ പുരസ്കാരം: അഗ്രി ടി വി ബ്രോഡ്‍കാസ്റ്റിങ്
എൻജിനിയർ ശ്യാം കുമാർ.
കർഷക തൊഴിലാളിക്കുള്ള ശ്രമശക്തി പുരസ്കാരം: എറണാകുളം പാമ്പാക്കുട ആശ ഷാജൻ.
മികച്ച കൂൺകർഷകൻ: എറണാകുളം പിറവം സ്വദേശി ജിത്തു തോമസ്‌.
മികച്ച ഇന്നൊവേഷൻ: കാസർകോട്‌ മഞ്ചേശ്വരം സ്വദേശി എസ്‌ ഗോപാലകൃഷ്ണ ശർമ.
കയറ്റുമതി കർഷകൻ: കുഞ്ഞുമോൾ ടോം (കവലക്കൽ, കാപ്പിൽ, വണ്ടൂർ).

കർഷകതിലകം (സ്കൂൾ വിദ്യാർഥിനി): എയ്സൽ കൊച്ചുമോൻ, അടിച്ചിലി, തൃശൂർ. കർഷകപ്രതിഭ (സ്കൂൾ വിദ്യാർഥി): -അർജുൻ അശോക്, മിത്രക്കരി, ആലപ്പുഴ.

ഹയർസെക്കൻഡറി സ്‌കൂൾ കർഷക പ്രതിഭ: എ അരുൺ കുമാർ, മുതലമട, പാലക്കാട്.

കലാലയ കർഷക പ്രതിഭ:- റോഷൻ പോൾ, കോതമംഗലം.

വിളവെടുപ്പാനന്തര പരിപാലനം നടത്തുന്ന കർഷകൻ: സുനിൽ സിറിയക്‌ (കോതമംഗലം അഗ്രിക്കൾച്ചർ പ്രൊഡ്യൂസർ കമ്പനി).
പൊതു മേഖലാ സ്ഥാപനം: -ഒന്നാം സ്ഥാനം–-കേരള മിനറൽസ് ആൻഡ്‌ മെറ്റൽസ് ലിമിറ്റഡ്, കൊല്ലം.
രണ്ടാം സ്ഥാനം–-അതീവ സുരക്ഷാ ജയിൽ, വിയ്യൂർ.
മൂന്നാം സ്ഥാനം–-ജില്ലാ ജയിൽ, കാക്കനാട്.
അച്ചടിമാധ്യമത്തിലെ പ്രത്യേക പരാമർശം:
കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ എം എസ്‌ പ്രമോദ്, തിരുവനന്തപുരം പേരൂർക്കട സ്വദേശി സി എസ്‌ അനിത.
ചിങ്ങം ഒന്നിന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരങ്ങൾ സമ്മാനിക്കും.