Menu Close

പിഎംകിസാൻ പദ്ധതിയുടെ പതിനാലാം ഗഡു വിതരണം

പതിനാലാം ഗ‍ഡുവിതരണത്തിന്റെ ഉദ്ഘാടനം ജൂലൈ 27 വ്യാഴാഴ്ച രാവിലെ 11:00 മണിക്ക് രാജസ്ഥാനിലെ സിക്കാറിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വ്വഹിക്കും. അർഹരായ കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് അതിനുശേഷം രണ്ടായിരം രൂപ എത്തും. ഏകദേശം 8.5 കോടി ഗുണഭോക്താക്കളാണ് പതിനാലാം ഗഡുവിന് അർഹരായിട്ടുള്ളത്. വർഷത്തിൽ മൂന്ന് തവണയാണ് ഈ പണം കർഷകർക്ക് ലഭിക്കുന്നത്. അതേസമയം, ഇതു ലഭിക്കുന്നതിന് പിഎംകിസാൻ പോർട്ടലിൽപോയി ബയോമെട്രിക് അടിസ്ഥാനമാക്കിയുള്ള ഇകെവൈസി പൂര്‍ത്തിയാക്കേണ്ടതുണ്ട്. സംശയ നിവാരണത്തിനുള്ള പിഎംകിസാൻ ഹെൽപ്പ് ലൈൻ നമ്പര്‍: 155261 / 01124300606